»   » ജീവനില്‍ പേടിയുള്ള ഒരുത്തനും എന്റെ മുന്നിലേക്ക് കയറി വരേണ്ട എന്ന് ദിലീപിന്റെ താക്കീത്!!

ജീവനില്‍ പേടിയുള്ള ഒരുത്തനും എന്റെ മുന്നിലേക്ക് കയറി വരേണ്ട എന്ന് ദിലീപിന്റെ താക്കീത്!!

By: Rohini
Subscribe to Filmibeat Malayalam

തെറ്റിദ്ധരിക്കേണ്ട, ഈ ഡയലോഗും ഇപ്പോള്‍ ദിലീപിന് നേരെ നടന്നുകൊണ്ടിരിയ്ക്കുന്ന ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും തമ്മില്‍ യാതൊരു ബന്ധവുമില്ല. കൊച്ചിയില്‍ നടി അക്രമിയ്ക്കപ്പെട്ട കേസിന്റെ പുകിലുകള്‍ നടന്നുകൊണ്ടിരിയ്‌ക്കെ, കേസില്‍ മാധ്യമവിചാരണയ്ക്ക് ഇരയായ ദിലീപിന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.

മകളെ സെന്റി ആയുധമാക്കുന്ന ദിലീപ്.. എന്തിനും ഏതിനും മകളുടെ പേര് പറയുന്നതെന്തിന്?

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീല എന്ന ചിത്രത്തിന്റെ ടീസറാണ് റിലീസ് ചെയ്തിരിയ്ക്കുന്നത്. ഒമ്പത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ ദിലീപിന്റെ കലിപ്പ് ലുക്ക് തന്നെയാണ് ആകര്‍ഷണം. രണ്ടേ രണ്ട് ഡയലോഗ് മാത്രമാണ് ടീസറില്‍ പറയുന്നത്, അത് രണ്ടും ഇപ്പോള്‍ ദിലീപിന് നേരെ നടന്നുകൊണ്ടിരിയ്ക്കുന്ന വിവാദങ്ങളുടെ സാഹചര്യത്തിന് യോജിച്ചതാണ്. ഒരു വീട്ടില്‍ ഒരു രക്തസാക്ഷി മതി എന്ന വിജയരാഘവന്റെ ഡയലോഗും, ജീവനില്‍ പേടിയുള്ള ഒരുത്തനും എന്റെ മുന്നില്‍ വരേണ്ട എന്ന ദിലീപിന്റെ താക്കീതും.

ramaleela

ലയേണ്‍ എന്ന ചിത്രത്തിന് ശേഷം ദിലീപിന്റെ ശക്തമായ രാഷ്ട്രീയ ചിത്രമാണ് രാമലീല. പതിവ് കോമഡിയുമായിട്ടല്ല ഈ ചിത്രത്തില്‍ ദിലീപ് എത്തുന്നത് എന്നത് പോസ്റ്ററിലും ഇപ്പോള്‍ റിലീസ് ചെയ്ത ടീസറിലുമുള്ള കലിപ്പ് ലുക്കില്‍ നിന്ന് തന്നെ വ്യക്തമാണ്. സച്ചിയാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ടോമിച്ചന്‍ മുളുകുപാടം നിര്‍മിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും രാമലീലയ്ക്കുണ്ട്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കുന്നു.

പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം രാധിക ശരത്ത് കുമാര്‍ മലയാളത്തില്‍ മടങ്ങി വരുന്നു എന്നതാണ് രാമലീലയുടെ മറ്റൊരു പ്രത്യേകത. ദിലീപിന്റെ അമ്മയായി സഖാവ് രാഗിണി എന്ന കഥാപാത്രത്തെയാണ് രാധിക അവതരിപ്പിയ്ക്കുന്നത്. സലിം കുമാര്‍, മുകേഷ്, സിദ്ധിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍.

English summary
Ramaleela teaser out staring Dileep and Prayaga Martin
Please Wait while comments are loading...

Malayalam Photos

Go to : More Photos