ദിലീപിന് വീണ്ടും കഷ്ടകാലമാണോ? രാമലീല വീണ്ടും ഇന്റര്‍നെറ്റിലൂടെ ലീക്കായി!!
വലിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീലയുടെ റിലീസ് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയിരുന്നതെങ്കിലും ബിഗ് റിലീസായി തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തി. എന്നാല്‍ റിലീസ് ചെയ്ത് മൂന്നാം നാള്‍ തന്നെ രാമലീലയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
ഇപ്പോളും മികച്ച പ്രതികരണം നേടി രാമലീലയുടെ പ്രദര്‍ശനം തിയറ്ററുകളില്‍ തുടരുകയാണ്. അതിനിടെ വീണ്ടും സിനിമയിലെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുകയാണ്. ടോറന്റിലടക്കം എത്തിയ സിനിമ നിരവധി ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

രാമലീല വീണ്ടും ഇന്റര്‍നെറ്റില്‍
സിനിമകളുടെ ജീവനെ തന്നെ ഇല്ലാതാക്കുന്ന പരിപാടിയാണ് സിനിമ റിലീസിനെത്തുമ്പോള്‍ തന്നെ ഇന്റര്‍നെറ്റിലൂടെ ചോര്‍ത്തിയെടുക്കുന്നത്. അത്തരത്തില്‍ രാമലീലയിലെ പല രംഗങ്ങളും വീണ്ടും ഇന്റര്‍നെറ്റിലെത്തിയിരിക്കുകയാണ്.

ടോറന്റ് സൈറ്റില്‍
ഇത്തവണ സിനിമയിലെ ക്ലൈമാക്‌സ് രംഗങ്ങളടക്കം ടോറന്റ് സൈറ്റിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി പേര്‍ അത് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നാം ദിവസം തന്നെ
സെപ്റ്റംബര്‍ 28 ന് റിലീസിനെത്തിയ സിനിമ പ്രദര്‍ശനം തുടങ്ങി മൂന്നൂം ദിവസം തന്നെ സിനിമയിലെ പ്രധാന ഭാഗങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്ത് വന്നിരുന്നു. ദിലീപും രാധികയും അഭിനയിച്ച ചില രംഗങ്ങളായിരുന്നു ലീക്കായത്.

സിനിമയുടെ ക്ലൈമാക്‌സ്
ഒരു രാഷ്ട്രീയ പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയായ രാമലീലയുടെ ക്ലൈമാക്‌സ് ചോര്‍ന്നത് അണിയറ പ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയായിരുന്നു. പല പ്രതിസന്ധികളും മറികടന്നായിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തിയിരുന്നത്.

വെല്ലുവിളിയുമായി രാമലീല
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയതായിരുന്നു രാമലീലയുടെ ആദ്യത്തെ പ്രതിസന്ധി. ജൂലൈയില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ സെപ്റ്റബംര്‍ അവസാന ആഴ്ചയിലെത്തുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം സിനിമ റിലീസ് ചെയ്യാനെത്തിയപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ വരെ കത്തിക്കുമെന്ന് ഭീഷണി വരെ ഉയര്‍ന്നിരുന്നു.

രാമലീല ഞെട്ടിച്ചു
ദിലീപിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയായിരുന്നു രാമലീല. പ്രതിസന്ധികള്‍ നിലനിന്നിരുന്നെങ്കിലും രാമലീല സൂപ്പര്‍ ഹിറ്റായിരുന്നു. അതിവേഗം കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച പ്രകടനമായിരുന്നു സിനിമ കാഴ്ചവെച്ചത്.

കോടികള്‍
പൂജ അവധി ലക്ഷ്യം വെച്ചാണ് സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. റിലീസ് ചെയ്ത് വെറും പതിനൊന്ന് ദിവസത്തിനുള്ളില്‍ 25 കോടിയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും രാമലീല നേടിയിരിക്കുന്നത്.

അരുണ്‍ ഗോപിയുടെ സിനിമ
അരുണ്‍ ഗോപി എന്ന നവാഗത സംവിധായകന്റെ ഏറെ കാലത്തെ സ്വപ്‌നമായിരുന്നു രാമലീല. മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച സിനിമ കൂടിയാണ് രാമലീല.


Click it and Unblock the Notifications











