twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ കരയുന്ന ഒരേ ഒരാള്‍... കാവ്യയോ മീനാക്ഷിയോ മഞ്ജുവോ അല്ല...!!

    By Rohini
    |

    തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടും.. പണത്തിനും പ്രശസ്തിയ്ക്കുമൊന്നും ആരെയും രക്ഷിക്കാന്‍ കഴിയില്ല എന്നതിന് തെളിവാണ് നടന്‍ ദിലീപ് അറസ്റ്റിലായതിലൂടെ ബോധ്യപ്പെടുന്ന ഒരു സത്യം. ദിലീപില്‍ നിന്ന് ഇത്തരമൊരു പ്രവൃത്തി ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നാണ് ആരാധകരും സിനിമാ പ്രവര്‍ത്തകരും പറയുന്നത്.

    <em>ദിലീപേട്ടന്‍ ഇത് ചെയ്യില്ല.. വാര്‍ത്ത അറിഞ്ഞ് തളര്‍ന്നിരുന്ന മഞ്ജു കരഞ്ഞുകൊണ്ട് പറഞ്ഞത്</em>ദിലീപേട്ടന്‍ ഇത് ചെയ്യില്ല.. വാര്‍ത്ത അറിഞ്ഞ് തളര്‍ന്നിരുന്ന മഞ്ജു കരഞ്ഞുകൊണ്ട് പറഞ്ഞത്

    നടി ആക്രമിയ്ക്കപ്പെട്ടതിന് ശേഷം, ദിലീപിനെ കുറ്റക്കാരനാക്കി വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ പലരും നടന് പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍ അന്ന് ദിലീപിനെ അനുകൂലിച്ചവര്‍ പോലും ഇന്ന് തിരിഞ്ഞ് കൊത്തുന്നു. ദിലീപിനെ പിന്തുണയ്ക്കാന്‍ ഇതുവരെ ഒരാള്‍ പോലും എത്തിയിട്ടില്ല.

    <em>കാവ്യയാണോ എല്ലാത്തിനും കാരണം, എന്നിട്ടും ദിലീപ് രക്ഷിക്കുന്നു.. ഇത്രയ്ക്ക് ശക്തമോ ആ പ്രേമം?</em>കാവ്യയാണോ എല്ലാത്തിനും കാരണം, എന്നിട്ടും ദിലീപ് രക്ഷിക്കുന്നു.. ഇത്രയ്ക്ക് ശക്തമോ ആ പ്രേമം?

    എന്നാല്‍ ദിലീപിന്റെ ഈ അറസ്റ്റില്‍ വേദനിക്കുന്ന ഒരേ ഒരാളുണ്ട്.. അത് ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരോ മകള്‍ മീനാക്ഷിയോ നിലവിലെ ഭാര്യ കാവ്യ മാധവനോ ഒന്നുമല്ല.. പിന്നെ ആരാണ്..??

    അരുണ്‍ ഗോപി..

    അരുണ്‍ ഗോപി..

    അതെ, ദിലീപിന്റെ അറസ്റ്റില്‍ മനംനൊന്ത് നില്‍ക്കുന്നത് മറ്റാരെക്കാളും സംവിധായകന്‍ അരുണ്‍ ഗോപിയാണ്. വളരെ ഏറെ പ്രതീക്ഷയോടെ, നാല് വര്‍ഷമെടുത്ത് അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്ത രാമലീല എന്ന ചിത്രമാണ് ഈ അറസ്റ്റിലൂടെ അനാഥമാകുന്നത്.

    റിലീസ് ചെയ്യാന്‍ കഴിയാതെ..

    റിലീസ് ചെയ്യാന്‍ കഴിയാതെ..

    ഷൂട്ടിങ് പൂര്‍ത്തിയാക്കി, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം കഴിഞ്ഞ് റിലീസിന് തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു രാമലീല. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ദിലീപിന് നേരയുള്ള ആരോപണങ്ങള്‍ ശക്തമായതോടെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു..

    ആദ്യ ചിത്രം

    ആദ്യ ചിത്രം

    സംവിധായകന്‍ കെ മധുവിന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയതാണ് അരുണ്‍ ഗോപി. പല സംവിധായകരുടെയും അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അരുണിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് രാമലീല. നാലര വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് അരുണ്‍ ഗോപി രാമലീലയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

    രാഷ്ട്രീയ കഥ

    രാഷ്ട്രീയ കഥ

    ഒരു ദിവസം എംഎല്‍എ ആകേണ്ടി വന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. രാമനുണ്ണിയുടെ വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും സുതാര്യമാണ്. ഒന്നിലേക്കും എടുത്ത് ചാടിപ്പുറപ്പെടാത്ത രാമനുണ്ണിക്ക് വ്യക്തമായ കാഴ്ചപ്പാടുകളും ഉണ്ട്. അത് തന്നെയാണ് ചിത്രത്തിന്റെ കാതല്‍. രാമനുണ്ണിയായി ദിലീപ് എത്തുന്ന ചിത്രത്തില്‍ പ്രയാഗയാണ് നായിക. രാധിക ശരത്ത് കുമാര്‍, സലിം കുമാര്‍, മുകേഷ്, സിദ്ധിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍.

    ടോമിച്ചന്റെ നിര്‍മാണം

    ടോമിച്ചന്റെ നിര്‍മാണം

    പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും രാമലീലയ്ക്കുണ്ട്. പുലിമുരുകനോളം വരില്ലെങ്കിലും, രാമലീലയും മലയാളത്തെ സംബന്ധിച്ച് ബിഗ് ബജറ്റ് ചിത്രമാണ്.

    ഇനി റിലീസ് എപ്പോള്‍

    ഇനി റിലീസ് എപ്പോള്‍

    ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ രാമലീലയുടെ സംവിധായകനും നിര്‍മാതാക്കളും അണിയറ പ്രവര്‍ത്തകരും. സിനിമ റിലീസ് ചെയ്താല്‍ ഇനി ജനങ്ങള്‍ സ്വീകരിക്കുമോ എന്ന ഭയം. ദിലീപിനോടുള്ള പ്രതിഷേധം തന്റെ ചിത്രത്തോട് കാണിയ്ക്കുമോ എന്നാണ് സംവിധായകന്റെ ആശങ്ക.

    വഴിമുട്ടിയ മറ്റ് സിനിമകള്‍

    വഴിമുട്ടിയ മറ്റ് സിനിമകള്‍

    രാമലീലമാത്രമല്ല, ദിലീപിന്റെ അറസ്റ്റോട് വഴിമുട്ടിയ വേറെയും സിനിമകളുണ്ട്. 12 കോടി ബജറ്റില്‍ ഒരുക്കുന്ന കമാരസംഭവം എന്ന ചിത്രം പാതി ഷൂട്ടിങ് പൂര്‍ത്തിയാക്കി നില്‍ക്കുകയാണ്. പ്രൊഫസര്‍ ഡിങ്കന്‍, പിക്ക് പോക്കറ്റ് എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളും ദിലീപില്ലാതെ വയ്യ എന്ന അവസ്ഥയിലാണ്.

    English summary
    Ramaleela release is in trouble because of Dileep's arrest
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X