ദിലീപ് പുറത്തു വരാതെ ഇക്കാര്യത്തില്‍ തീരുമാനമാവില്ല, വെളിച്ചം കാണണമെങ്കില്‍ ജനപ്രിയനെത്തണം !!

ദിലീപിന്‍റെ അറസ്റ്റില്‍ കുരുങ്ങി നില്‍ക്കുകയാണ് രാമലീല, ഇപ്പോഴത്തെ സാഹചര്യത്തില്‍ സിനിമ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല.

By Nihara

മലയാള സിനിമയ്ക്ക് ഇതുവരെ പരിചിതമല്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ വെളിപ്പെടുത്തലാണ് നിത്യേന നടക്കുന്നത്. സിനിമയില്‍പ്പോലും കണ്ടു പരിചയമില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്റെ പുതിയ ചിത്രമായ രാമലീല തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുംപാടം ആരോപിച്ചിരുന്നു. ബുധനാഴ്ചയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ലയണിനു ശേഷം രാഷ്ട്രീയക്കാരനായി ദിലീപ് വേഷമിടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ഗോപിയാണ്.

ദിലീപിന്‍റെ അറസ്റ്റില്‍ കുരുങ്ങി

ദിലീപിന്‍റെ അറസ്റ്റില്‍ കുരുങ്ങി രാമലീല

ജോര്‍ജേട്ടന്‍സ് പൂരത്തിനു ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് ചിത്രമാണ് രാമലീല. ഇപ്പോള്‍ താരത്തെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന ആരോപണങ്ങളും അറസ്റ്റുമെല്ലാം സിനിമയെ ബാധിച്ചുവെന്ന് അരുണ്‍ ഗോപി പറയുന്നു. ആരോപണങ്ങള്‍ സിനിമയെ ബാധിച്ചുവെങ്കിലും ആത്യന്തികമായി പ്രേക്ഷകരില്‍ വിശ്വാസമുണ്ടെന്നും അരുണ്‍ ഗോപി വ്യക്തമാക്കി.

 സിനിമ ഇറക്കുന്നത്

നാലര വര്‍ഷത്തെ പ്രയത്നത്തിനൊടുവില്‍

നാലര വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് അരുണ്‍ ഗോപി രാമലീലയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ജൂലൈ ഏഴ് എന്ന റിലീസിങ്ങ് തീയതിക്കുമപ്പുറത്ത് താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് പ്രേക്ഷകര്‍ക്കൊന്നും മനസ്സിലാവില്ലെന്നും സംവിധായകന്‍ പറയുന്നു.

ആശങ്കയിലാണ്

സിനിമയെക്കുറിച്ചോര്‍ത്ത് ആശങ്കയുണ്ട്

രാമലീല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനോടൊപ്പം തന്നെ
ദിലീപ് നേരിടുന്ന സമ്മര്‍ദ്ദത്തെക്കുറിച്ചും താന്‍ ചിന്തിക്കാറുണ്ടെന്നും അരുണ്‍ ഗോപി പറയുന്നു.

 വിശ്വാസമുണ്ട്

പ്രേക്ഷകരില്‍ വിശ്വാസമുണ്ട്

ദിലീപുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങള്‍ ഈ സിനിമയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് താനെന്നും സംവിധായകന്‍ പറയുന്നു. നല്ല സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഈ സിനിമയേയും ഏറ്റെടുക്കുമെന്നുള്ള വിശ്വാസത്തിലാണ് അരുണ്‍ ഗോപി.

തീരുമാനം

നല്ലതും ചീത്തയും തീരുമാനിക്കേണ്ടത്

പ്രേക്ഷകരാണ് ഈ സിനിമ നല്ലതാണോ ചീത്തയാണോയെന്ന് തീരുമാനിക്കേണ്ടത്. മുന്‍ധാരണകളൊന്നുമില്ലാതെ ചിത്രത്തെ സമീപിക്കുന്ന പ്രേക്ഷകര്‍ ഈ സിനിമയും ഏറ്റെടുക്കുമെന്ന് നമുക്കും വിശ്വസിക്കാം.

തിയേറ്ററിലേക്ക്

രാമലീല തിയേറ്ററുകളിലേക്കെത്തുന്നത്

സംവിധായകന്‍ കെ മധുവിന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയതാണ് അരുണ്‍ ഗോപി. പല സംവിധായകരുടെയും അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അരുണിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് രാമലീല. ദിലീപിനൊപ്പം പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X