»   » തിയറ്റര്‍ തകര്‍ക്കാനും രാമലീലയെ ബഹിഷ്‌കരിക്കാനും പറഞ്ഞവര്‍ എവിടെ? രാമലീല 30 പിന്നിട്ടു...

തിയറ്റര്‍ തകര്‍ക്കാനും രാമലീലയെ ബഹിഷ്‌കരിക്കാനും പറഞ്ഞവര്‍ എവിടെ? രാമലീല 30 പിന്നിട്ടു...

Posted By:
Subscribe to Filmibeat Malayalam
തിയറ്റർ തകർക്കാൻ പറഞ്ഞവർ എവിടെ? രാമലീലയുടെ കളക്ഷൻ | filmibeat Malayalam

വിവാദങ്ങളിലൂടെ തുടങ്ങി റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് ദിലീപ് ചിത്രം രാമലീല. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായത് ചിത്രത്തെ പ്രതികൂലമായി ബാധിച്ചു. ചിത്രത്തിന്റെ റിലീസ് അനന്തമായി നീണ്ടു പോയി. എന്നാല്‍ ദിലീപിന്റെ മോചനത്തിന് കാത്ത് നില്‍ക്കാതെ പൂജ റിലീസായി ചിത്രം റിലീസ് ചെയ്യുകയായിരുന്നു.

വളഞ്ഞിട്ട് ആക്രമിച്ചിട്ടും വില്ലന്‍ കുലുങ്ങിയില്ല, വാരാന്ത്യ കളക്ഷനില്‍ വില്ലന് പുതിയ നേട്ടം!

ആദ്യത്തെ ഓളം അവസാനിച്ചോ, റെക്കോര്‍ഡിട്ട വില്ലന്‍ തളര്‍ന്നോ? രണ്ട് ദിവസത്തെ വില്ലന്റെ കളക്ഷന്‍!

ദിലീപിനെതിരേയും സിനിമയ്‌ക്കെതിരേയും നിരവധിപ്പേര്‍ രംഗത്തെത്തി. രാമലീല ബഹിഷ്‌കരിക്കണമെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ നശിപ്പിക്കണമെന്ന് വരെ ആഹ്വാനങ്ങളുണ്ടായി. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട പ്രേക്ഷകര്‍ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. തിയറ്ററില്‍ വിജയകരമായ 30 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്ന ചിത്രം ബോക്‌സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചിരിക്കുകയാണ്.

മികച്ച ഓപ്പണിംഗ്

സിനിമയ്ക്കും രാമലീലയ്ക്കും എതിരെ ശക്തമായ ആഹ്വാനങ്ങള്‍ ഉണ്ടായിട്ടും രാമലീലക്ക് ബോക്‌സ് ഓഫീസില്‍ മികച്ച തുടക്കം ലഭിച്ചു. ഒരു ദിലീപ് ചിത്രത്തിന് ലഭിക്കുന്ന മികച്ച തുടക്കമായിരുന്നു രാമലീലയ്ക്ക് ലഭിക്കുന്നത്. രണ്ടര കോടിയോളമായിരുന്നു ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍.

റെക്കോര്‍ഡ് വാരാന്ത്യം

പൂജ റിലീസായി സെപ്തംബര്‍ 28 വ്യാഴാഴ്ച തിയറ്ററിലെത്തിയ ചിത്രത്തിന് തുടക്കം ലഭിച്ച് പ്രേക്ഷക പ്രാതിനിധ്യം തുടര്‍ ദിവസങ്ങളിലും നിലനിര്‍ത്താനായി. ആദ്യ വാരാന്ത്യം പത്ത് കോടിക്ക് മുകളിലാണ് രാമലീല കളക്ട് ചെയ്തത്.

അതിവേഗം 20 കോടി

റിലീസ് ചെയ്ത് 11 കോടി പിന്നിടുമ്പോഴേക്കും 20 കോടിയിലധികം കളക്ഷന്‍ രാമലീല നേടി. അതിവേഗം 20 കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രമെന്ന് റെക്കോര്‍ഡ് രാമലീല നേടി. പുലിമുരുകനും ദ ഗ്രേറ്റ് ഫാദറുമാണ് ആദ്യ സ്ഥാനങ്ങളില്‍.

30 ദിവസം 30 കോടി

രാമലീല തിയറ്റില്‍ വിജയകരമായ 30 കോടി പിന്നിട്ടിരിക്കുകയാണ്. ഇതിനിടെ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയെങ്കിലും അവയൊന്നും രാമലീലയെ ബാധിച്ചില്ല. 30 ദിവസം കൊണ്ട് 30.82 കോടി കളക്ഷന്‍ ചിത്രം നേടി.

മള്‍ട്ടിപ്ലക്‌സിലും രാമലീല

റിലീസ് ചെയ്ത് 30 ദിവസം പിന്നിടുമ്പോഴും കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ വ്യക്തമായ സ്‌ക്രീന്‍ പ്രസന്‍സ് രാമലീലയ്ക്കുണ്ട്. വിവിധ മള്‍ട്ടിപ്ലക്‌സുകളിലായി ദിവസം ആറ് ഷോകള്‍ ചിത്രത്തിനുണ്ട്. ഇതിനോടകം 1.34 കോടി ചിത്രം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടി.

വേള്‍ഡ് വൈഡ് റിലീസ്

കേരളത്തിലും ചെന്നൈ, ബംഗളൂരു നഗരങ്ങളിലായി 169 തിയറ്ററിലായി റിലീസ് ചെയ്ത രാമലീല ഒക്ടോബര്‍ 26, 27 തിയതികളിലായി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തി. വിവിധ രാജ്യങ്ങളിലായി 250ലേറെ സ്‌ക്രീനുകളിലാണ് രാമലീല റിലീസ് ചെയ്തിരിക്കുന്നത്.

50 കോടിയിലേക്ക്

കേരളത്തില്‍ നിന്ന് മാത്രം 30 ദിവസം കൊണ്ട് 30 കോടി പിന്നിട്ട ചിത്രം ആഗോള കളക്ഷന്‍ കൂടെ ലഭിക്കുമ്പോള്‍ അധികം വൈകാതെ 50 കോടി ക്ലബ്ബിലെത്തും. ടൂ കണ്‍ട്രീസിന് പിന്നാലെ 50 ക്ലബ്ബിലെത്തുന്ന ദിലീപ് ചിത്രമായിരിക്കും രാമലീല. ഇതോടെ ഒന്നിലധികം 50 കോടി ചിത്രങ്ങളുള്ള മൂന്നാമത്തെ നടനായി ദിലീപ് മാറും.

English summary
30 days Kerala gross collection of Dileep's Ramaleela. It collects 30.82 crores approximately.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam