ആര് വന്നാലും അവിടെ നിന്ന് ദിലീപിനെ മാറ്റാന്‍ കഴിയില്ല, ഇത് അല്പം വ്യത്യസ്തമായ ലീല!!

By Aswini

Recommended Video

കൊച്ചിക്കാര്‍ക്ക് ദിലീപിനെ മതി, ആ റെക്കോഡും സ്വന്തം! | filmibeat Malayalam

ദിലീപിന്റ കരിയറിലെ മികച്ച ബ്ലോക്‌സബസ്റ്റര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് രാമലീല. ജീവിതത്തില്‍ ഏറ്റവും മോശം അവസ്ഥയില്‍ കിട്ടിയ സൂപ്പര്‍ ഹിറ്റ് വിജയം. എന്തുകൊണ്ടും രാമലീലയ്ക്ക് ദിലീപിന്റെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതതിലും വലിയ പങ്കുണ്ട്.

കേരളത്തിലും കേരളത്തിന് പുറത്തും മികച്ച റിപ്പോര്‍ട്ടുകളാണ് രാമലീലയ്ക്ക് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ പുതിയൊരു റെക്കോഡ് സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ് 'ദിലീപ് ലീല'. കൊച്ചി മള്‍ട്ടിപ്ലക്‌സ് റിപ്പോര്‍ട്ടുകള്‍ തുടര്‍ന്ന് വായിക്കാം...

ഒരു കോടി കടന്നു

ഒരു കോടി കടന്നു

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് രാമലീല. ഫോറം കേരളം റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് 18 ദിവസം കൊണ്ട് ചിത്രം ഒരു കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടിക്കഴിഞ്ഞു.

അവിടെ നിന്ന് മാറില്ല

അവിടെ നിന്ന് മാറില്ല

ഇപ്പോഴും കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നമ്പര്‍ വണ്‍ രാമലീല തന്നെയാണ്. പുതിയ റിലീസ് ചിത്രങ്ങള്‍ക്കൊന്നും ദിലീപിന്റെ രാമലീലയെ മാറ്റാന്‍ കഴിഞ്ഞിട്ടില്ല. 21 ഷോകളാണത്രെ വാരാന്ത്യംഒരു ദിവസം ചിത്രത്തിന് ലഭിച്ചത്. കലക്ഷനും ഗംഭീരമാണ്.

ഇത് മൂന്നാം തവണ

ഇത് മൂന്നാം തവണ

ഇതാദ്യമല്ല, കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ദിലീപ് ചിത്രം ഒരു കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമാണ് രാമലീല. ടു കണ്‍ട്രീസാണ് ഏറ്റവുമാദ്യം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ഒരു കോടി നേടിയ ദിലീപ് ചിത്രം. കിങ് ലയറാണ് മറ്റൊരു ചിത്രം.

കണ്‍ട്രീസിനെ വെട്ടുമോ

കണ്‍ട്രീസിനെ വെട്ടുമോ

2015 ല്‍ റിലീസ് ചെയ്ത ടു കണ്‍ട്രീസ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് നേടിയത് 2.58 കോടി രൂപയാണ്. ഇതാണ് ദിലീപിന്റെ റെക്കോഡ് നേട്ടം. രാമലീല ഈ ജൗത്രയാത്ര തുടരുകയാണെങ്കില്‍ ടു കണ്‍ട്രീസിന്റെ റെക്കോഡ് തിരുത്തിയെഴുതും എന്ന കാര്യത്തില്‍ സംശയമില്ല.

ആകെ മൊത്തം

ആകെ മൊത്തം

ആകെ മൊത്തം ടോട്ടലായി കേരളത്തില്‍ നിന്ന് മാത്രം ചിത്രം 25 കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടിക്കഴിഞ്ഞു. കേരളത്തിന് പുറത്തുള്ള കണക്കുകളും കൂടെ ആകുമ്പോള്‍ മൂപ്പത് കോടിയ്ക്ക് മുകളിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X