പ്രണവും ദിലീപും ചേര്‍ന്ന് കേക്ക് മുറിച്ചു! സോഷ്യല്‍ മീഡിയയിലെ തരംഗമായി ആഘോഷ ചിത്രങ്ങള്‍! കാണൂ!

ദിലീപിന്റെ സിനിമാജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് രാമലീല. പ്രതിസന്ധികളും വിവാദവുമൊക്കെ അരങ്ങേറുന്നതിനിടയിലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ മുതല്‍ത്തുടങ്ങിയ ഭീഷണികളും വിമര്‍ശനവും ചിത്രത്തെ ബാധിക്കുമോയെന്ന ആശങ്ക അണിയറപ്രവര്‍ത്തകരെ അലട്ടിയിരുന്നു. എന്നാല്‍ നല്ല സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെയും സ്വീകരിക്കുമെന്ന വിശ്വാസത്തോടെ രണ്ടും കല്‍പ്പിച്ച് സിനിമ റിലീസ് ചെയ്യാനായിരുന്നു അരുണ്‍ ഗോപി തീരുമാനിച്ചത്. തുടക്കത്തിലെ പ്രതിഷേധങ്ങള്‍ താനേ കെട്ടടങ്ങുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. വിമര്‍ശകര്‍ പോലും ക്യൂവില്‍ നിന്ന് ചിത്രം കാണുന്ന അവസ്ഥയായിരുന്നു.

വ്യക്തി ജീവിതത്തില്‍ മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധി തേടിയെത്തിയപ്പോഴും സിനിമാജീവിതത്തില്‍ നേട്ടങ്ങളായിരുന്നു ദിലീപിന് ലഭിച്ചത്. കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറുകയായിരുന്നു രാമലീല. പതിവില്‍ നിന്നും വ്യത്യസ്തമായി ഗൗരവപ്രകൃതക്കാരനായ രാമനുണ്ണിയെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. 2017 സെപ്റ്റംബര്‍ 28നായിരുന്നു സിനിമ റിലീസ് ചെയ്തത്. സിനിമ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ആരാധകരും അത് ആഘോഷമാക്കി മാറ്റുകയായിരുന്നു. ഫേസ്ബുക്കിലൂടെ സംവിധായകനും സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.

Ramaleela

നവാഗതനായി അരങ്ങേറിയ അരുണ്‍ ഗോപി രാമലീലയ്ക്ക് ശേഷം രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തിരക്കിലാണ്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ദിലീപും എത്തിയിരുന്നു. രാമലീല ഒരു വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം ഇരുവരും ആഘോഷമാക്കി മാറ്റുമ്പോള്‍ പ്രണവും സംഘവും ഒപ്പമുണ്ടായിരുന്നു. പ്രണവും അരുണ്‍ ഗോപിയും ദിലീപും ചേര്‍ന്ന് കേക്ക് മുറിക്കുന്നതും മറ്റുള്ളവര്‍ക്ക് കേക്ക് വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X