»   » വെല്ലുവിളികളും ആക്രോശങ്ങളും വിലപ്പോയില്ല, ദിലീപിന് വീണ്ടും അമ്പത് കോടി ക്ലബ്ബില്‍...

വെല്ലുവിളികളും ആക്രോശങ്ങളും വിലപ്പോയില്ല, ദിലീപിന് വീണ്ടും അമ്പത് കോടി ക്ലബ്ബില്‍...

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന്റെ കരിയര്‍ പ്രതിസന്ധികളിലൂടെ കടന്ന് പോയ വര്‍ഷമായിരുന്നു 2017. നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസം ജയില്‍ വാസം വരെ അനുഭവിക്കേണ്ടി വന്നു. ദിലീപിന്റെ കരിയര്‍ അവസാനിച്ചെന്ന് മുദ്രകുത്തിയവരുമുണ്ട്. ഇതിനിടയില്‍ ദിലീപ് ചിത്രം രാമലീലയുടെ റിലീസ് പ്രതിസന്ധിയിലാകുകയും ചെയ്തു.

കൂട്ടത്തില്‍ ഗോളടിച്ച് ദുല്‍ഖറിന്റെ റെക്കോര്‍ഡ്! 50 കോടി ഇല്ലെങ്കിലും 20ൽ ട്രിപ്പിളടിച്ച് കുഞ്ഞിക്ക

ജീത്തു ജോസഫിനും പ്രണവിനും ആശ്വസിക്കാം, എന്തിരന്‍ 2 വെല്ലുവിളിയാകില്ല! വിഎഫ്എക്‌സ് ചതിച്ചു?

എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച തിയറ്ററിലെത്തിയ രാമലീലയ്‌ക്കെതിരേയും ആക്രോശങ്ങളുണ്ടായി. റിലീസിന്റെ തലേദിവസം തന്നെ ചിത്രം പരാജയമെന്ന് വിധി എഴുതിയ മാധ്യമങ്ങളുമുണ്ട്. എന്നാല്‍ വിമര്‍ശവരുടെ വായ് അടപ്പിച്ചുകൊണ്ട് രാമലീല വന്‍ വിജയമായി. ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രമെഴുതുകയാണ് ചിത്രം.

ഞെട്ടിക്കുന്ന തുടക്കം

നേരം വെളുക്കുന്നതിന് മുമ്പ് തിയറ്ററിലെത്തിയ മാതൃഭൂമി ചാനല്‍ തിയറ്ററില്‍ ആളില്ലെന്ന് കാണിച്ച് രാമലീല പരാജയമെന്ന് ആദ്യം തന്നെ വിധി എഴുതിയിരുന്നു. എന്നാല്‍ കേരളത്തില്‍ 129 തിയറ്ററില്‍ മാത്രം പ്രദര്‍ശനത്തിലെത്തിയ രാമലീല ആദ്യ ദിനം നേടിയത് രണ്ടരക്കോടിക്ക് മുകളിലാണ്.

ബോക്‌സ് ഓഫീസിനെ നടക്കി

ഒരു ദിലീപ് ചിത്രം ബോക്‌സ് ഓഫീസില്‍ ഇതുപോലെ ഒരു അശ്വമേധം നടത്തുന്നതും തിയറ്ററിലേക്ക് പ്രേക്ഷകരുടെ കുത്തൊഴുക്ക് സൃഷ്ടിക്കുന്നതും 15 വര്‍ഷം മുമ്പ് മീശമാധവനിലൂടെയായിരുന്നു. അതിന് ശേഷം വീണ്ടും സമാനമായ പ്രതിഭാസത്തിന് രാമലീല വഴിയൊരുക്കി.

വാരാന്ത്യം പത്ത് കോടി

സെപ്തംബര്‍ 28ന് പൂജ റിലീസായി തിയറ്ററിലെത്തിയ ചിത്രത്തിന് ആദ്യ വാരാന്ത്യം ശ്രദ്ധേയമായിരുന്നു. താരജാക്കന്മാര്‍ക്ക് ശേഷം വാരാന്ത്യം പത്ത് കോടിയിലേക്ക് ദിലീപ് ചിത്രം എത്തി. നാല് ദിവസം കൊണ്ടാണ് ചിത്രം പത്ത് കോടി ക്ലബ്ബിലും എത്തി.

30 ദിവസം 30 കോടി

മലയാള സിനിമയില്‍ ഇനി ദിലീപ് ഉണ്ടാകില്ലെന്നും ദിലീപ് യുഗം അവസാനിച്ചു എന്ന് പറഞ്ഞവര്‍ക്കും മുന്നില്‍ വിജയകരമായി രാമലീല 30 ദിവസം പൂര്‍ത്തിയാക്കി. 30 ദിവസം കൊണ്ട് 30 കോടി കേരളത്തില്‍ നിന്ന് മാത്രം രാമലീല സ്വന്തമാക്കി.

സ്വപ്‌ന നേട്ടം

50 കോടി ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ ചിത്രമായി രാമലീല മാറിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 30 കോടി പിന്നിട്ട ചിത്രം കേരളത്തിനു പുറത്ത് നിന്നും ആഗോള റിലീസില്‍ നിന്നുമായി 50 കോടി എന്ന സ്വപ്‌ന സംഖ്യ പിന്നിട്ടു. ദിലീപ് ഓണ്‍ലൈനാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.

മമ്മൂട്ടിയെ പിന്നിലാക്കി

ഏറ്റവും അധികം 50 കോടി ചിത്രങ്ങളുടെ പട്ടികയില്‍ ദിലീപ് മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ പിന്നിലായത് മമ്മൂട്ടിയാണ്. ദ ഗ്രേറ്റ് ഫാദര്‍ എന്ന ഒറ്റ ചിത്രം മാത്രമാണ് മമ്മൂട്ടിയുടെ അക്കൗണ്ടില്‍ 50 കോടി ക്ലബ്ബിലുള്ളത്. ദിലീപിനാകാട്ടെ ടൂ കണ്‍ട്രീസും രാമലീലയുമാണ് ദിലീപിന്റെ അമ്പത് കോടി ചിത്രങ്ങള്‍. മോഹന്‍ലാലും പൃഥ്വിരാജുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

ആദ്യ വാര കളക്ഷനിലും മമ്മൂട്ടി പിന്നില്‍

രാമലീലയുടെ ആദ്യവാര കളക്ഷന്‍ പുറത്ത് വന്നപ്പോള്‍ രാമലീലയ്ക്കും പിന്നിലായിരുന്നു മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദര്‍. ഏറ്റവും മുന്നിലുള്ള മലയാള ചിത്രം പുലിമുരുകനുമായിരുന്നു. ആദ്യവാരം പതിനഞ്ച് കോടിക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയത്.

നൂറ് കോടി

40 ദിവസത്തിനുള്ളില്‍ 50 കോടി പിന്നിട്ട രാമലീല ലക്ഷ്യം വയ്ക്കുന്ന മലയാളത്തിലെ രണ്ടാമത്തെ 100 കോടി ചിത്രമാണ്. 250 ഓളം തിയറ്ററുകളില്‍ ഓവര്‍സീസ് റിലീസ് ചെയ്ത ചിത്രത്തിന് നൂറ് കോടി അത്ര വലിയ കാര്യമല്ല. ആഗോള റിലീസില്‍ ചിത്രത്തിന് ലഭിച്ച പ്രേക്ഷക പിന്തുണ അത് സാക്ഷ്യപ്പെടുത്തുന്നു.

English summary
Ramaleela enters into fifty crore club, Dileep's second fifty crore club.
Please Wait while comments are loading...

Malayalam Photos

Go to : More Photos