TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
രാം ഗോപാല്‍ വര്‍മ്മയൊരുക്കുന്ന ഇറോട്ടിക് ചിത്രം
ബോളിവുഡിലെ ധീരനായ സംവിധായകന് എന്നാണ് രാം ഗോപാല്‍ വര്‍മ്മയെ വിശേഷിപ്പിക്കാറുണ്ട്. ഏത് വിഷയവും അത്ര ധൈര്യത്തോടെയാണ് രാം അവതരിപ്പിച്ചിട്ടുള്ളത്. പല ചിത്രങ്ങളും വമ്പന്‍ ഹിറ്റുകളാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പരാജയങ്ങളും അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തില്‍ ഏറെയുണ്ടായിട്ടുണ്ട്. വിവിധ ജാനര്‍ സിനിമകളുണ്ട് രാം ഗോപാല്‍ ചെയ്ത ചിത്രങ്ങളുടെ കൂട്ടത്തില്‍.
രാഷ്ട്രീയം, തീവ്രവാദം, പ്രണയം, ഭീകരചിത്രം, കുടുംബചിത്രം എന്നുവേണ്ട രാം ഗോപാല്‍ കൈവെയ്ക്കാത്ത സിനിമാ വിഭാഗങ്ങളില്ല. സൂക്ഷ്മമായി നോക്കിയാലറിയാം എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ലൈംഗികത വിഷയമാക്കി അദ്ദേഹം ഒരു ചിത്രം ചെയ്തിട്ടില്ല. അതിന്റെ കുറവ് തീര്‍ക്കുന്നതായിരിക്കും രാം ഗോപാലിന്റെ അടുത്ത ചിത്രം. ഒരു പൂര്‍ണ ഇറോട്ടിക് ത്രില്ലറുമായി എത്താന്‍ പോവുകയാണ് അദ്ദേഹം. ക്സെസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്ട് വ്യക്തികളുടെ ശാരീരികാകര്ഷണമാണ് വിഷയമാകുന്നത്.

സെക്സ് എന്ന വാക്ക് തിരിച്ചിട്ടതാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്ററും ടീസറും ഇറങ്ങിക്കഴിഞ്ഞു. ദൈര്‍ഘ്യമുള്ള ആറ് ചുടുചൂടന്‍ കിടപ്പറരംഗങ്ങളുള്ളതാണീ ചിത്രമെന്നാണ് സൂചന. എന്തായാലും ഇറോട്ടിക് ചിത്രങ്ങളുടെ ആരാധകര്‍ക്ക് പറ്റിയൊരു ട്രീറ്റുമായിട്ടാണ് രാം ഗോപാല്‍ വരുന്നതെന്ന് ചുരുക്കം.
2008ല്‍ റിലീസ് ചെയ്ത സര്‍ക്കാര്‍ രാജ് എന്ന ചിത്രത്തിന് ശേഷം രാം ഗോപാലിന്റെ ചിത്രങ്ങളൊന്നും വലിയ വിജയം കണ്ടിട്ടില്ല. പിന്നീടിറങ്ങിയ ചിത്രങ്ങളില്‍ പലതും നിരൂപകപ്രശംസ നേടിയെങ്കിലും കാര്യമായ ബോക്സ് ഓഫീസ് വരുമാനമുണ്ടാക്കിയിട്ടില്ല. എന്നാല്‍ ക്സെസ് ഈ കുറവു തിരുത്തുമെന്നാണ് കരുതപ്പെടുന്നത്.