»   » മോഹന്‍ലാല്‍ വന്നാല്‍ ദിലീപ് കുഴയും, അതുവരെ സമാധാനിക്കം, നേടാനുള്ളത് നേടാം!!

മോഹന്‍ലാല്‍ വന്നാല്‍ ദിലീപ് കുഴയും, അതുവരെ സമാധാനിക്കം, നേടാനുള്ളത് നേടാം!!

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിക്കൊണ്ടിരിയ്ക്കുകയാണ് അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല എന്ന ചിത്രം. എതിര്‍ക്കാന്‍ ആരുമില്ലാതെ രാമലീല ഇതിനോടകം ഇരുപത് കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദുല്‍ഖറിന്റെ ഒരു വലിയ ആഗ്രഹം.. വെറുപ്പിക്കുമോ...? ആര്‍ത്തിയുള്ള നടനാണെന്ന് താരപുത്രന്‍!!

എന്നാല്‍ ദിലീപിന്റെയും രാമലീലയുടെയും ഈ കുതിപ്പ് മോഹന്‍ലാലിന്റെ വില്ലന്‍ വരുന്നത് വരെ മാത്രമേ ഉണ്ടാവൂ എന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തലുകള്‍. അതുവരെ തിയേറ്ററുകള്‍ കയ്യടിക്കി രാമലീലയ്ക്ക് ഓടാം.

ക്രിമിനല്‍സ് മലയാള സിനിമയ്ക്ക് നാണക്കേടാണ്; ദീപിനെതിരെ മമ്മൂട്ടി പറഞ്ഞ ആ വാക്കുകള്‍

പ്രതിസന്ധികളെ തരണം ചെയ്ത വിജയം

ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ദിലീപിന്റെ രാമലീല തിയേറ്ററിലെത്തിയത്. പീഡനക്കേസില്‍ അറസ്റ്റിലായ നായകന്റെ സിനിമ ജനം അവഗണിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാല്‍ ആ ഭയമൊക്കെ കാറ്റില്‍ പറത്തിയാണ് രാമലീലയുടെ ജയം.

20 കോടി കടന്നു

കേരളത്തില്‍ നിന്ന് മാത്രം രാമലീല ഇതുവരെ 15 കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടി. കേരളത്തിന് പുറത്തും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ആകെ മൊത്തം 20 കോടി കടന്നു എന്നാണ് വാര്‍ത്തകള്‍.

50 കോടി കടക്കും

ഈ വിജയ യാത്ര രാമലീലയ്ക്ക് തുടരാന്‍ കഴിയുകയാണെങ്കില്‍ ചിത്രം 50 കോടിയ്ക്ക് മുകളില്‍ ഗ്രോസ് കലക്ഷന്‍ നേടും എന്നാണ് ട്രേഡ് അനലൈസ് വിലയിരുത്തലുകള്‍.

ടു കണ്‍ട്രീസിന് ശേഷം

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് റാഫി സംവിധാനം ചെയ്ത ടു കണ്‍ട്രീസാണ്. 55 കോടി ആകെ നേടിയ ടു കണ്‍ട്രീസിനെ രാമലീല മറികടക്കുമോ എന്നാണ് അറിയേണ്ടത്.

വില്ലന്‍ വന്നാല്‍

എന്നാല്‍ മോഹന്‍ലാലിന്റെ വില്ലന്‍ റിലീസായാല്‍, അത് ദിലീപിന് വില്ലനാവും. ഒക്ടോബര്‍ 27 ന് വില്ലന്‍ റിലീസിനെത്തും. ലാലിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ് ആരധകര്‍ക്ക്.

English summary
Ramaleela will go well at box office untill the release of Villain

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam