»   » രാമലീലയുടെ വിജയപരാജയങ്ങളൊന്നും ദിലീപിനെ ബാധിക്കില്ല, ഇത് എന്‍റെ നിയോഗമായിരിക്കാം!

രാമലീലയുടെ വിജയപരാജയങ്ങളൊന്നും ദിലീപിനെ ബാധിക്കില്ല, ഇത് എന്‍റെ നിയോഗമായിരിക്കാം!

Posted By: Nihara
Subscribe to Filmibeat Malayalam

അഞ്ചു വര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് അരുണ്‍ ഗോപി ചിത്രമായ രാമലീല തിയേറ്ററുകളിലേക്കെത്തുന്നത്. സിനിമാമോഹിയായ അദ്ദേഹത്തിന്‍രെ സ്വപ്‌ന സാക്ഷാത്ക്കാരം കൂടിയാണ് ഈ ചിത്രം. ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി റിലീസിങ്ങിന് തയ്യാറെടുക്കുന്നതിനിടയിലാണ് നായകന്‍ അറസ്റ്റിലായത്. പിന്നീട് രാമലീലയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയായിരുന്നു. ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ചിത്രം സെപ്റ്റംബര്‍ 28 ന് തിയേറ്ററുകളിലേക്കെത്തുകയാണ്.

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിനെ നായകനാക്കി സിനിമയെടുക്കുമ്പോള്‍ അരുണ്‍ ഗോപിയുടെ പ്രതീക്ഷയും വര്‍ധിക്കുകയായിരുന്നു. കന്നി ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രിയതാരത്തെ നായകനാക്കാന്‍ കഴിഞ്ഞതിന്‍രെ ചാരിതാര്‍ത്ഥ്യത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ റിലീസിനു തൊട്ടുമുന്‍പുണ്ടായ ചില അപ്രതീക്ഷിത സംഭവങ്ങള്‍ ആരാധകരെ മാത്രമല്ല അണിയറപ്രവര്‍ത്തകരെയും നിരാശപ്പെടുത്തിയിരുന്നു.

രാമലീലയെ സ്വീകരിക്കണം

രാമലീല തിയേറ്ററുകളില്‍ പോയി കണ്ടതിനു ശേഷമുള്ള വിമര്‍ശനത്തെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുമെന്ന് അരുണ്‍ ഗോപി പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം മനസ്സു തുറന്നത്. തിയേറ്ററുകളില്‍ പോയി ചിത്രം കാണാനുള്ള മനസ്സ് പ്രേക്ഷകര്‍ക്കുണ്ടാവണം.

വേദനാജനകമാണെന്ന് സംവിധായകന്‍

സിനിമ കാണരുതെന്ന തരത്തില്‍ ചില പ്രചാരണങ്ങളും ആഹ്വാനങ്ങളും നടക്കുന്നതായി അറിഞ്ഞിരുന്നു. തികച്ചും വേദനാജനകമായ പ്രചാരണമാണ് അത്. എന്നാല്‍ ഇത്തരം ആഹ്വാനങ്ങളെ തള്ളി ചിത്രത്തിന് പൂര്‍ണ്ണ പിന്തുണയുമായി ദിലീപ് ആരാധകര്‍ രംഗത്തെത്തിയിരുന്നു.

രാമനുണ്ണിയുടെ ജീവിതകഥ

ഗ്രാമപ്രദേശത്ത് ജീവിക്കുന്ന രാമനുണ്ണിയുടെ കഥയാണ് രാമലീല. ലയണിന് ശേഷം ദിലീപ് നായകനായെത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണിത്. രാമനുണ്ണിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ ചില സംഭവങ്ങളോടെയാണ് ചിത്രത്തിന്‍രെ കഥാഗാതി മാറുന്നത്.

ദിലീപിന്റെ ജീവിതവുമായി ബന്ധമുണ്ടോ?

രാമനുണ്ണിയെന്ന കഥാപാത്രത്തിന്റെ ജീവിതലവും ഇപ്പോഴത്തെ ദിലീപിന്റെ ജീവിതവും തമ്മില്‍ ബന്ധമില്ലേയെന്ന സംശയിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററുകളും ടീസറുമാണ് പുറത്തിറങ്ങിയത്.

തികച്ചും യാദൃശ്ചികം

യാദൃശ്ചികമായി സംഭവിച്ചുവെന്ന് എഴുതിത്തള്ളന്‍ വരട്ടെ. ദിലീപിന്റെ ജീവിതവും രാമനുണ്ണിയുടെ ജീവിതവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പോസ്റ്ററായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നത്. പോലീസ് സംരക്ഷണയില്‍ ബലിയിടുന്ന ദിലീപിന്റെ ചിത്രവമുള്ള പോസ്റ്റര്‍. ദിവസങ്ങള്‍ക്കു മുന്‍പ് താരത്തിന്റെ ജീവിതത്തിലും അരങ്ങേറിയിരുന്നു ഈ സംഭവം.

പാട്ടുകള്‍ മുന്‍പേ എഴുതിയതാണ്

ദിലീപിന്റെ ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ചല്ല ചിത്രത്തില്ല പാട്ടുകള്‍ തയ്യാറാക്കിയത്. പലരും ഇത്തരത്തിലുള്ള സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ രാമനുണ്ണിയുടെ ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഗാനം ഒരുക്കിയത്.

ജയിലില്‍ സന്ദര്‍ശിച്ചിരുന്നു

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വളരേയെറെ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചൊന്നും സംസാരിച്ചിരുന്നില്ലെന്നും അരുണ്‍ ഗോപി പറയുന്നു.

വിജയ പരാജയങ്ങള്‍ ബാധിക്കില്ല

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ദിലീപ് അറസ്റ്റിലായത്. ദിലീപ് എന്ന ജനപ്രിയ താരത്തിന്റെ ജീവിതത്തില്‍ വലിയ മാറ്റമൊന്നും കൊണ്ടുവരാന്‍ രാമലീലയ്ക്ക് കഴിയില്ല. വിജയപരാജയങ്ങളൊന്നും ദിലീപിന്‍രെ ജീവിതത്തെ ബാധിക്കില്ലെന്നാണ് അരുണ്‍ ഗോപി പറയുന്നത്.

സഖാവ് രാഗിണിയായി രാധിക

രാഗിണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി മറ്റാരെയും പരിഗണിച്ചിരുന്നില്ല. ഈ ഒരൊറ്റ മുഖ ംമാത്രമായിരുന്നു മനസ്സില്‍ തെളിഞ്ഞത്. അവരെക്കുറിച്ച് കേട്ടറിഞ്ഞ കാര്യങ്ങള്‍ വെച്ച് പേടിച്ചായിരുന്നു ചിത്രീകരണം തുടങ്ങിയത്. എന്നാല്‍ അതൊക്കെ തെറ്റായിരുന്നുവെന്ന് അനുഭവത്തിലൂടെ തന്നെ മനസ്സിലായി.

നായികയായി എത്തുന്നത്

ദിലീപിന്റെ നായികയായി പ്രയാഗ മാര്‍ട്ടിനാണ് വേഷമിട്ടത്. പ്രായത്തെക്കാള്‍ പക്വതയുള്ള കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പറയുന്നു.

English summary
Arun Gopi talks about Ramaleela release

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X