»   » രാമലീല ദിലീപിന്റെ കരിയറിലെ ബിഗ് റിലീസാവും! കാശ് മുടക്കില്ലാത്ത സിനിമയുടെ പ്രചരണം കണ്ടുപിടിച്ചു!!

രാമലീല ദിലീപിന്റെ കരിയറിലെ ബിഗ് റിലീസാവും! കാശ് മുടക്കില്ലാത്ത സിനിമയുടെ പ്രചരണം കണ്ടുപിടിച്ചു!!

Posted By: Teresa John
Subscribe to Filmibeat Malayalam

സെപ്റ്റംബര്‍ 28 ന് കേരളത്തില്‍ ദിലീപ് തരംഗമാവാന്‍ പോവുകയാണ്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ദിലീപിന്റെ രാമലീല തിയറ്ററുകളിലേക്കെത്തുമ്പോള്‍ പ്രേക്ഷകര്‍ എങ്ങനെ സിനിമ സ്വീകരിക്കും എന്ന ആശയകുഴപ്പം അണിയറയിലുമുണ്ട്. എന്നാല്‍ ദിലീപിന്റെ കരിയറിലെ തന്നെ ബിഗ് റിലീസ് സിനിമയായിരിക്കും രാമലീല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

എനിക്ക് അറിയുന്ന ദിലീപ് ഇങ്ങനെ ചെയ്യില്ല! കേസില്‍ മറ്റൊരു ദിലീപ് ഉണ്ടോ? യുവനടിയുടെ വെളിപ്പെടുത്തല്‍!

അരുണ്‍ ഗോപി സംവിധാനം ചെയ്ത് രാമലീല ടോമിച്ചന്‍ മുളക്പാടമാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുലിമുരുകന് ശേഷം 14 കോടി ബജറ്റിലാണ് ടോമിച്ചന്‍ മുളകുപാടം രാമലീല നിര്‍മ്മിച്ചിരിക്കുന്നത്. ദിലീപ് ജയിലില്‍ പോയതിന് ശേഷം സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നെങ്കിലും സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്താതികരിക്കാനുള്ള കാര്യങ്ങളോക്കെ അണിയറയില്‍ നടക്കുകയാണ്.

ദിലീപിന്റെ രാമലീല

രാമലീലയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഒടുവില്‍ ഈ മാസം 28 വരെ എത്തിയിരിക്കുകയാണ്. പൂജ അവധി ലക്ഷ്യം വെച്ചാണ് സിനിമ റിലീസിനെത്തുന്നത്. എന്നാല്‍ സിനിമ പ്രേക്ഷകരെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പുകള്‍ അണിയറിയില്‍ നടക്കുന്നുണ്ട്.

ബിഗ് റിലീസ്

ദിലീപിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയായിട്ടായിരിക്കും ചിത്രം തിയറ്ററുകളിലേക്കെത്താന്‍ പോവുകയെന്നാണ് അണിയറിയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളുടെ എണ്ണം റെക്കോര്‍ഡ് ആയിരിക്കുമെന്നാണ് പറയുന്നത്.

സിനിമയുടെ റിലീസ്

ജൂലൈയില്‍ റിലീസിനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ദിലീപ് ജയിലിലായതോട് കൂടി പല തവണ റിലീസ് മാറ്റി വെക്കുകയായിരുന്നു. ശേഷം
പൂജ അവധി ലക്ഷ്യം വെച്ചാണ് രാമലീല റിലീസിനെത്തുന്നത്.

രാഷ്ട്രീയക്കാരന്‍

രാമലീലയില്‍ ദിലീപിന്റെ കഥാപാത്രമായ രാമനുണ്ണി എംഎല്‍എ ആണ്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാമനുണ്ണി മറ്റൊരു മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കുകയും അതിന് ശേഷമുണ്ടാവുന്ന രാഷ്ട്രീയ പകപോക്കലുകളുമാണ് സിനിമയുടെ ഇതിവൃത്തം.

വൈറലായ പാട്ട്

സിനിമയില്‍ നിന്നും ആദ്യം പുറത്ത്് വന്ന ട്രെയിലറും പാട്ടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ദിലീപിന്റെ ഇന്നത്തെ സാഹചര്യവുമായി പാട്ടിനും ട്രെയിലറിനും സാമ്യമുണ്ടായിരുന്നെന്നാണ് പറയുന്നത്.

അങ്ങനെ അല്ല

സിനിമയ്ക്ക ദിലീപിന്റെ ജീവിതവുമായി പൂര്‍ണമായും സാമ്യമില്ലെന്നും അങ്ങനെയുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും സിനിമയുടെ തിരക്കഥകൃത്ത് സച്ചി പറയുന്നു. സിനിമയുടെ കഥ 10 മാസം മുമ്പ് എഴുതി തയ്യാറാക്കിയിരുന്നതാണ്.

ട്രോളുകള്‍


സിനിമയെ സംബന്ധിച്ച് അതിനിടെ ഒരുപാട് ട്രോളുകള്‍ പുറത്തിറങ്ങിയിരുന്നു. ദിലീപ് സിനിമയുടെ പ്രൊമോഷന് വേണ്ടി ജയിലില്‍ പോയതാണോ എന്ന് ടോമിച്ചന്‍ മുളകുപാടം ചിന്തിക്കുന്നു. ഒപ്പം സിനിമയുടെ പ്രൊമോഷന് വേണ്ടി നിര്‍മാതാവ് തന്നെ ജയിലിലാക്കിയതാണോ എന്ന തരത്തിലും ട്രോളുകള്‍ വന്നിരുന്നു.

സിനിമയിലെ പാട്ട്

രാമലീലയില്‍ നിന്നും ആദ്യം പുറത്ത് വന്ന പാട്ട് ബി കെ ഹരിനാരയണനായിരുന്നു പാടിയത്. പാട്ടിന് ഈണം നല്‍കിയത് ഗോപി സുന്ദറായിരുന്നു. നെഞ്ചിലേരി തീയേ.... എങ്കിലും നീയേ... പുഞ്ചിരികളോടെ പോവാതങ്ങ് ദൂരെ... എന്ന് തുടങ്ങുന്ന പാട്ടായിരുന്നു പുറത്ത് വന്നത്.

English summary
As per the latest reports, the team is planning to release Ramaleela as the biggest ever release in Dileep's career. If things fall in place, the Arun Gopi directed movie will be released in record number of theatres.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam