»   » വിയര്‍പ്പിന്റെ രാഷ്ട്രീയം കാണാത്തവരോട് രാമലീലയുടെ സംവിധായകന് ഒരു കാര്യം പറയാനുണ്ട്!!

വിയര്‍പ്പിന്റെ രാഷ്ട്രീയം കാണാത്തവരോട് രാമലീലയുടെ സംവിധായകന് ഒരു കാര്യം പറയാനുണ്ട്!!

Posted By: Teresa John
Subscribe to Filmibeat Malayalam

മാസങ്ങളായി നീണ്ട് നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ രാമലീല നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്. അതിനിടെ പിടയുന്നത് സംവിധായകന്‍ അരുണ്‍ ഗോപിയുടെ ഹൃദയമാണ്. വലിയൊരു സ്വപ്‌നം മനസില്‍ കൊണ്ടു നടന്നിരുന്ന സംവിധായകനും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും കനത്ത തിരിച്ചടിയായിരുന്നു ദിലീപ് ജയിലില്‍ പോയത്.

ബാബു ആന്റണിയുടെ ആരാധകനാണെന്ന് നിവിന്‍ പോളി! കളരിയിലെ ഏത് അടവാണോ എടുക്കുന്നത്??

പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ടാന്‍ സംവിധായകനും നിര്‍മാതാവും തീരുമാനിച്ചതോടെയാണ് രാമലീല റിലീസിനെത്താന്‍ പോവുന്നത്. എന്നാല്‍ പല മേഖലയില്‍ നിന്നും സിനിമയെ ബഹീഷ്‌കരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ ആശയ കുഴപ്പത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. അതിനിടെ സംവിധായകന്‍ അരുണ്‍ ഗോപി ഫേസ്ബുക്കിലൂടെ പലരോടും നന്ദി പറഞ്ഞിരിക്കുകയാണ്.

അരുണ്‍ ഗോപി പറയുന്നതിങ്ങനെ

പ്രിയപ്പെട്ടവരെ നാളെ ഒരു പകലിനപ്പുറം 'രാമലീല' റിലീസാവുകയാണ്. ഒരുപാട് പ്രതീക്ഷകളോടെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. നന്ദി പറയാന്‍ ഒരുപാടുണ്ട്. സിനിമയില്‍ കൊണ്ടു വന്ന സജിച്ചേട്ടനില്‍ (സജി പറവൂര്‍) തുടങ്ങി, കെ മധു സാറില്‍ വരെ അനന്തമായി നീളുന്നു ആ പട്ടിക.

മനസില്‍ പ്രാര്‍ത്ഥന മാത്രം

കഷ്ടപാടുകളെ കുറിച്ച് പറഞ്ഞ് സെന്റി അടിക്കുന്നില്ല. അമിതാത്മവിശ്വാസം കാണിച്ച് അഹങ്കരിക്കുന്നില്ല. മനസ്സില്‍ പ്രര്‍ത്ഥനകള്‍ മാത്രം. ഇതുവരെ എത്തിച്ച ദൈവം എല്ലാം നന്നായി നടക്കണമെ എന്നുള്ള പ്രാര്‍ത്ഥന.

വെറുപ്പിന്റെ രാഷ്ട്രീയം കാണിക്കുന്നവരോട്


പിന്നെ വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ് വിയര്‍പ്പിന്റെ രാഷ്ട്രീയം കാണാതെ പോവുന്നവരോട് ഒരു വാക്ക്.. വെറുക്കപ്പെടാനല്ലല്ലോ.. ഓര്‍മ്മിക്കപ്പെടനല്ലെ സിനിമ. പ്രതീക്ഷയോടെ സ്‌നേഹപൂര്‍വ്വം അരുണ്‍ ഗോപി. എന്നുമാണ് സംവിധായകന്‍ ഫേസ്ബുക്കിലൂടെ പറയുന്നത്.

രാമലീലയുടെ റിലീസ്

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീല നാളെയാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ജൂലൈയില്‍ റിലീസ് തീരുമാനിച്ചിരുന്ന സിനിമ ദിലീപ് ജയിലില്‍ പോയതോടെ കുഴപ്പത്തിലാവുകയായിരുന്നു.

ബിഗ് റിലീസ്


ദിലീപിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയായിട്ടായിരിക്കും ചിത്രം തിയറ്ററുകളിലേക്കെത്താന്‍ പോവുകയെന്നാണ് അണിയറിയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളുടെ എണ്ണം റെക്കോര്‍ഡ് ആയിരിക്കുമെന്നാണ് പറയുന്നത്.

ബഹിഷ്കരിക്കും?

ദിലീപിന്റെ സിനിമയായത് കൊണ്ട് രാമലീലയെ ബഹിഷ്കരിക്കുമെന്ന് പലയിടത്ത് നിന്നും വാർത്ത വന്നിരുന്നു. അതിനിടെ സിനിമയുടെ അണിയറ പ്രവർത്തകർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.

പിന്തുണയുമായി താരങ്ങള്‍

രാമലീലയ്ക്ക് പിന്തുണയുമായി പലരും രംഗത്തെത്തിയിരുന്നു. അതില്‍ മഞ്ജു വാര്യരുടെ അഭിപ്രായമായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. രാമലീല ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തിയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍ വരെയെത്തിയത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നാണ് മഞ്ജു പറഞ്ഞിരുന്നത്.

English summary
Ramaleela director Arun Gopy's facebook post

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam