രാമനുണ്ണിയുടെ അശ്വമേധം കടലും കടന്ന് കുതിക്കുന്നു... ഗള്‍ഫിലും രാമലീല സൂപ്പര്‍ ഹിറ്റ്...
ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിത്വങ്ങള്‍ക്കും ഒടുവില്‍ തിയറ്ററിലെത്തിയ ചിത്രമായിരുന്നു രാമലീല. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയായിരുന്നു രാമലീലയും പ്രതിസന്ധിയിലായത്. ദിലീപിനെതിരെ എന്നത് പോലെ രാമലീലയ്ക്ക് എതിരേയും മുറവിളികളുമായി നിരവധിപ്പേര്‍ രംഗത്തെത്തി.
എല്ലാ എതിര്‍പ്പുകളേയും അവഗണിച്ചുകൊണ്ട് തിയറ്ററിലേക്ക് എത്തിയ രാമലീലയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. പൂജ റിലീസായി സെപ്തംബര്‍ 28ന് കേരളത്തിലും ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളിലുമായി 169 തിയറ്ററിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ രാമലീലയുടെ ആഗോള റിലീസും ശ്രദ്ധിക്കപ്പെടുകയാണ്.

രാജ്യത്തിന് പുറത്തും രാമലീല
ഒക്ടോബര്‍ 27ന് രാമലീല ആഗോള തലത്തില്‍ റിലീസ് ചെയ്ത്. വിവിധ രാജ്യങ്ങളിലായി 207 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഗള്‍ഫ്, അമേരിക്ക, യുകെ, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തി.

വന്‍ വരവേല്‍പ്
കേരളത്തില്‍ ലഭിച്ചതുപോലെ തന്നെ വന്‍വരവേല്‍പാണ് ചിത്രത്തിന് വിദേശത്തും ലഭിച്ചത്. പല സെന്ററുകളിലും ഫാന്‍സ് ഷോകള്‍ പോലും ഒരുക്കിയിരുന്നു. മസ്‌കറ്റ്, ഒമാന്‍ തുടങ്ങിയ സ്ഥലങ്ങളിലും വന്‍വരവേല്‍പാണ് ചിത്രത്തിന് ലഭിക്കുന്നത്.

വിജയാഘോഷവും പിറന്നാളും
ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളില്‍ നിറഞ്ഞ സദസിലാണ് രാമലീല പ്രദര്‍ശിപ്പിച്ചത്. ഒപ്പം ചിത്രത്തിന്റെ വിജയാഘോഷവും പല സെന്ററുകളിലും നടത്തപ്പെട്ടു. യുഎഇ ദിലീപ് ഫാന്‍സ് രാമലീലയുടെ പ്രദര്‍ശനത്തിനൊപ്പം ദിലീപിന്റെ ജന്മദിനവും ആഘോഷിച്ചു.

ഒപ്പം ചേര്‍ന്ന് അണിയറ പ്രവര്‍ത്തകരും
രാമലീലയുടെ ദുബായ് റിലീസിന്റെ ഭാഗമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും എത്തിയിരുന്നു. സംവിധായകന്‍ അരുണ്‍ ഗോപി, നായിക പ്രയാഗ മാര്‍ട്ടിന്‍, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ എന്നിവരാണ് റിലീസിന് എത്തിയത്.

30 കോടി പിന്നിട്ടു
റിലീസ് ചെയ്ത 30 ദിവസം പിന്നിടുമ്പോള്‍ രാമലീല 30 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. ആദ്യ വാര കളക്ഷനില്‍ കേരളത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ രാമലീല ബോക്‌സ് ഓഫീസില്‍ ദിലീപിന്റെ കരിയറിലെ മികച്ച ചിത്രമായി മാറുകയാണ്

ലക്ഷ്യം 50 കോടി
ദിലീപിന്റെ രണ്ടാമത്തെ 50 കോടി ചിത്രത്തിലേക്കുള്ള കുതിപ്പിലാണ് രാമലീല. കേരളത്തിലെ പ്രകടനം ചിത്രത്തിന് വിദേശത്തും ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ 50 കോടി മാത്രമല്ല 100 കോടി എന്ന സ്വപ്‌ന സംഖ്യയിലേക്ക് ചിത്രത്തിന് എത്താന്‍ സാധിക്കും. നിലവില്‍ പുലിമുരുകനാണ് മലയാളത്തിലെ ഏക 100 കോടി ചിത്രം.
ഫേസ്ബുക്ക് പോസ്റ്റ്
രാമലീല ആഗോള റിലീസ് ആഘോഷമാക്കി ആരാധകര്‍.


Click it and Unblock the Notifications