twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ സൗന്ദര്യം കുറയ്ക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്! പേരന്‍പിനെക്കുറിച്ച് റാം! കാണൂ!

    |

    Recommended Video

    മമ്മൂട്ടിയുടെ സൗന്ദര്യത്തിനെ പുകഴ്ത്തി റാം | filmibeat Malayalam

    സിനിമാലോകം ഒന്നടങ്കം അമുദവനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. റിലീസിന് മുന്നോടിയായി സിനിമയുടെ പ്രീമിയര്‍ ഷോ നടത്തിയിരുന്നു. താരങ്ങളും സംവിധായകരുമൊക്കെയായി വന്‍താരനിരയാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. അമുദവനായി മമ്മൂട്ടി ശരിക്കും ജീവിക്കുകയായിരുന്നുവെന്നും നാളുകള്‍ക്ക് ശേഷം അദ്ദേഹത്തെ തിരികെ നല്‍കിയ റാമിന് നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി നിരവധി പേരാണ് രംഗത്തെത്തിയത്. റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യത ലഭിച്ച ചിത്രങ്ങളിലൊന്ന് കൂടിയാണിത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തമിഴിലേക്ക് എത്തിയിട്ടുള്ളത്. അഞ്ജലി അമീര്‍, അഞ്ജലി, സാധന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

    മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞപ്പോള്‍ കൂടെക്കരഞ്ഞു! പേരന്‍പ് പ്രീമിയര്‍ കണ്ട താരങ്ങള്‍ പറഞ്ഞത്? കാണൂ!മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞപ്പോള്‍ കൂടെക്കരഞ്ഞു! പേരന്‍പ് പ്രീമിയര്‍ കണ്ട താരങ്ങള്‍ പറഞ്ഞത്? കാണൂ!

    മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് താനെന്നും എന്നെങ്കിലും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്നാഗ്രഹിച്ചിരുന്നതായും റാം പറഞ്ഞിരുന്നു. മെഗാസ്റ്റാറിന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ അമരം തന്റെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. ഫെബ്രുവരി ഒന്നിനായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ വെച്ച് സിനിമയെടുത്തപ്പോളും റിലീസ് ദിനത്തിനായി റാം തിരഞ്ഞെടുത്തത് അതേ ദിവസമായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. മറ്റേതെങ്കിലും താരത്തെ വെച്ച് സിനിമ പൂര്‍ത്തീകരിക്കാനായിരുന്നു ആദ്യം അദ്ദേഹം പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിനെയല്ലാതെ മറ്റൊരു താരത്തെയും വെച്ച് ഈ സിനിമ ചിത്രീകരിക്കാനാവില്ലെന്നും എത്ര വേണമെങ്കിലും കാത്തിരിക്കാമെന്ന നിലപാടിലുമായിരുന്നു റാം. പ്രീമിയില്‍ ഷോ കഴിഞ്ഞതിന് ശേഷവും റാം ഈ സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നു.

    അമ്പിളി ദേവിയെ ജീവിതസഖിയാക്കുന്നതിന് മുന്‍പ് നാല് കെട്ടിയോ? ആദിത്യന്‍റെ മറുപടി ഇങ്ങനെ? കാണൂ!അമ്പിളി ദേവിയെ ജീവിതസഖിയാക്കുന്നതിന് മുന്‍പ് നാല് കെട്ടിയോ? ആദിത്യന്‍റെ മറുപടി ഇങ്ങനെ? കാണൂ!

     മമ്മൂട്ടിയിലേക്കത്തിയത്

    മമ്മൂട്ടിയിലേക്കത്തിയത്

    അമരമെന്ന സിനിമ കണ്ടതിന് ശേഷമാണ് സംവിധാനത്തോട് താല്‍പര്യം തോന്നിയതെന്നും എന്നെങ്കിലും സംവിധായകനായാല്‍ മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കണമെന്നാഗ്രഹിച്ചിരുന്നതായും റാം പറഞ്ഞിരുന്നു. തനിയാവര്‍ത്തനം കൂടി കണ്ടതോടെ മമ്മൂട്ടിയോടുള്ള ഇഷ്ടം കൂടുകയായിരുന്നു. 2007 ലായിരുന്നു റാമിന്റെ ആദ്യസിനിമ തിയേറ്ററുകളിലേക്കെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലും മെഗാസ്റ്റാറിനൊപ്പമുള്ള പ്രൊജക്ട് എന്ന സ്വപ്‌നം മനസ്സിലുണ്ടായിരുന്നു. നീണ്ട നാളത്തെ തയ്യാറെടുപ്പിനൊടുവിലാണ് അദ്ദോഹത്തോട് പേരന്‍പിന്റെ കഥ പറഞ്ഞത്.

     സൗന്ദര്യം കുറയ്ക്കാന്‍

    സൗന്ദര്യം കുറയ്ക്കാന്‍

    അമുദവനെന്ന ടാക്‌സി ഡ്രൈവറായാണ് മമ്മൂട്ടി എത്തിയത്. പതിവ് പോലെ സ്‌റ്റൈലിഷ് ലുക്കിലല്ല അദ്ദേഹം ഇത്തവണ എത്തിയത്. ആ സൗന്ദര്യം കുറച്ച് കുറയ്ക്കുന്നതിന് വേണ്ടിയാണ് കഥാപാത്രത്തിന് താടി നല്‍കിയതെന്ന് റാം പറയുന്നു. 67 ന്റെ ചെറുപ്പവുമായി നില്‍ക്കുകയാണ് മെഗാസ്റ്റാര്‍. ഭക്ഷണത്തിലും വ്യായാമത്തിലും അതീവശ്രദ്ധ നല്‍കാറുണ്ട് അദ്ദേഹം. യുവതാരങ്ങളില്‍ പലരും അദ്ദേഹത്തിന്റെ നിര്‍ദേശം പിന്തുടരുന്നവരാണ്. ശരീരം സൂക്ഷിക്കേണ്ടതിനെക്കുറിച്ചുള്ള ടിപ്പുകള്‍ അദ്ദേഹം നല്‍കാറുണ്ട്. ജാക്കറ്റും കൂളിങ്ങ് ഗ്ലാസുമൊന്നുമില്ലാതെ തനി നാടനായി എത്തിയിരിക്കുകയാണ് അദ്ദേഹം പേരന്‍പില്‍.

    മലയാളവും തമിഴകവും ഒരുപോലെ കാത്തിരിക്കുന്നു

    മലയാളവും തമിഴകവും ഒരുപോലെ കാത്തിരിക്കുന്നു

    റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവല്‍, ഗോവന്‍ ചലച്ചിത്രമേള തുടങ്ങി നിരവധി മേളകളിലാണ് പേരന്‍പ് പ്രദര്‍ശിപ്പിച്ചത്. മികച്ച നിരൂപക പ്രശംസയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ വരെ പുറത്തുവന്നിരുന്നു. വിവിധ മേളകളില്‍ സിനിമ മാറ്റുരയ്ക്കുമ്പോഴും തിയേറ്ററുകളിലേക്കെത്തുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മലയാളം മാത്രമല്ല തമിഴകവും കാത്തിരിക്കുന്നുണ്ട് ചിത്രത്തിനായി.

    കണ്ടവരെല്ലാം പറഞ്ഞത് ഒരേ കാര്യം

    കണ്ടവരെല്ലാം പറഞ്ഞത് ഒരേ കാര്യം

    സിനിമ കണ്ടവരെല്ലാം മമ്മൂട്ടിയുടെ അഭിനയമികവിനെ വാഴ്ത്തി രംഗത്തെത്തിയിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. പത്മപ്രിയയിലൂടെയാണ് താന്‍ മമ്മൂട്ടിയിലേക്കെത്തിയതെന്ന് റാം പറഞ്ഞിരുന്നു. റാമിന്‍രെ സുഹൃത്താണ് പത്മപ്രിയ. ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ പത്മപ്രിയയും നായകനായി പറഞ്ഞത് മെഗാസ്റ്റാറിനെയായിരുന്നു. പ്രമേയത്തിലെ വ്യത്യസ്തതയാണ് മെഗാസ്റ്റാറിനെ ആകര്‍ഷിക്കാറുള്ളത്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചത്.

    റിലീസ് ചെയ്യുന്നത്

    റിലീസ് ചെയ്യുന്നത്

    ഫെബ്രുവരി ഒന്നിനാണ് ചിത്രമെത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. സാധനയാണ് മകളുടെ വേഷത്തിലെത്തിയത്. മമ്മൂട്ടി വേറെ ലെവലാണെന്നും രണ്ടാമത്തെ സിനിമ അദ്ദേഹത്തിനൊപ്പമായതിന്റെ സന്തോഷമുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.

    പ്രതിഫലം വാങ്ങിയില്ല

    പ്രതിഫലം വാങ്ങിയില്ല

    പ്രതിഫലം മാത്രമല്ല തന്റെ ലക്ഷ്യമെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. ഈ സിനിമയില്‍ അഭിനയിച്ചതിന് അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നില്ലെന്ന് നിര്‍മ്മാതാാവ് വ്യക്തമാക്കിയിരുന്നു. പണത്തിന് വേണ്ടി എപ്പോഴും സിനിമ ചെയ്യാനാവില്ലെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഇതാദ്യമായല്ല നേരത്തെയും അദ്ദേഹം പ്രതിഫലേച്ഛയില്ലാതെ അഭിനയിച്ചിട്ടുണ്ട്.

    English summary
    Ram talking about Peranpu.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X