»   » രാമലീല തരംഗത്തിലും വിട്ട് കൊടുക്കാതെ 'സുജാത'... പ്രേക്ഷകര്‍ മഞ്ജുവിനും ഒപ്പം, ആര് വീഴും???

രാമലീല തരംഗത്തിലും വിട്ട് കൊടുക്കാതെ 'സുജാത'... പ്രേക്ഷകര്‍ മഞ്ജുവിനും ഒപ്പം, ആര് വീഴും???

Posted By: Karthi
Subscribe to Filmibeat Malayalam

പൂജ റിലീസുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മലയാള സിനിമ ലോകം സംസാരിച്ചത് ദിലീപ് ചിത്രം രാമലീലയേക്കുറിച്ചായിരുന്നു. വിവാദങ്ങള്‍ രാമലീലയെ റിലീസിന് മുമ്പേ സംസാര വിഷയമാക്കിയിരുന്നു. രാമലീലയ്‌ക്കൊപ്പം തന്നെ മഞ്ജുവാര്യര്‍ തന്റെ ചിത്രമായ ഉദാഹരണം സുജാതയുടെ റിലീസും പ്രഖ്യാപിച്ചതോടെ അരങ്ങ് ഉണരുകയായിരുന്നു.

രാമലീല ഒരു തരംഗമായി മാറുന്ന കാഴ്ചയാണ് മലയാള സിനിമ ലോകം വ്യാഴാഴ്ച കണ്ടത്. പ്രേക്ഷകര്‍ തിയറ്ററുകളില്‍ നിറഞ്ഞൊഴുകി. അടുത്ത കാലത്ത് ഒരു ദിലീപ് സിനിമയ്ക്ക് ലഭിക്കാത്ത സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. അതേ സമയം ഉദാഹരണം സുജാതയും മോശമാക്കിയില്ല. പ്രേക്ഷക പ്രാതിനിധ്യത്തില്‍ ഒപ്പത്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കാന്‍ സുജാതയ്ക്ക് സാധിച്ചു.

രാമലീലയുടെ വിജയം

പ്രീപബ്ലിസിറ്റിയില്‍ മുന്നിലായിരുന്നെങ്കിലും തിയറ്ററില്‍ ഇത്തരമൊരു പ്രതികരണം ആരും രാമലീലയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ ഷോകളില്‍ ഭൂരിഭാഗവും ദിലീപ് ആരാധകരായിരുന്നെങ്കില്‍ പിന്നീടങ്ങോട്ട് സിനിമയ്ക്ക് പ്രേക്ഷകരുടെ പൂര്‍ണ പിന്തുണ ലഭിക്കുകയായിരുന്നു.

പതിഞ്ഞ തുടക്കം

ആദ്യ ഷോ മുതല്‍ രാമലീലയ്ക്ക് പ്രേക്ഷകര്‍ ഇടിച്ച് കയറിയെങ്കില്‍ ഉദാഹരണം സുജാതയുടെ അവസ്ഥ നേരെ തിരിച്ചായിരുന്നു. ആദ്യ ഷോകളില്‍ പ്രേക്ഷകര്‍ നന്നേ കുറവായിരുന്നു ചിത്രത്തിന്. എന്നാല്‍ ആദ്യ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തേക്കുറിച്ച് പ്രചരിച്ച മികച്ച അഭിപ്രായങ്ങള്‍ തിയറ്ററിലേക്ക് പ്രേക്ഷകരെ എത്തിച്ചു.

കളക്ഷനില്‍ മുന്നില്‍

പ്രേക്ഷക പ്രതികരണത്തില്‍ രണ്ട് ചിത്രങ്ങളും മുന്‍പന്തിയില്‍ തന്നെ ഉണ്ടെങ്കിലും കളക്ഷനില്‍ ഒരു മുഴം മുന്നില്‍ രാമലീല തന്നെയാണ്. സുജാതയേക്കാള്‍ പ്രദര്‍ശനങ്ങള്‍ ആദ്യ ദിനങ്ങളില്‍ ലഭിച്ചത് രാമലീലയ്ക്ക് ആയിരുന്നു. കളക്ഷനില്‍ പ്രതിഫലിച്ചതും ഇത് തന്നെയായിരുന്നു.

തിയറ്ററുകള്‍ കുറവ്

റിലീസ് ചെയ്ത തിയറ്ററുകളുടെ എണ്ണം തന്നെയാണ് ഉദാഹരണം സുജാതയെ പിന്നോട്ടടിച്ചത്. 66 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. രമാലീല കേരളത്തില്‍ മാത്രം 129 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. പൂജ റിലീസുകളില്‍ ഏറ്റവും കുറവ് തിയറ്ററുകള്‍ ലഭിച്ച ചിത്രമാണ് ഉദാഹരണം സുജാത.

കൊച്ചിയില്‍ ഒപ്പത്തിനൊപ്പം

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ രാമലീലയ്‌ക്കൊപ്പം കട്ടയ്ക്ക് നില്‍ക്കുകയാണ്. സ്‌ക്രീനുകള്‍ രാമലീലയേക്കാള്‍ കുറവായതിനാല്‍ കളക്ഷനില്‍ പിന്നിലാണെങ്കിലും പ്രേക്ഷക പ്രാതിനിധ്യത്തില്‍ രാമലീലയ്‌ക്കൊപ്പം തന്നെയുണ്ട് സുജാതയും. രാമലീലയ്ക്ക് 98.12 ശതമാനം പ്രേക്ഷക പ്രാതിനിധ്യം ഉള്ളപ്പോള്‍ സുജാതയ്ക്ക് 98 ശതമാനമാണ്.

സര്‍ക്കാര്‍ തിയറ്ററുകള്‍

കേരളത്തിലെ പ്രധാന സെന്ററുകളിലെ സര്‍ക്കാര്‍ തിയറ്റുകള്‍ ലഭിച്ചത് മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാതയ്ക്കാണ്. അതേ സമയം രാമലീലയ്ക്ക് ഒരു സര്‍ക്കാര്‍ തിയറ്ററുകളിലും റിലീസ് ലഭിച്ചില്ല. ലോംഗ് റണ്‍ ലഭിച്ചാല്‍ മാത്രമേ സുജാതയ്ക്ക് സാമ്പത്തീകമായ ഗുണം ലഭിക്കു.

മാധ്യമങ്ങളുടെ പിന്തുണ

മാധ്യമങ്ങള്‍ രാമലീലയ്ക്ക് എതിരായി ശക്തമായി നിലകൊള്ളുമ്പോള്‍ ഉദാഹരണം സുജാതയ്ക്ക് അവയുടെ പിന്തുണയുണ്ട്. രാമലീലയ്ക്ക് ആളില്ല, തണുത്ത പ്രതികരണം എന്ന് വാര്‍ത്ത കൊടുത്ത് മാധ്യമങ്ങള്‍ തൊട്ടടുത്ത് ഉദാഹരണം സുജാതയെ ഏറ്റെടുത്ത് പ്രേക്ഷകര്‍, ചിത്രത്തിന് മികച്ച പ്രതികരണം എന്നും വാര്‍ത്ത കൊടുത്തിരിക്കുന്നു.

ആര് വീഴും?

ആര് വീഴും ആര് നേടും എന്നീ ചോദ്യങ്ങള്‍ രണ്ട് ചിത്രത്തേക്കുറിച്ചും ഉയരുന്നുണ്ട്. മികച്ച അഭിപ്രായമാണ് ഇരുചിത്രങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും ഉള്ളത്. രാമലീല കളക്ഷനില്‍ മുന്നിലെത്തും. കാരണം സുജാതയേക്കാള്‍ ഇരട്ടിയോളം തിയറ്റുകള്‍ രാമലീലയ്ക്കുണ്ട്. സാമ്പത്തീക ലാഭം നേടാന്‍ സുജാത കുറഞ്ഞത് ഒരു മാസം നിറഞ്ഞ സദസില്‍ പ്രദര്‍ശപ്പിക്കേണ്ടി വരും. രാമലീലയ്ക്ക് മുന്നിലും ഇതേ വെല്ലുവിളി ഉണ്ട്. ബജറ്റ് അധികമാണെന്നത് തന്നെ കാരണം.

English summary
Ramaleela and Udaharanam Sujatha in Cochi Multiplex. Both movies have good occupancy rate.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam