അധികം അഹങ്കരിക്കേണ്ടെന്ന് ദുല്‍ഖറിനോട് രാം ഗോപാല വര്‍മ്മ

By Aswathi

ഓകെ കണ്‍ മണി കണ്ട് വന്നതിന് ശേഷം സംവിധായകന്‍ രാം ഗോപാല വര്‍മ ദുല്‍ഖറിലൂടെ മമ്മൂട്ടിയെ വിമര്‍ശിച്ചതും അതിന് ദുല്‍ഖര്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സിനിമാ ലോകത്തെ സംസാര വിഷയം. ഒരു മകന്‍ എന്ന നിലയില്‍ ദുല്‍ഖര്‍ നല്‍കിയ മറുപടി ആരാധകര്‍ക്ക് നന്നേ ബോധിച്ചു.

ഓകെ കണ്‍മണി എന്ന ചിത്രത്തിലെ അഭിനയം അവാര്‍ഡ് നിര്‍ണയിക്കുന്നവര്‍ കണ്ടാല്‍, മമ്മൂട്ടിയ്ക്ക് നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ചുവാങ്ങി അത് ദുല്‍ഖരിന് നല്‍കുമെന്നായിരുന്നു രാം ഗോപാല വര്‍മ്മ പറഞ്ഞത്. മമ്മൂട്ടിയെക്കാള്‍ മികച്ച നടനാണ് ദുല്‍ഖറെന്നും മമ്മൂട്ടി ദുല്‍ഖറിനെ കണ്ട് അഭിനയം പഠിക്കണമെന്നും അഭിനയത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയുടെ ജൂനിയറാണ് മമ്മൂട്ടിയെന്നുമൊക്കെയായിരുന്നു വര്‍മ്മയുടെ ട്വീറ്റ്.

മണിക്കൂറുകള്‍ക്കകം അതിന് ദുല്‍ഖര്‍ മറുപടിയും നല്‍കി. പത്ത് ജന്മം എടുത്താലും തനിയ്ക്ക് തന്റെ അച്ഛനെ പോലെ ആകാന്‍ കഴിയില്ലെന്നായിരുന്നു ദുല്‍ഖറിന്റെ മറുട്വീറ്റ്. ദുല്‍ഖര്‍ ഈ പറഞ്ഞതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണം രാം ഗോപാല വര്‍മ്മ.

അച്ഛനോടുള്ള സ്‌നേഹം മാറ്റി നിര്‍ത്തി ചിന്തിച്ചു നോക്കൂ എന്ന് വര്‍മ്മ ദുല്‍ഖറിനോട് പറയുന്നു. അധികം അഹങ്കരിക്കേണ്ടെന്നും എന്നെക്കാള്‍ നന്നായി അഭിനയം താങ്കള്‍ക്കറിയില്ലെന്നും രാം ഗോപാല വര്‍മ ദുല്‍ഖറിന് മറുപടി നല്‍കുന്നു.

മമ്മൂട്ടിയുടെ അഭിനയത്തേക്കള്‍ എത്രയോ മുകളിലാണ് താങ്കളുടെ കഴിവ്. അതറിയണമെങ്കില്‍, താങ്കളുടെ ഈ പ്രായത്തില്‍ അച്ഛന്‍ അഭിനയിച്ച സിനിമകള്‍ ഒന്ന് കണ്ടു നോക്കൂ എന്ന് രാം ഗോപാല വര്‍മ്മ പറയുന്നു. വര്‍മ്മയുടെ റീ ട്വീറ്റുകള്‍ കാണൂ...

അധികം അഹങ്കരിക്കേണ്ടെന്ന് ദുല്‍ഖറിനോട് രാം ഗോപാല വര്‍മ്മ

ഒരു മകന്‍ എന്ന നിലയിലാണ് താങ്കളിപ്പോള്‍ ചിന്തിക്കുന്നതെന്ന്.

അധികം അഹങ്കരിക്കേണ്ടെന്ന് ദുല്‍ഖറിനോട് രാം ഗോപാല വര്‍മ്മ

മമ്മൂട്ടിയുടെ മകന്‍ എന്നത് മറക്കൂ, താങ്കള്‍ സ്വന്തം ഹൃദയത്തോട് എന്ന്

അധികം അഹങ്കരിക്കേണ്ടെന്ന് ദുല്‍ഖറിനോട് രാം ഗോപാല വര്‍മ്മ

അധികം അഹങ്കരിക്കേണ്ട എന്നെക്കാള്‍ നന്നായി അഭിനയത്തെ കുറിച്ച് താങ്കള്‍ക്ക് അറിയില്ലെന്നാണ് വര്‍മ പറയുന്നത്. അച്ഛനെക്കാള്‍ നല്ല നടനാണ് താങ്കള്‍. അതറിയണമെങ്കില്‍ താങ്കളുടെ പ്രായത്തില്‍ അച്ഛന്‍ ചെയ്ത സിനിമകള്‍ കാണൂ

അധികം അഹങ്കരിക്കേണ്ടെന്ന് ദുല്‍ഖറിനോട് രാം ഗോപാല വര്‍മ്മ

25 വര്‍ഷത്തെ തന്റെ സംവിധാന അനുഭവത്തിന്റെ വെളിച്ചത്തിലാണത്രെ വര്‍മ മമ്മൂട്ടിയെക്കാള്‍ മികച്ച നടനാണ് ദുല്‍ഖറെന്ന് കണ്ടെത്തിയത്.

അധികം അഹങ്കരിക്കേണ്ടെന്ന് ദുല്‍ഖറിനോട് രാം ഗോപാല വര്‍മ്മ

ഇതായിരുന്നു തുടക്കം. സിനിമ കണ്ട് വന്നപ്പോള്‍ വര്‍മ്മ പറഞ്ഞതാണിത്. ഓകെ കണ്‍മണി അവാര്‍ഡ് നിര്‍ണയിക്കുന്നവര്‍ കണ്ടാല്‍ മമ്മൂട്ടിയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ തിരിച്ചുവാങ്ങി ദുല്‍ഖറിന് നല്‍കുമെന്ന്

അധികം അഹങ്കരിക്കേണ്ടെന്ന് ദുല്‍ഖറിനോട് രാം ഗോപാല വര്‍മ്മ

ദുല്‍ഖറുമായി താരതമ്യം ചെയ്യുമ്പോള്‍ മമ്മൂട്ടി ജൂനിയര്‍ ആണെന്ന്

അധികം അഹങ്കരിക്കേണ്ടെന്ന് ദുല്‍ഖറിനോട് രാം ഗോപാല വര്‍മ്മ

റിയലിസ്റ്റിക്കായ അഭിനയം ദുല്‍ഖറില്‍ നിന്ന് മമ്മൂട്ടി കണ്ടു പഠിക്കണം എന്ന്.

അധികം അഹങ്കരിക്കേണ്ടെന്ന് ദുല്‍ഖറിനോട് രാം ഗോപാല വര്‍മ്മ

നോണ്‍ കേരളാ മാര്‍ക്കറ്റുകളില്‍ മമ്മൂട്ടിക്ക് ദശാബ്ദങ്ങളായി ചെയ്യാന്‍ കഴിയാത്തത് മകന്‍ ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ ചെയ്യുമെന്നും അദ്ദേഹം ട്വിറ്റി

അധികം അഹങ്കരിക്കേണ്ടെന്ന് ദുല്‍ഖറിനോട് രാം ഗോപാല വര്‍മ്മ

ഒറ്റവാക്കി തീര്‍ത്തു ദുല്‍ഖറിന്റെ മറുപടി. പത്ത് ജന്മമെടുത്താലും തന്റെ അച്ഛന്‍ മമ്മൂട്ടിയുടെ ലക്ഷത്തില്‍ ഒരംശമുള്ള നടനാകാന്‍ തനിക്ക് കഴിയില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X