കൊച്ചിയില്‍ രാമനുണ്ണിയുടെ തേരോട്ടം... 18 ദിവസം കൊണ്ട് കീശയിലാക്കിയ കോടികള്‍ എത്രയെന്നോ?

കൊച്ചിയില്‍ രാമനുണ്ണി തേരോട്ടം തുടരുകയാണ്. സൂപ്പര്‍ താരങ്ങളെപ്പോലും മോഹിപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തിന് കൊച്ചിയില്‍.

By Jince K Benny

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന് കഴിഞ്ഞ് പോയ കുറച്ച് മാസങ്ങള്‍ നല്‍കിയത് അത്ര ശുഭ കരമായ അനുഭവമായിരുന്നില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെ മാധ്യമങ്ങളും ചലച്ചിത്ര ലോകത്തിലെ ചിലരും ഒരു വിഭാഗം പ്രേക്ഷകരും തിരിഞ്ഞു. ഇതോടെ ദിലീപ് നായകനായി റിലീസിന് ഒരുങ്ങിയ രാമലീല എന്ന് ചിത്രം പ്രതിസന്ധിയിലായി.

പ്രതിസന്ധികളെ തരണം ചെയ്ത് രാമലീല റിലീസിനെത്തിയപ്പോള്‍ ദിലീപിനൊപ്പം ചിത്രത്തേയും എതിര്‍ത്തവരെ ഞെട്ടിച്ചുകൊണ്ട് ചിത്രം വന്‍ വിജയം നേടുന്ന കാഴ്ചയാണ് കണ്ടത്. പൂജ റിലീസായി സെപ്തംബര്‍ 28നായിരുന്നു ചിത്രം തിയറ്ററിലെത്തിയത്.

കൊച്ചിയില്‍ രാമലീല

കൊച്ചിയില്‍ രാമലീല

കൊച്ചിയിലെ റിലീസിംഗ് സെന്ററുകളില്‍ രാമലീലയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ ആദ്യ ദിനങ്ങളില്‍ തിയറ്ററില്‍ എത്തിയത് ഫാന്‍സ് ആണെന്നും കുടുംബ പ്രേക്ഷകര്‍ അകന്ന് നിന്നു എന്ന് വരുത്തി തീര്‍ക്കാനും ചില മാധ്യമങ്ങളില്‍ നിന്നും മനഃപ്പൂര്‍വ്വമായ ശ്രമം നടന്നു.

മോശമാക്കിയില്ല കൊച്ചി

മോശമാക്കിയില്ല കൊച്ചി

റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോള്‍ മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെയുള്ള കൊച്ചിയിലെ സെന്ററുകളില്‍ നിന്ന് രാമലീല നേടിയക് രണ്ട് കോടി രൂപയാണ്. സരിത മജസ്റ്റിക്, സെന്‍ട്രല്‍, വനിത എന്നീ തിയറ്ററുകളില്‍ നിന്നും മള്‍ട്ടിപ്ലക്‌സില്‍ നിന്നുമാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.

കരിയറിലെ മികച്ച ചിത്രം

കരിയറിലെ മികച്ച ചിത്രം

ദിലീപിന്റെ കരിയറിലെ മികച്ച ചിത്രമായി മാറിക്കൊണ്ടിരിക്കുകയാണ് രാമലീല. 11 ദിവസം കൊണ്ടായിരുന്നു ചിത്രം 20 കോടി ക്ലബ്ബില്‍ ഇടം നേടിയത്. പിന്നീടുള്ള ദിവസങ്ങളില്‍ ഇതേ നേട്ടം ആവര്‍ത്തിച്ച ചിത്രം അതിവേഗം 25 കോടിയും പിന്നിട്ടു.

പ്രതിസന്ധിയില്‍ തളരാതെ

പ്രതിസന്ധിയില്‍ തളരാതെ

ദിലീപിനെതിരെ എന്നത് പോലെ താന്നെ രാമലീല എന്ന ചിത്രത്തിനെതിരേയും മുറവിളികളുണ്ടായിരുന്നു. ചിത്രം ബഹിഷ്‌കരിക്കണമെന്നും രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ നശിപ്പിക്കണമെന്നും ആഹ്വാനമുണ്ടായിരുന്നു. എന്നാല്‍ സിനിമ തിയറ്ററില്‍ എത്തിയതോടെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

മഞ്ജുവാര്യരുടെ പിന്തുണ

മഞ്ജുവാര്യരുടെ പിന്തുണ

മഞ്ജുവാര്യരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട സിനിമയിലെ വനിത പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവും രാമലീലയ്‌ക്കെതിരെ ശക്തമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ റീലിസിന് തൊട്ട് മുമ്പ് മഞ്ജുവാര്യര്‍ രാമലീലയ്ക്ക് അനുകൂലമായി സംസാരിച്ചതോടെ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതിസന്ധിയിലായി.

അമ്പത് കോടി ക്ലബ്ബിലേക്ക്

അമ്പത് കോടി ക്ലബ്ബിലേക്ക്

അതിവേഗം അമ്പത് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് രാമലീല. അമ്പത് കോടി നേടാന്‍ ചിത്രത്തിനായാല്‍ അമ്പത് കോടി പിന്നിടുന്ന രണ്ടാമത്തെ ദിലീപ് ചിത്രമായി രാമലീല മാറും. ഷാഫി സംവിധാനം ചെയ്ത് ടു കണ്‍ട്രീസായിരുന്നു 50 കോടി ക്ലബ്ബിലെത്തിയ ആദ്യ ദിലീപ് ചിത്രം.

വില്ലനായ വ്യാജന്‍

വില്ലനായ വ്യാജന്‍

മേര്‍സലും വില്ലനും രാമലീലയുടെ ലോംഗ് റണ്ണിനെ ബാധിക്കും എന്ന് കരുതിയപ്പോഴാണ് അതിനും മുകളില്‍ വ്യാജന്‍ വില്ലനായി എത്തിയത്. രാമലീലയുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. ചിലരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X