»   » ദിലീപിന്റെ കണ്ണുനീര്‍ വീണ രാമലീലയുടെ വീഡിയോ, യൂട്യൂബില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു!

ദിലീപിന്റെ കണ്ണുനീര്‍ വീണ രാമലീലയുടെ വീഡിയോ, യൂട്യൂബില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ദിലീപ് നായക വേഷം അവതരിപ്പിക്കുന്ന രാമലീല റിലീസിനായി കാത്തിരിക്കുകയാണ്. ജൂലൈ ഏഴിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പറഞ്ഞുവെങ്കിലും പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് മാറ്റി. ജൂലൈ 21ലേക്കാണ് റിലീസ് ഡേറ്റ് പിന്നീട് മാറ്റിയത്. എന്നാല്‍ ആ ദിവസവും തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജനപ്രിയ നടന്‍ ദിലീപിനുള്ള പങ്ക് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ദിലീപ് എന്ന നടനെ ആത്മാര്‍ത്ഥമായി ആരാധിച്ചവരും തെറ്റു ചെയ്തുവെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ദിലീപിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് സംവിധായകരും നിര്‍മ്മാതാക്കളുമാണ്. ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രങ്ങളുടെ ഭാവി എന്താകുമെന്നാണ് അവര്‍ക്കും ആശങ്ക. എന്നാല്‍ പുറത്തിറങ്ങിയ രാമലീലയുടെ ടീസറിന് സംഭവിച്ചത് ഞെട്ടിക്കും..

റെക്കോര്‍ഡിലേക്ക്

ഏറ്റവും മികച്ച പ്രതികരണമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രാമലീലയുടെ ടീസറിന് ലഭിക്കുന്നത്. ടീസര്‍ പുറത്തിറങ്ങി 9 മണിക്കൂറുക്കൊണ്ട് അഞ്ചു ലക്ഷം കാഴ്ചക്കാരാണ് രാമലീലയുടെ വീഡിയോ കാണാന്‍ എത്തിയത്. ജൂണ്‍ മാസം അവസാനം ടീസര്‍ പുറത്തിറങ്ങുമെന്ന് പറഞ്ഞുവെങ്കിലും പല കാരണങ്ങളാലും നീണ്ടു പോകുകയായിരുന്നു.

30 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍

30 സെക്കന്റുള്ള ടീസറില്‍ ദിലീപിന്റെ നിലവിലെ ദിലീപിന്റെ പ്രശ്‌നങ്ങളുമായി സാമ്യം തോന്നും വിധമാണ്. മുകേഷിന്റെ ഡയലോഗോടു കൂടിയാണ് ടീസര്‍ തുടങ്ങുന്നത്. പ്രതിയാരാണെന്ന് തെളിവുകള്‍ തീരുമാനിക്കും എന്ന് പറഞ്ഞാണ് മുകേഷിന്റെ ഡയലോഗ്.

രാഷ്ട്രീയക്കാരന്‍ ദിലീപ്

രാമനുണ്ണി എന്ന എംഎല്‍എ യുടെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. ശ്യാം, ഇതു താണ്ട പോലീസ് എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നിര്‍മ്മാണം

ടോമിച്ചന്‍ മുളകുപാടമാണ് രാമലീല നിര്‍മ്മിക്കുന്നത്. ബ്ലോക്ബസ്റ്റര്‍ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. മുളകുപാടം ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജനപ്രിയ നായകന്‍

ജനപ്രിയ നായകന്‍ എന്ന ടൈറ്റലിലോടെയാണ് ചിത്രത്തിന്റെ ടീസര്‍ ആരംഭിക്കുന്നത്. ആരാധകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതും അതു തന്നെയായിരുന്നു.

രാമലീല-മറ്റൊരു പ്രത്യേകത

വലിയൊരു ഇടവേളയ്ക്ക് ശേഷം രാധിക ശരത് കുമാര്‍ തിരിച്ച് വരുന്ന മലയാള ചിത്രം കൂടിയാണ് രാമലീല. 1993ല്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിലാണ് രാധിക ശരത് കുമാര്‍ ഒടുവില്‍ അഭിനയിച്ചത്.

English summary
Ramaleela's second teaser breaks records.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam