»   » ദിലീപിന് വെല്ലുവിളി ഉയര്‍ത്തി ദുല്‍ഖര്‍ സല്‍മാന്‍, ആശങ്കയോടെ മെഗാസ്റ്റാര്‍! ആര്‍ക്കൊപ്പം നില്‍ക്കും?

ദിലീപിന് വെല്ലുവിളി ഉയര്‍ത്തി ദുല്‍ഖര്‍ സല്‍മാന്‍, ആശങ്കയോടെ മെഗാസ്റ്റാര്‍! ആര്‍ക്കൊപ്പം നില്‍ക്കും?

Posted By: Nihara
Subscribe to Filmibeat Malayalam
ദിലീപിന് വെല്ലുവിളിയായി ദുല്‍ഖര്‍ സല്‍മാന്‍! | Filmibeat Malayalam

മലയാള സിനിമയെ തന്നെ ഒന്നടങ്കം നടുക്കിയ സംഭവങ്ങളായിരുന്നു അടുത്തിടെ അരങ്ങേറിയത്. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ജനപ്രിയതാരം ദിലീപ് അറസ്റ്റിലായതോടെ ആരാധകര്‍ ആകെ വിഷമത്തിലായി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിരവധി ചിത്രങ്ങളാണ് ഇതോടെ പെട്ടിയിലായത്. രാമലീല, പ്രൊഫസര്‍ ഡിങ്കന്‍ തുടങ്ങിയ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരും ഏറെ ആശങ്കയിലായിരുന്നു.

അച്ഛന്റെ സുഹൃത്തിന്റെ മകളോടൊപ്പം മീനാക്ഷി, സാരിയണിഞ്ഞ് താരപുത്രികള്‍, ചിത്രം വൈറലാവുന്നു!

ഡാന്‍സ് മാസ്റ്ററെയല്ല ഞാന്‍ വിവാഹം ചെയ്യുന്നത്, പ്രചാരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ദുല്‍ഖര്‍ നായിക!

പ്രണയം വീട്ടുകാരെ അറിയിച്ചില്ലെങ്കില്‍ രാഖി കെട്ടി സഹോദരനാക്കും, സാമന്തയുടെ ഭീഷണി ഏറ്റു!

നാല് വര്‍ഷത്തെ കഠിന പ്രയത്‌നത്തിന് ശേഷമാണ് അരുണ്‍ ഗോപി തന്റെ കന്നി സംരംഭമായ രാമലീലയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ദിലീപിന്റെ അറസ്റ്റിനു ശേഷമുണ്ടായ സംഭവ വികാസങ്ങള്‍ ചിത്രത്തെ പ്രതികൂലമായി ബാധിക്കുമോയെന്നുള്ള ആശങ്കയിലായിരുന്നു സംവിധായകന്‍. കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിട നല്‍കി ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്.

കാത്തിരിപ്പിനൊടുവില്‍ രാമലീല തിയേറ്ററുകളിലേക്ക്

നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം ദിലീപ് ചിത്രമായ രാമലീല തിയേറ്ററുകളിലേക്ക് എത്തുകയാണ്. നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചിരുന്നു. സെപ്റ്റംബര്‍ 22 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

ആരാധകര്‍ സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്

ജോര്‍ജേട്ടന്‍സ് പൂരത്തിനു ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നു. ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്നുള്ള സംഭവങ്ങള്‍ ചിത്രത്തെ പ്രതികൂലമായി ബാധിക്കുമെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു.

പ്രതീക്ഷയോടെ അണിയറ പ്രവര്‍ത്തകര്‍

നിലവിലെ പ്രശ്‌നങ്ങളൊന്നും ബാധിക്കാത്ത തരത്തില്‍ ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. നൂറു കോടി ചിത്രം പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുംപാടം നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ആരാധകരും പ്രതീക്ഷയിലാണ്

ദിലീപ് ചിത്രമില്ലാത്ത ഓണമാണ് കഴിഞ്ഞു പോയത്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയ താരമായ ദിലീപ് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നവരാണ് താരത്തിന്റെ ആരാധകര്‍. വന്‍പ്രതീക്ഷയോടെയാണ് അവര്‍ ഈ ചിത്രത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.

ആശങ്ക മാറാതെ സംവിധായകന്‍

നാല് വര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് നവാഗതനായ അരുണ്‍ ഗോപി രാമലീല പൂര്‍ത്തിയാക്കിയത്. ചിത്രീകരണം പൂര്‍ത്തിയാക്കി അവസാന ഘട്ട മിനുക്കു പണികള്‍ പിന്നിട്ട് റിലീസിങ്ങിനു തയ്യാറെടുക്കുന്നതിന് മുന്‍പെയാണ് നായകന്‍ അഴിക്കുള്ളിലായത്.

ദിലീപിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തി ദുല്‍ഖര്‍ സല്‍മാന്‍

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ തന്റേതായ സ്ഥാനം നേടിയെടുത്ത് മുന്നേറുകയാണ്. ദിലീപിനു മുന്നില്‍ ഇപ്പോള്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് താരപുത്രന്‍.

വെല്ലുവിളി അതിജീവിക്കുമോ?

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൗബിന്‍ സംവിധാനം ചെയ്യുന്ന പറവയാണ് രാമലീലയ്ക്ക് മുന്നിലെ വലിയ വെല്ലുവിളി. സെപ്റ്റംബര്‍ 21നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

സൗബിന്റെ കന്നിസംരംഭം

അഭിനയത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറുന്ന സൗബിന്‍ സംവിധാനത്തിലേക്ക് ചുവടു മാറ്റിയിരിക്കുകയാണ്. ദുല്‍ഖരും സൗബിനും ഒരുമിക്കുന്ന ചിത്രത്തിന് വേണ്ടി വളരെയധികം പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

English summary
Ramaleela got a big challenge from Dulquer Salman.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam