»   » രാമലീല വിജയിക്കും.. ദിലീപിന് ഉറച്ച വിശ്വാസം.. എല്ലാം ഈ വീഡിയോ പറയും.. കാണൂ!

രാമലീല വിജയിക്കും.. ദിലീപിന് ഉറച്ച വിശ്വാസം.. എല്ലാം ഈ വീഡിയോ പറയും.. കാണൂ!

By: Nihara
Subscribe to Filmibeat Malayalam

നവാഗത സംവിധായകനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല സെപ്റ്റംബര്‍ 28 ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനു തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ചില സംഭവങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്നാണ് രാമലീലയുടെ റിലീസ് അനിശ്ചിതമായി നീണ്ടു പോയത്. അഞ്ചു വര്‍ഷത്തെ കഠിന പ്രയ്തനത്തിന് ശേഷമാണ് ആദ്യ ചിത്രവുമായി അരുണ്‍ ഗോപിയെന്ന സംവിധായകന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.

റിലീസിങ്ങിന് തയ്യാറെടുക്കുന്നതിനിടയിലാണ് ഇതുവരെ നടന്ന സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തംരഗമായി മാറിയിട്ടുള്ളത്. മൂന്ന് മിനിറ്റ് 13 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.

ദിലീപിന്റെ ആരാധകര്‍ക്ക് വേണ്ടി

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. ജോര്‍ജേട്ടന്‍സ് പൂരത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന രാമലീലയ്ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ദിലീപിന്റെ നിലപാട്

സിനിമാപ്രവര്‍ത്തകരെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമണത്തിനിരയായത്. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി കൊച്ചിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ആക്രമണത്തിന് ഇരയായ സഹപ്രവര്‍ത്തകയ്ക്ക് പിന്തുണ നല്‍കുന്നുവെന്ന് അന്ന് ദിലീപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

ഗൂഢാലോചന തനിക്ക് നേരെയല്ലേ?

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ സംഭവത്തില്‍ തന്നെ കുടുക്കാനുള്ള ഗൂഢാലോചനയല്ലേ ശരിക്കും നടക്കുന്നതെന്ന് നികേഷ് കുമാറിന് നല്‍കിയ അഭിമുഖത്തിനിടയില്‍ ദിലീപ് ചോദിച്ചിരുന്നു. ഇതും പ്രമോഷന്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാധ്യമങ്ങളോട് പറഞ്ഞത്

തെളിവെടുപ്പിനിടയില്‍ അന്വേഷണ സംഘത്തിനോടൊപ്പം നീങ്ങുന്നതിനിടയില്‍ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകനോട് ദിലീപ് ചോദിക്കുന്ന ചോദ്യവും പ്രമോഷന്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുത്തു

ജയിലില്‍ കഴിയുന്ന ദിലീപ് അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിനായി രണ്ടുമണിക്കൂര്‍ സമയത്തേക്ക് പുറത്തിറങ്ങിയിരുന്നു. ഈ സംഭവവും പുതിയ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആരാധകര്‍ എത്തും

തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ രാമലീല കാണാനായി എത്തുമെന്നാണ് ദിലീപ് ഉറച്ചു വിശ്വസിക്കുന്നത്. ചിത്രത്തിന് ശക്തമായ പിന്തുണയുമായി ആരാധകരും കൂടെയുണ്ട്.

വീഡിയോ കാണാം

വീഡിയോ കാണാം

English summary
Ramaleela's latest promotion video getting viral in social media
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam