»   » ചതിയുടെ പടുകുഴിയില്‍ വീണുപോയ രാമനുണ്ണി..രാമലീലയുടെ കഥയും ദിലീപിന്റെ ജീവിതവും സമാനതകളില്ലേ?

ചതിയുടെ പടുകുഴിയില്‍ വീണുപോയ രാമനുണ്ണി..രാമലീലയുടെ കഥയും ദിലീപിന്റെ ജീവിതവും സമാനതകളില്ലേ?

Posted By: Nihara
Subscribe to Filmibeat Malayalam
രാമലീലയും ദിലീപിന്‍റെ ജീവിതവും തമ്മില്‍ സാമ്യങ്ങളേറെ! | Filmibeat Malayalam

ദിലീപ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമലീല. നടി ആക്രമണത്തിനിരയായ സംഭവവമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു. ദിലീപ് പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന്റെ റിലീസ് ചിത്രമില്ലാത്ത ഓണമാണ് കഴിഞ്ഞു പോയത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രാമലീല റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും തരണം ചെയ്ത് ചിത്രം സെപ്റ്റംബര്‍ 28 ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ദിലീപ് എന്ന താരത്തിന്റെ ആരാധകര്‍ ഈ ചിത്രം ഏറ്റെടുക്കുമെന്നുള്ള കാര്യം ഇതിനോടകം തന്നെ വ്യക്തമായിക്കഴിഞ്ഞാണ്. റിലീസിങ്ങ് ദിനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ആശങ്കകള്‍ അസ്ഥാനത്ത്

രാമലീലയുടെ ഭാവിയെച്ചൊല്ലിയുള്ള ആശങ്കകള്‍ അസ്ഥാനത്താണന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

ചിത്രത്തെ സ്വീകരിക്കും

കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമായ ദിലീപില്‍ നിന്നും മോശമായ ഒരു പ്രവര്‍ത്തിയും ഉണ്ടാവില്ലെന്നു തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്. താരവുമായി അടുത്തു നില്‍ക്കുന്ന നിരവധി പേര്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

റിലീസിങ്ങ് ദിനത്തിനായി കാത്തിരിക്കുന്നു

രാമലീല സെപ്റ്റംബര്‍ 28നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

പൊളിറ്റിക്കല്‍ ത്രില്ലര്‍

ലയണിനു ശേഷം ദിലീപ് നായകനായെത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് രാമലീല. രാമനുണ്ണിയെന്ന രാഷ്ട്രീയക്കാരനായാണ് ദിലീപ് എത്തുന്നത്. രാമനുണ്ണിയുടെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം നീങ്ങുന്നത്.

ടീസറിനും ട്രെയിലറിനും മികച്ച സ്വീകാര്യത

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ദിലീപ് അറസ്റ്റിലായതിനു ശേഷമായിരുന്നു രാമലീലയുടെ ടീസറും ട്രെയിലറുമൊക്കെ പുറത്തുവന്നത്. മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

താരപദവിക്ക് തെല്ലും മങ്ങലേറ്റിട്ടില്ല

നടിയുടെ കേസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്നായിരുന്നു രാമലീലയുടെ റിലീസ് അനിയന്ത്രിതമായി നീണ്ടുപോയത്.

നല്ല സിനിമകളെ സ്വീകരിക്കും

താരപദവി നോക്കിയാണ് സിനിമകളെ സ്വീകരിക്കുന്നതെങ്കില്‍ സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച എല്ലാ ചിത്രങ്ങളും വിജയിക്കേണ്ടതല്ലേയെന്ന അരുണ്‍ ഗോപിയുടെ ചോദ്യം ഏറെ പ്രസക്തമാണ്. നല്ല സിനിമകളെ സ്വീകരിക്കുന്നവരാണ് പ്രേക്ഷകര്‍. ഈ ചിത്രവും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും അരുണ്‍ ഗോപി വ്യക്തമാക്കിയിരുന്നു.

പുതിയ പോസ്റ്റര്‍ പുറത്ത്

രാമലീലയുടെ റിലീസിനു മുന്നോടിയായി നിരവധി പുതിയ പോസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്റര്‍ കണ്ട് ആകെ അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍. ദിലീപ് ബലി കര്‍മ്മം നിര്‍വഹിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

ഞെട്ടാന്‍ കാരണമുണ്ട്

പുതിയ പോസ്റ്റര്‍ കണ്ട് ആരാധകരും വിമര്‍ശകരും ഒരുപോലെ അമ്പരന്നിരുന്നതിന് കൃത്യമായ കാരണമുണ്ട്. നാളുകള്‍ക്ക് മുന്‍പ് ഇത്തരത്തിലൊരു സംഭവം ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ചിരുന്നു.

അച്ഛന്റെ ശ്രാദ്ധകര്‍മ്മം

ജയിലില്‍ കഴിയുന്ന ദിലീപ് അച്ഛന്റെ ശ്രാദ്ധ കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിനായി കോടതി അനുമതിയോടെ വീട്ടിലെത്തിയിരുന്നു. ചടങ്ങുകളുടെ ചിത്രങ്ങളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു.

കഥാപാത്രത്തിന്റെ ജീവിതം

രാമനുണ്ണിയുടെ ജീവിതത്തിലെ സംഭവങ്ങള്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദിലീപിന്റെ ജീവിതത്തിലും അരങ്ങേറിയെന്നുള്ളത് തെളിയിക്കുന്ന പോസ്റ്ററാണിത്.

രാമനുണ്ണിയും ദിലീപും

ചെയ്യാത്ത തെറ്റിന് രാമനുണ്ണി ജയിലില്‍ ആവുന്നുണ്ട് സിനിമയില്‍ എന്ന തരത്തില്‍ നേരത്തെ കേട്ടിരുന്നു. അതേ സംഭവങ്ങളാണ് ദിലീപിന്റെ ജീവിതത്തിലും അരങ്ങേറിയിട്ടുള്ളത്. ദിലീപ് കുറ്റക്കാരനെന്ന് കോടതി ഇതുവരെ കണ്ടെത്തിയിട്ടില്ല.

എതിരാളികളെ നടുക്കി ഉയിര്‍ത്തെണീറ്റു

ഇപ്പോള്‍ അരങ്ങേറുന്ന സംഭവങ്ങളില്‍ നിന്നെല്ലാം മോചിതനായി പൂര്‍വ്വാധികം ശക്തിയോടെ ദിലീപ് തിരിച്ചു വരുമെന്നുള്ള ശക്തമായ വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

നൂറുകോടി ചിത്രത്തിന് ശേഷം

മോഹന്‍ലാലിന്റെ പുലിമുരുകനിലൂടെയാണ് നൂറു കോടി നേട്ടം മലയാള സിനിമ സ്വന്തമാക്കിയത്. ഈ ചിത്രത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല.

ആരു ചെയ്ത പാപം പേറിടുന്നു

ആരു ചെയ്ത പാപത്തിന്റെ ഫലമായാണ് രാമന്‍ കാടേറുന്നതെന്ന വരികളുമായാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം നല്‍കിയത്.

മഞ്ജുവാര്യര്‍ ചിത്രവും റിലീസിന്

ദിലീപും മഞ്ജു വാര്യരും പുതിയ ചിത്രവുമായി ഒരേ ദിവസം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഉദാഹരണം സുജാതയും രാമലീലയും ഒരേ ദിവസമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

സുജാതയും രാമനുണ്ണിയും

മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ തന്നെ നാഴികക്കല്ലായി മാറിയേക്കാവുന്ന ചിത്രമാണ് ഉദാഹരണം സുജാത. മകളെ വളര്‍ത്താനായി കഷ്ടപ്പെടുന്ന സുജാതയെന്ന വിധവയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

നേരത്തെയും ഒരുമിച്ചെത്തിയിരുന്നു

ദിലീപ് ചിത്രം റ്റു കണ്‍ട്രീസും മഞ്ജു വാര്യര്‍ ചിത്രമായ ജോ ആന്‍ഡ് ദി ബോയിയും ഏകദേശം ഒരേ സമയത്താണ് തിയേറ്ററുകളിലേക്ക് എത്തിയത്. ദിലീപിന്റെ കരിയറിലെ തന്നെ എക്കാലത്തെയും ഹിറ്റായി റ്റു കണ്‍ട്രീസ് മാറിയപ്പോള്‍ മഞ്ജു വാര്യര്‍ ചിത്രം കനത്ത പരാജയമാണ് ഏറ്റു വാങ്ങിയത്.

English summary
Ramleela's new poster gettong viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X