»   » രാമലീല നിരാശപ്പെടുത്തിയില്ല! കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും വാരിയത് എത്രയാണെന്ന് അറിയാമോ?

രാമലീല നിരാശപ്പെടുത്തിയില്ല! കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും വാരിയത് എത്രയാണെന്ന് അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

രാമലീല റിലീസായി അഞ്ച് ദിവസങ്ങള്‍ പിന്നീടുകയാണ്. അതിനിടെ ദിലീപിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയായി ചിത്രം തിയറ്ററകളില്‍ ജൈത്രയാത്ര തുടരുകയാണ്. പൂജ അവധി ലക്ഷ്യമാക്കി സെപ്റ്റംബര്‍ 28 നായിരുന്നു രാമലീല റിലീസ് ചെയ്തിരുന്നത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ 129 സ്‌ക്രീനുകളിലായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചത്.

തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സിക ദത്തെടുത്ത കുട്ടികളുടെ എണ്ണം കേട്ടാല്‍ ആരും ഒന്ന് അതിശയിച്ച് പോവും

ഒപ്പം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 21 ഷോ യുമാണ് രാമലീലയ്ക്ക് കിട്ടിയിരുന്നത്. രാമലീലയുടെ റിലീസിന് ഒരുപാട് ആശങ്കകള്‍ നിലനിന്നിരുന്നെങ്കിലും നാല് ദിവസം കൊണ്ട് സിനിമ സൂപ്പര്‍ ഹിറ്റ് വിജയത്തിലേക്ക് തന്നെയാണ് എത്തി കൊണ്ടിരിക്കുന്നത്.

തുടക്കം നന്നായി

രാമലീലയുടെ റിലീസ് പ്രതിസന്ധികള്‍ നേരിട്ടിരുന്നെങ്കിലും ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ് സിനിമയായിട്ടാണ് പ്രദര്‍ശനം തുടരുന്നത്. ആദ്യദിനം തന്നെ മികച്ച വിലയിരുത്തലുകള്‍ കിട്ടിയ സിനിമ നാല് ദിവസം കൊണ്ട് കോടികളാണ് വാരിക്കൂട്ടിയത്.

കൊച്ചി മള്‍ട്ടിപ്ലെക്‌സ്

സെപ്റ്റംബര്‍ 28 ന് തന്നെ രാമലീല കൊച്ചി മള്‍ട്ടിപ്ലെക്‌സിലും പ്രദര്‍ശിപ്പിച്ചിരുന്നു. 21 ഷോ ആയിരുന്നു ചിത്രത്തിന് കിട്ടിയിരുന്നത്. എന്നാല്‍ ഒട്ടും മോശമില്ലാതെ തന്നെ 6.78 ലക്ഷമായിരുന്നു ചിത്രം നേടിയിരുന്നത്.

മറ്റൊരു പ്രതിസന്ധി


രാമലീല റിലീസിന് എത്തിയ അന്ന് തന്നെ മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും റിലീസ് ചെയ്തിരുന്നു. തൊട്ട് അടുത്ത ദിവസം ബിജു മേനോന്റെ ഷെര്‍ലക് ടോംസും ടൊവിനോ തോമസിന്റെ തരംഗവും റിലീസ് ചെയ്തിരുന്നു.

രണ്ടാം ദിവസവും മോശമില്ല

രാമലീലയ്‌ക്കൊപ്പം മത്സരിക്കാന്‍ മറ്റ് മൂന്ന് സിനിമകള്‍ ഉണ്ടായിരുന്നെങ്കിലും ഒട്ടും മോശം വരുത്തിയില്ല. രണ്ടാം ദിവസം 6.92 ലക്ഷമായിരുന്നു സിനിമ നേടിയ കളക്ഷന്‍.

കളക്ഷന്‍ കൂടി

ദിവസങ്ങള്‍ കഴിയുന്നതിനനുസരിച്ച് രാമലീലയുടെ കളക്ഷനും കൂടി വരാന്‍ തുടങ്ങിയിരുന്നു. ആദ്യ രണ്ട് ദിവസങ്ങളിലേതിനേക്കാള്‍ മൂന്നാം ദിനം 7.30 ലക്ഷമായിരുന്നു. ഒടുവില്‍ നാല് ദിവസം കൊണ്ട് 27.80 ലക്ഷമാണ് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും സിനിമയ്ക്ക് കിട്ടിയ കളക്ഷന്‍.

ഒരു കോടി നേടും?

മികച്ച പ്രതികരണം നേടി മുന്നോട്ട് പോവുന്നതിനാല്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും രാമലീല ഒരു കോടിയ്ക്ക് മുകളില്‍ നേടുമെന്നാണ് പറയുന്നത്. ഓണത്തിന് പുറത്തിറങ്ങിയ താരരാജാക്കന്മാരുടെ സിനിമകളുടെ റെക്കോര്‍ഡ് രാമലീല മറി കടന്നിരിക്കുകയാണ്.

English summary
Dileep's Ramaleela has had an amazing weekend at the Kochi multiplexes, as well. The film, which has already completed its 4 days of run has been doing a stunning business at the multiplexes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam