ഇക്കുറി ദിലീപിന്റെ പിറന്നാള്‍ കെങ്കേമമാകും... രാമലീലയ്‌ക്കൊപ്പം ആരാധകര്‍ക്ക് ഒരുക്കുന്ന സര്‍പ്രൈസ്..
Recommended Video

ദിലീപിന്റെ കരിയറിലെ എക്കാലത്തേയും വലിയ വിജയത്തിലേക്ക് നീങ്ങുകയാണ് രാമലീല. ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് ചിത്രം സെപ്തംബര്‍ 28ന് പൂജ റിലീസായ തിയറ്ററിലെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതായിരുന്നു പ്രതിസന്ധികള്‍ക്ക് കാരണമായത്. പക്ഷെ, വിവാദങ്ങളെ അവഗണിച്ച പ്രേക്ഷകര്‍ സിനിമയെ ഏറ്റെടുത്തു.
കേസും അറസ്റ്റും ആയതോടെ ദിലീപിന്റെ സിനിമ ജീവിതം അവസാനിച്ചു എന്ന് എല്ലാവരും വിധിയെഴുതിയ സമയത്താണ് രാമലീല അതിനെയെല്ലാം തള്ളിക്കളഞ്ഞ് സ്വപ്‌ന തുല്യമായ ബോക്‌സ് ഓഫീസ് വിജയം നേടിയത്. ഇപ്പോഴിതാ ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ എല്ലാവരേയും അമ്പരിപ്പിച്ചുകൊണ്ട് രാമലീല ലോകവ്യാപകമായി വമ്പന്‍ റിലീസിന് ഒരുങ്ങുകയാണ്.

ദിലീപിന്റെ പിറന്നാള്‍
ദിലീപിന്റെ 39ാം പിറന്നാളാണ് ഒക്ടോബര്‍ 27ന്. സാധാരണ പിറന്നാളുകളില്‍ നിന്ന് വ്യക്തസ്തമായി ഏറെ പ്രത്യേകതകളാണ് ഇക്കുറിയുള്ളത്. ദിലീപ് കാവ്യ വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാളില്‍ രാമലീലയുടെ വിജയം ഇരട്ടി മധുരമാകുകയാണ്.

ലോക വ്യാപക റിലീസിന് ഒരുങ്ങി രാമലീല
അമ്പത് കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന രാമലീല ഇന്ത്യയ്ക്ക് പുറത്തേക്ക് റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. യുകെ, യൂറോപ്, യുഎസ്, യുഎഇ, ജിസിസി രാഷ്ട്രങ്ങള്‍ എന്നിവടങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ജിസിസി റിലീസ്
കേരളത്തിലും ചെന്നൈ, ബംഗളൂരു നഗരങ്ങളിലും മാത്രമായി സെപ്തംബര്‍ 28ന് രാമലീല റിലീസ് ചെയ്തത്. അതും 169 കേന്ദ്രങ്ങളില്‍. ഇന്ത്യക്ക് പുറത്തുള്ള ആദ്യ റിലീസ് ഇന്നാണ് (ഒക്ടോബര്‍ 26). ജിസിസി രാജ്യങ്ങളിലും യുഎഇയിലുമായി 81 സ്‌ക്രീനുകളിലാണ് ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തുക.

യുകെ-യൂറോപ്പ് റിലീസ്
യുകെയിലും യൂറോപ്പിലും മാസ് റിലീസിനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. വെള്ളിയാഴ്ച ചിത്രം തിയറ്ററിലെത്തും. യുകെയില്‍ മാത്രം 81 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ഒരു മലയാള ചിത്രത്തിന് ഇന്ത്യയ്ക്ക് പുറത്ത് ലഭിക്കുന്ന മികച്ച റിലീസാണിത്.

വരവേല്‍ക്കാന്‍ ആരാധകര്‍
വെള്ളിയാഴ്ച് യൂറോപ്പിലെ തിയറ്റുകളിലേക്ക് രാമലീല എത്തുമ്പോള്‍ ആ വരവ് ആഘോഷമാക്കാന്‍ ആരാധകര്‍ തയാറെടുത്തു കഴിഞ്ഞു. ആദ്യ ദിന ഷോകള്‍ ഹൗസ് ഫുള്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്. രാമലീലയുടെ റിലീസും ദിലീപിന്റെ പിറന്നാളും ഒരേ ദിവസമായത് ആരാധകര്‍ക്ക് ഇരട്ടി മധുരമായിരിക്കുകയാണ്.

30 കോടി
കേരളത്തിലും ചെന്നൈ ബാംഗ്ലൂര്‍ നഗരങ്ങളിലുമായി 169 തിയറ്ററുകളില്‍ റിലീസ് ചെയ്ത രാമലീല നാല് ആഴ്ച പിന്നിടുമ്പോള്‍ കളക്ഷന്‍ 30 കോടി പിന്നിട്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രമുള്ള കളക്ഷനും 30 കോടിയോട് അടുക്കുകയാണ്.

50 കോടിയിലേക്കുള്ള കുതിപ്പ്
അതിവേഗം 10000 പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയ ചിത്രം 50 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. ടൂ കണ്‍ട്രീസിന് ശേഷം 50 കോടി കടക്കുന്ന രണ്ടാമത്തെ ദിലീപ് ചിത്രമായിരിക്കും രാമലീല. വിദേശം ചിത്രത്തിന് വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ മലയാളത്തിലെ രണ്ടാമത്തെ 100 കോടി ചിത്രമായി രാമലീല മാറും.

നവാഗത സംവിധാനയകന്‍
അനാര്‍ക്കലിക്ക് ശേഷം സച്ചി ഒരുക്കിയ തിരക്കഥയില്‍ രാമലീല സംവിധാനം ചെയ്തത് നവാഗതനായ അരുണ്‍ ഗോപിയാണ്. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിച്ചത്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications