കിതക്കാതെ കുതിക്കുന്ന രാമലീല! കേസും വ്യാജനും ഏശുന്നില്ല, ബോക്‌സ് ഓഫീസിലെ മൂന്ന് ആഴ്ചകള്‍!

By Jince K Benny

ദിലീപ് എന്ന നടന്റെ കരിയറയിലെ നാഴികക്കല്ലായി മാറുകയാണ് രാമലീല. വലിയൊരു പ്രതിസന്ധിയെ അതിജീവിച്ച് തിരിച്ചെത്തുന്ന ദിലീപിനെ ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപില്‍ ജയിലില്‍ കഴിയുമ്പോഴായിരുന്നു സിനിമ തിയറ്ററിലെത്തിയത്. അറസ്റ്റോടെ ദിലീപിന്റെ സിനിമ കരിയര്‍ അവസാനിച്ചു എന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു സിനിമയുടെ വിജയം.

തുടക്കം മുതല്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രത്തെ മറ്റ് വമ്പന്‍ റിലീസുകള്‍ക്കോ വ്യാജ പതിപ്പുകള്‍ക്കോ വ്യാജ പ്രചരണങ്ങള്‍ക്കോ തളര്‍ത്താനായില്ല എന്നാണ് രാമലീലയും ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ തെളിയിക്കുന്നത്. ചിത്രത്തിന്റെ മൂന്ന് ആഴ്ചത്തെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്.

റെക്കോര്‍ഡ് ഓപ്പണിംഗ്

റെക്കോര്‍ഡ് ഓപ്പണിംഗ്

ദിലീപ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിംഗുമായിട്ടായിരുന്നു രാമലീല ബോക്‌സ് ഓഫീസില്‍ അക്കൗണ്ട് തുറന്നത്. കേരളത്തില്‍ 121 തിയറ്ററില്‍ പ്രദര്‍ശത്തിനെത്തിയ ചിത്രം 2.5 കോടിയാണ് കളക്ഷന്‍ നേടിയത്.

ഞെട്ടിച്ച ആദ്യ വാരം

ഞെട്ടിച്ച ആദ്യ വാരം

രാമലീലയുടെ ആദ്യ വാര കളക്ഷന്‍ പുറത്ത് വന്നപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ പോലും ഞെട്ടി. പതിനഞ്ച് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിനെ പിന്നിലാക്കി. ബാഹുബലിയും, പുലിമുരകനും മാത്രമാണ് രാമലീലയ്ക്ക് മുന്നിലുള്ളത്.

20 കോടി അതിവേഗം

20 കോടി അതിവേഗം

അതിവേഗമാണ് രാമലീല 20 കോടിയിലേക്ക് എത്തിയത്. 11 ദിവസം കൊണ്ടാണ് ചിത്രം 20 കോടി എന്ന നേട്ടം കേരള ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്. 17 ദിവസം കൊണ്ട് ചിത്രം 25 കോടിയും പിന്നിട്ടു.

മൂന്ന് ആഴ്ചത്തെ കളക്ഷന്‍

മൂന്ന് ആഴ്ചത്തെ കളക്ഷന്‍

സെപ്തംബര്‍ 28ന് പൂജ റിലീസായി തിയറ്ററിലെത്തിയ രാമലീലയുടെ 21 ദിവസത്തെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നു. 21 ദിവസം കൊണ്ട് 28.4 കോടിയാണ് ചിത്രം നേടിയത്.

ലക്ഷ്യം അമ്പത് കോടി

ലക്ഷ്യം അമ്പത് കോടി

ദിലീപിന്റെ കരിയറിലെ രണ്ടാമത്തെ 50 കോടി ക്ലബ്ബ് ലക്ഷ്യം വച്ച് കുതിക്കുകയാണ് രാമലീല. ആദ്യ ദിനങ്ങളില്‍ ചിത്രത്തിനുണ്ടായിരുന്ന തിരക്കില്‍ 25 ദിവസത്തോടടുക്കുമ്പോഴും കുറവുണ്ടായിട്ടില്ല. അമ്പത് കോടിയിലേക്കുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതും ഇതാണ്.

വ്യാജനും വമ്പന്‍ റിലീസുകളും തളര്‍ത്തിയില്ല

വ്യാജനും വമ്പന്‍ റിലീസുകളും തളര്‍ത്തിയില്ല

മെര്‍സലിന്റെ വമ്പന്‍ റിലീസ് രാമലീലയെ ബാധിക്കും എന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. കാര്യമായ തിയറ്റര്‍ നഷ്ടമോ ഷോ നഷ്ടമോ ചിത്രത്തിന് സംഭവിച്ചിട്ടില്ല. ചിത്രത്തിന്റെ വ്യാജ പതിപ്പ് വില്ലനായി എങ്കിലും കളക്ഷനില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ല.

പ്രതിസന്ധികളില്‍ തളര്‍ന്നില്ല

പ്രതിസന്ധികളില്‍ തളര്‍ന്നില്ല

പ്രതിസന്ധികളെ ഏറെ അതിജീവിച്ചാ് രാമലീല തിയറ്ററിലേക്ക് എത്തിയത്. ചിത്രത്തെ ബഹിഷ്‌കരിക്കാനും രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ നശിപ്പിക്കുവാനും പരസ്യമായ ആഹ്വാനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം നിശബ്ദമാക്കുന്ന വിജയമാണ് ചിത്രം നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X