»   » മറ്റ് നടന്മാര്‍ക്ക് സാധിക്കാത്തത് മൂന്ന് ചിത്രങ്ങള്‍ക്കൊണ്ട് മോഹന്‍ലാലിന് സാധിച്ചു എന്ന് വര്‍മ്മ

മറ്റ് നടന്മാര്‍ക്ക് സാധിക്കാത്തത് മൂന്ന് ചിത്രങ്ങള്‍ക്കൊണ്ട് മോഹന്‍ലാലിന് സാധിച്ചു എന്ന് വര്‍മ്മ

By: Rohini
Subscribe to Filmibeat Malayalam

മനമാന്ത എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തെത്തിയ മോഹന്‍ലാല്‍ ജനത ഗാരേജിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കി. രണ്ടേ രണ്ട് ചിത്രങ്ങളിലൂടെ തെലുങ്കില്‍ ലാലിന് ആരാധകരായതോടെ മലയാളത്തില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ മൊഴിമാറ്റി തെലുങ്കില്‍ റിലീസ് ചെയ്യാന്‍ തുടങ്ങി.

ഇപ്പോഴിതാ മോഹന്‍ലാലിനെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയിരിയ്ക്കുന്നു. ഒപ്പം എന്ന മലയാള ചിത്രത്തിലെ നടന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ടാണ് വര്‍മ്മ ട്വിറ്ററില്‍ മോഹന്‍ലാലിനെ പ്രശംസിച്ചത്.

കനുപാപ്പ

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ ചിത്രമാണ് കനുപാപ്പ. ലാല്‍ അന്ധനായി എത്തുന്ന ചിത്രം ഒരു ത്രില്ലര്‍ഗണത്തില്‍പ്പെട്ടതാണ്. മലയാളത്തില്‍ നിരൂപകപ്രശംസയും സാമ്പത്തിക വിജയവും നേടിയ ചിത്രത്തിന് തെലുങ്കിലും മികച്ച സ്വീകരണമാണ് ലഭിയ്ക്കുന്നത്.

വര്‍മ്മ പറഞ്ഞത്

മറ്റ് തെലുങ്ക് നടന്മാര്‍ക്ക് സാധിക്കാത്തത് വെറും മൂന്ന് ചിത്രങ്ങള്‍ക്കൊണ്ട് മോഹന്‍ലാലിന് സാധിച്ചു എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്. കനുപാപ്പ തീര്‍ച്ചയായും കാണണം എന്നും വര്‍മ്മ ട്വിറ്ററില്‍ എഴുതി.

മുരുകന്‍ മൊഴിമാറ്റിയപ്പോള്‍

മലയാളത്തില്‍ ഹിറ്റായ മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ചിത്രവും മൊഴിമാറ്റി തെലുങ്കില്‍ റിലീസ് ചെയ്തിട്ടുണ്ട്. മന്യം പുലി എന്നപേരില്‍ റിലീസ് ചെയ്ത ചിത്രം 13 കോടി ബോക്‌സോഫീസ് കലക്ഷന്‍ നേടി.

തെലുങ്കില്‍ ലാല്‍

ചന്ദ്രശേഖര്‍ യെലേട്ടി സംവിധാനം ചെയ്ത മനമാന്ത എന്ന ചിത്രത്തിലൂടെയാണ് ലാല്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. വിസ്മയം എന്ന പേരില്‍ ചിത്രം മലയാളത്തിലും റിലീസ് ചെയ്തു. തുടര്‍ന്ന് ജൂനിയര്‍ എന്‍ടിആറിനൊപ്പം ജനത ഗാരേജ് എന്ന ചിത്രത്തിലും ലാല്‍ അഭിനയിച്ചു. 150 കോടിയിലേറെ കലക്ഷന്‍ നേടിയ ഈ ചിത്രത്തിലൂടെയാണ് ലാലിന് തെലുങ്കില്‍ ആരാധകര്‍ കൂടിയത്.

English summary
Ram Gopal Varma Praises Mohanlal's Performance In 'Kanupapa' And Advises Other Big Stars!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam