ജനപ്രിയന്റെ രാമനുണ്ണി തകര്‍ത്തു! വിദേശത്തേക്ക് എത്തുന്നതിന് മുമ്പ് സിനിമ നേടിയ നേട്ടം ഇങ്ങനെയാണ്!!
ബോക്‌സ് ഓഫീസില്‍ തരംഗമായി രാമലീലയുടെ പ്രദര്‍ശനം തുടരുകയാണ്. ആശങ്കകള്‍ നിലനിന്നിരുന്നെങ്കിലും സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ജനപ്രിയ നടന്‍ ദിലീപിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമ എന്ന് എക്കാലത്തെയും ബിഗ് റിലീസ് സിനിമയായിട്ടാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്.
അതിവേഗം മികച്ച കളക്ഷന്‍ നേടി മുന്നേറുന്ന സിനിമ തമിഴ്‌നാട്ടില്‍ നിന്നും മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. രാമലീല തമിഴ്‌നാട്ടിലും ബാംഗ്ലൂരിലും റിലീസ് ചെയ്തതാണ് സിനിമയുടെ കളക്ഷന്‍ നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടു പോവുന്നതിന് കാരണമായത്. ഈ വര്‍ഷം പുറത്തിറങ്ങിയ പല സിനിമകളുടെ കണക്ക് നോക്കുമ്പോഴും രാമലീലയുടെ വിജയം കാണാം.

തമിഴ്‌നാട്ടിലെ രാമലീലയുടെ വിജയം
സെപ്റ്റംബര്‍ 28 നായിരുന്നു രാമലീല റിലീസ് ചെയ്തിരുന്നത്. ശേഷം ആ ആഴ്ചകളില്‍ തന്നെ തമിഴ്‌നാട്ടിലും സിനിമ റിലീസിനെത്തിയിരുന്നു. മൂന്ന് ആഴ്ചകള്‍ക്ക് മേലെ സിനിമ തമിഴ്‌നാട്ടില്‍ പ്രദര്‍ശനം തുടരുകയാണ്.

കളക്ഷന്‍
തമിഴ്‌നാട്ടില്‍ നിന്നും ബോക്‌സ് ഓഫീസില്‍ നല്ല കളക്ഷനും നേടിയിരിക്കുകയാണ് രാമലീല. നിലവില്‍ 63.67 ലക്ഷം അവനിടെ നിന്ന് മാത്രം രാമലീല നേടിയിരിക്കുകയാണ്.

രണ്ടാം സ്ഥാനം
രാമലീലയ്ക്ക് പിന്നിലായി നിവിന്‍ പോളി നായകനായി അഭിനയിച്ച ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ്. ചിത്രം 63 ലക്ഷമായിരുന്നു തമിഴ്‌നാട്ടില്‍ നിന്നും നേടിയിരുന്നത്.

മറ്റ് സിനിമകള്‍
മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജിന്റെ എസ്രാ, ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍, ഫഹദ് ഫാസിലിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷികളുമാണ് തമിഴ്‌നാട്ടില്‍ നിന്നും മികച്ച കളക്ഷന്‍ നേടിയ മറ്റ് സിനിമകള്‍.

രാമലീലയുടെ കേരള കളക്ഷന്‍
നിലവില്‍ 10000 പ്രദര്‍ശനമാണ് കേരളത്തില്‍ നിന്ന് മാത്രം രാമലീലയ്ക്ക് ലഭിച്ചിരിക്കുന്നത്. അതിനുള്ളില്‍ 25 കോടി കളക്ഷനാണ് സിനിമ നേടിയിരിക്കുന്നത്. മാത്രമല്ല അടുത്ത വലിയൊരു കളക്ഷനിലേക്കുള്ള യാത്രയിലാണ് സിനിമ.

വിദേശത്തും
സിനിമ വിദേശത്തും റിലീസ് ചെയ്യാന്‍ പോവുകയാണ്. ഒക്ടോബര്‍ 26 നാണ് യുഎഇയടക്കം ഗള്‍ഫ് രാജ്യങ്ങളിലേക്ക് സിനിമ എത്തുന്നത്. അവിടെ നിന്നും സിനിമ കോടികള്‍ വാരിക്കൂട്ടുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല.


Click it and Unblock the Notifications











