For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  രാമലീലയെ പ്രേക്ഷകര്‍ കൈവിട്ടാല്‍... നഷ്ടം ആര്‍ക്ക്? ടോമിച്ചന്‍ മുളകുപാടം എങ്ങനെ അതിജീവിക്കും???

  By Karthi
  |

  മലയാള സിനിമ ഇതുവരെ അഭിമുഖീകരിക്കാത്ത പ്രശ്‌നങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ യുവനടി ആക്രമണത്തിന് ഇരയായത് മുതല്‍ ദൃശ്യ മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകളും അഭിപ്രായങ്ങളും പ്രതിസന്ധിയിലാക്കുന്നത് സിനിമ വ്യവസായത്തെ മുഴുവനാണ്. അതിന്റെ ആദ്യത്തെ പ്രഹരമേല്‍ക്കാന്‍ പോകുന്നത് ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം രാമലീലയ്ക്കാണ്.

  പുലിമുരുകന്‍ എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം ദിലീപിനെ നായകനാക്കി ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന രാമലീല, പതിവ് ദിലീപ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന ബജറ്റിലുള്ള ചിത്രമാണ്. പ്രമേയപരമായും ചിത്രം വ്യത്യസ്ത പുലര്‍ത്തുന്നുണ്ട്. നിലവില്‍ ദിലീപ് നേരിടുന്ന പ്രതിസന്ധികള്‍ ചിത്രത്തേ ബാധിക്കുമോ എന്ന ആശങ്ക സ്വാഭാവികമാണ്. അത് ആരെയൊക്കെ ബാധിക്കും എന്നതും പ്രധാനപ്പെട്ടകാര്യമാണ്.

  പുതുമുഖ സംവിധായകന്റെ സ്വപ്‌നം

  ഒരു പുതുമുഖ സംവിധായകന്റെ സ്വപ്‌നമാണ് ജൂലൈ 21ന് തിയറ്ററിലേക്ക് എത്തുന്നത്. നാല് വര്‍ഷത്തെ തന്റെ അധ്വാനമാണ് ഈ സിനിമയെന്ന് സംവിധായകന്‍ അരുണ്‍ ഗോപി അഭിമുഖങ്ങളില്‍ പറയുകയും ചെയ്തിരുന്നു. ആ സ്വപ്‌നമാണ് ഇപ്പോള്‍ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്.

  പ്രേക്ഷകര്‍ കൈവിടില്ല

  പ്രതിസന്ധിയുടെ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോഴും പ്രേക്ഷകര്‍ കൈവിടില്ല എന്ന പ്രതീക്ഷയിലാണ് സംവിധായകന്‍. ചിത്രം അതിന്റെ അവസാന ഘട്ട മിനിക്കുപണികള്‍ പൂര്‍ത്തിയാക്കി ജൂലൈ 21ന് തിറ്റയറില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതും അതേ വിശ്വസത്തിലാണ്.

  റിലീസ് മാറ്റി

  ജൂലൈ ഏഴിന് രാമലീല തിയറ്ററുകളില്‍ എത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പെട്ടന്ന് റിലീസ് രണ്ടാഴ്ച്ചത്തേക്ക് നീട്ടി വയ്ക്കുകയായിരുന്നു. അതിന് കാരണമായി പലരും പറഞ്ഞത് ദിലീപിന് നേരെയുള്ള അന്വേഷണവും ആരോപണവുമായിരുന്നു. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീരാത്തതാണ് റിലീസ് മാറ്റാന്‍ കാരണമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

  നിര്‍മാതിവിന് തിരിച്ചടി

  രാമലീലയുടെ നിര്‍മാണവും വിതരണവും നിര്‍വഹിക്കുന്ന ടോമിച്ചന്‍ മുളകുപാടത്തെ സംബന്ധിച്ച് ഏറെ തിരിച്ചടി നേരിടാവുന്ന അവസ്ഥയാണിത്. മുന്‍കൂട്ടി തീരുമാനിച്ച് ഡേറ്റില്‍ സിനിമ റിലീസ് ചെയ്തില്ലെങ്കില്‍ ബുക്ക് ചെയ്ത തിയറ്ററുകള്‍ നഷ്ടമാകും. പിന്നീട് റിലീസ് ചെയ്താല്‍ ഇതേ തിയറ്ററുകള്‍ ലഭിക്കണമെന്നും ഇല്ല.

  തിയറ്റര്‍ നഷ്ടമാകില്ല

  എന്നാല്‍ വളരെ ബുദ്ധി പൂര്‍വ്വമായ നീക്കമാണ് ഇതിന് അതിജീവിക്കാന്‍ ടോമിച്ചന്‍ മുളകുപാടം നടത്തിയിരിക്കുന്നത്. രാമലീല ജൂലൈ ഏഴിന് റിലീസ് ചെയ്യില്ലെങ്കിലും ഇതേ തിയറ്ററുകളില്‍ അന്നേ ദിവസം പുലിമുരുകന്‍ ത്രിഡി റിലീസ് ചെയ്യും. പിന്നീട് രണ്ടാഴ്ച്ചയ്ക്ക് ശേഷം ഇതേ തിയറ്ററുകളില്‍ രാമലീല തിരികെയെത്തും.

  പ്രേക്ഷകര്‍ കൈവിട്ടാല്‍

  നിലവില്‍ ദിലീപിന് നേരെയുള്ള ആരോപണങ്ങളും കേസും ചിത്രത്തെ പ്രതികൂലമായ ബാധിച്ചാല്‍ രണ്ട് ആഴ്ചയെങ്കിലും റിലീസ് ചെയ്ത തിയറ്ററുകളില്‍ ഈ ചിത്രത്തെ നിലനിര്‍ത്താന്‍ ടോമിച്ചന്‍ മുളകുപാടത്തിന് സാധിക്കും. കാരണം ആഗസ്റ്റ് ആദ്യവാരം തിയറ്ററുകളിലെത്തുന്ന അജിത് ചിത്രം വിവേഗം വിതരണത്തിന് എടുത്തിരിക്കുന്നതും ഇദ്ദേഹമാണ്.

  നഷ്ടം നികത്തുമോ?

  പുലിമുരുകനും വിവേഗവും ചേര്‍ന്ന് രാമലീലയുടെ നഷ്ടം നികത്തുമോ എന്നതാണ് പ്രധാന കാര്യം. വിവേഗം റെക്കോര്‍ഡ് തുകയ്ക്കാണ് ടോമിച്ചന്‍ മുളകുപാടം സ്വന്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയൊരു നഷ്ടത്തെ അതിജീവിക്കാന്‍ ഈ നീക്കത്തിന് സാധിക്കില്ലെങ്കിലും നഷ്ടത്തിന്റെ തോത് കുറയ്ക്കാനാകും.

  വലിയ നഷ്ടം ആരുടേത്?

  സിനിമ ഒരു വ്യക്തിയുടേതല്ല കൂട്ടായ്മയുടേതാണ്. അവിടെ ഒട്ടേറെ ആളുകളുടെ സ്വപ്‌നങ്ങളുണ്ട്. ഒരു സിനിമ മികച്ചതായിരുന്നിട്ടും പരാജയം ഏറ്റുവാങ്ങിയാല്‍ പരിക്കേല്‍ക്കുന്നത് ഈ സ്വപ്‌നങ്ങള്‍ക്കാണ്. അതില്‍ സംവിധായകന്‍, നിര്‍മാതാവ്, രചയിതാവ്, ക്യാമറാമാന്‍ തുടങ്ങി ഒട്ടേറെപ്പേരുണ്ട്. എല്ലാ നഷ്ടങ്ങളും വലിയ പ്രഹരങ്ങള്‍ തന്നെയാണ്.

  രാമലീല എന്ത്?

  ശക്തമായ ഒരു സമകാലി രാഷ്ട്രീയത്തിന്റെ തിരരൂപമാണ് രാമലീല. ലയണ്‍ എന്ന ജോഷി ചിത്രത്തിന് ശക്തമായ ഒരു രാഷ്ട്രീയക്കാരനെ ദിലീപ് അവതരിപ്പിക്കുകയാണ് ചിത്രത്തില്‍. അനാര്‍ക്കലിക്ക് ശേഷം സച്ചി തിരക്കഥ എഴുതുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  മുന്‍ ദിലീപ് സിനിമകള്‍

  ദിലീപിന്റെ കരിയറിലെ ഒടുവിലെ ഹിറ്റ് ഷാഫി ചിത്രം ടൂ കണ്‍ട്രീസ് ആയിരുന്നു. അതിന് പിന്നാലെ തിയറ്ററിലെത്തിയ ചിത്രങ്ങളെല്ലാം പരാജയം ഏറ്റുവാങ്ങിയ ചിത്രങ്ങളായിരുന്നു. ഇവയുടെ പ്രമേയത്തില്‍ അവതരണത്തില്‍ നിന്നും ഏറെ വ്യത്യസ്ത പുലര്‍ത്തുന്ന രാമലീല അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്.

  English summary
  Ramaleela is a dream of the newbie director Arun Gopi. The movie right now in big trouble due to the allegations raised against Dileep. But the producer could tackle its big fall with small tips.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more