twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    19 ദിവസങ്ങള്‍, കേരളത്തിലും ആ റെക്കോര്‍ഡ് പിന്നിട്ട് രാമലീല! രാമനുണ്ണിയുടെ അശ്വമേധം തുടരുന്നു...

    കേരളത്തിലെ തിയറ്ററുകളില്‍ നിന്നും രാമലീലയ്ക്ക് റെക്കോര്‍ഡ് നേട്ടം.

    By Jince K Benny
    |

    ദിലീപിന്റെ കരിയറിലെ പ്രധാനപ്പെട്ട ഒരു ചിത്രമായി മാറിയിരിക്കുകയാണ് രാമലീല. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിന്റെ കരിയര്‍ അവസാനിച്ചു എന്ന് വിധിയെഴുതിയവരും നിരവധിയാണ്. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളേയും അതിജീവിച്ച് രാമലീല ഗംഭീര വിജയം നേടുകയാണ്.

    പൃഥ്വിരാജിന്റെ കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ല, 300 കോടി ബജറ്റില്‍ കര്‍ണന്‍ അണിയറയില്‍ ഒരുങ്ങുന്നു... പൃഥ്വിരാജിന്റെ കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ല, 300 കോടി ബജറ്റില്‍ കര്‍ണന്‍ അണിയറയില്‍ ഒരുങ്ങുന്നു...

    പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഈ അഞ്ച് കാരണങ്ങള്‍ മതി മേര്‍സല്‍ സൂപ്പര്‍ ഹിറ്റാകാന്‍..! പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഈ അഞ്ച് കാരണങ്ങള്‍ മതി മേര്‍സല്‍ സൂപ്പര്‍ ഹിറ്റാകാന്‍..!

    പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ റിലീസിനെതിരെയും ശക്തമായ എതിര്‍പ്പുകളുണ്ടായിരുന്നു. എന്നാല്‍ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം നീങ്ങുന്നത്. ചിത്രത്തിന്റെ 19 ദിവസത്തെ കേരളത്തിലെ കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്.

    കളക്ഷന്‍ റെക്കോര്‍ഡുകള്‍

    കളക്ഷന്‍ റെക്കോര്‍ഡുകള്‍

    ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്ന രാമലീല ഇതിനോടകം പല കളക്ഷന്‍ റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിക്കഴിഞ്ഞു. അതിവേഗം 50 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ചിത്രം.

    19 ദിവസത്തെ കളക്ഷന്‍

    19 ദിവസത്തെ കളക്ഷന്‍

    സെപ്തംബര്‍ 28ന് പൂജ റിലീസായ തിയറ്ററിലെത്തിയ ചിത്രം 19 ദിവസം കൊണ്ട് കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 26 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. 11 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 25 കോടി പിന്നിട്ടത്.

    20 കോടി

    20 കോടി

    കേരളത്തില്‍ നിന്നും അതിവേഗം 20 കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രങ്ങളില്‍ മൂന്നാം സ്ഥാനമാണ് രാമലീലയ്ക്കുള്ളത്. 11 ദിവസം കൊണ്ടാണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും 20 കോടി കളക്ഷന്‍ നേടിയത്.

    തുടക്കം കസറി

    തുടക്കം കസറി

    രാമലീലയുടെ റിലീസിനെതിരെയും ശക്തമായി പ്രതിഷേധങ്ങളും ചിത്രം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളും ഉണ്ടായിരുന്നതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസ് ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടര കോടിക്ക് മുകളിലാണ് ചിത്രം ആദ്യദിനം കളക്ട് ചെയ്തത്.

    തിയറ്ററുകള്‍ വര്‍ദ്ധിച്ചു

    തിയറ്ററുകള്‍ വര്‍ദ്ധിച്ചു

    കേരളത്തില്‍ മാത്രം 121 തിയറ്ററുകളിലായിരുന്നു രാമലീലയുടെ റിലീസ്. എന്നാല്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ തിയറ്ററുകളുടെ എണ്ണവും സ്‌ക്രീനുകളും വര്‍ദ്ധിച്ചു. കേരളത്തില്‍ മാത്രം 150ല്‍ അധികം തിയറ്ററുകളിലാണ് ചിത്രം പിന്നീട് പ്രദര്‍ശിപ്പിച്ചത്.

    വാരാന്ത്യം ഞെട്ടിച്ച് രാമലീല

    വാരാന്ത്യം ഞെട്ടിച്ച് രാമലീല

    ആദ്യ വാരാന്ത്യം കേരള ബോക്‌സ് ഓഫീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു രാമലീലയുടേത്. നാല് ദിവസം കൊണ്ട് ചിത്രം 10.54 കോടിയാണ് കളക്ഷന്‍ നേടിയത്.

    വില്ലനായി വ്യാജന്‍

    വില്ലനായി വ്യാജന്‍

    അമ്പത് കോടി ക്ലബ്ബ് ലക്ഷ്യം വച്ച് മുന്നേറുന്ന രാമലീലയ്ക്ക് വില്ലനായി മാറുകയാണ് വ്യാജന്‍. രാമലീലയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു കഴിഞ്ഞു.

    English summary
    Dileep's Ramaleela crossed another milestone in Kerala box office with in 19 days.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X