»   » ജനപ്രിയ നായകന്‍ ദിലീപ് രാഷ്ട്രീയത്തിലേക്ക്,പിന്തുണയുമായി സഹപ്രവര്‍ത്തകരും

ജനപ്രിയ നായകന്‍ ദിലീപ് രാഷ്ട്രീയത്തിലേക്ക്,പിന്തുണയുമായി സഹപ്രവര്‍ത്തകരും

By: Nihara
Subscribe to Filmibeat Malayalam

ദിലീപ് രാഷ്ട്രീയക്കാരനാവുന്നു. കേള്‍ക്കുമ്പോള്‍ ഞെട്ടലൊന്നും വേണ്ട, രാഷ്ട്രീയക്കാരനാവാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്ന് ദിലീപും അത് താരത്തിനു കഴിയുമെന്ന് പ്രേക്ഷകരും അംഗീകരിച്ചു കഴിഞ്ഞതാണ്. വിവിധ രൂപഭാവഭേദത്തില്‍ പ്രത്യക്ഷപ്പെടുന്ന താരത്തിനെ സംബന്ധിച്ച് ഇതത്ര വലിയ പൊല്ലാപ്പുള്ള കാര്യമൊന്നുമല്ല.

ലയണ്‍ എന്ന ചിത്രത്തിനു ശേഷം വീണ്ടും ദിലീപ് എംഎല്‍എ ആവുകയാണ്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറിലൂടെയാണ് വീണ്ടും ദിലീപ് രാഷ്ട്രീയക്കാരനായി എത്തുന്നത്. പുലിമുരുകന്‍ ശേഷം ടോമിച്ചന്‍ മുളകുംപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല.

ദിലീപ് കലിപ്പ് ലുക്കിലാണ്

വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് നല്ല കലിപ്പ് ലുക്കില്‍ കസേരയില്‍ ഇരിക്കുന്ന ദിലീപിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണുന്നത്. വിവാഹത്തിനു ശേഷം റിലീസ് ചെയ്ത ജോര്‍ജേട്ടന്‍സ് പൂരം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് അടുത്ത
ചിത്രങ്ങളെക്കുറിച്ച് താരം അനൗണ്‍സ് ചെയ്തിട്ടുള്ളത്.

വീണ്ടും രാഷ്ട്രീയപ്രവര്‍ത്തകനാകുന്നു

ജോഷി സംവിധാനം ചെയ്ത ലയണില്‍ എംഎല്‍എയായും മുഖ്യമന്ത്രിയായും ദിലീപ് പ്രത്യക്ഷപ്പെട്ടിരുന്നു. കാലിക പ്രസക്തിയുള്ള വിഷയമായിരുന്നു ചിത്രത്തില്‍ പ്രതിപാദിച്ചിരുന്നത്. കലാശാല ബാബു, ശോഭാ മോഹന്‍, കാര്‍ത്തിക, റിയാസ് ഖാന്‍, തുടങ്ങിയവരഭിനയിച്ച ചിത്രത്തില്‍ നായികയായി വേഷമിട്ടത് കാവ്യാ മാധവനായിരുന്നു.

പൊളിറ്റിക്കല്‍ ത്രില്ലറാണ്

നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്ത വേഷത്തില്‍ ദിലൂപ് പ്രത്യക്ഷപ്പെടുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

ദിലീപിന്റെ നായികയായി പ്രയാഗാ മാര്‍ട്ടിന്‍

മോഡലിങ്ങില്‍ നിന്നും സിനിമയിലേക്കെത്തിയ പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായി വേഷമിടുന്നത്. ഒരേ മുഖം, ഫുക്രി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സലീം കുമാര്‍, മുകേഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പുലിമുരുകനു ശേഷം ടോമിച്ചന്‍ മുളകുപാടം

നൂറു കോടി ചിത്രം പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകും പാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. വലിയൊരിടവേളയ്ക്കു ശേഷം രാധികാ ശരത്കുമാര്‍ ഈ ചിത്രത്തിലൂടെ തിരിച്ചു വരികയാണ്. സച്ചിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

English summary
The much anticipated poster of Dileep's upcoming film Ramaleela, which has the actor playing a politician, is all set to be released at 6pm on April 19 by a prominent director on his social media page. The film, which is directed by debutant Arun Gopy and produced by Pulimurugan fame Thomichan Mulakkupadam, is touted to be an entertainer and also has Prayaga Martin, Radhika Sarathkumar and Renji Panicker in important roles.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam