രാമാനുജന്റെ ട്രെയിലര്‍ കാണാം
ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജീവിതകഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. കുഞ്ഞ് രാമാനുജന്റെ സ്‌കൂള്‍ ദൃശ്യവുമായിട്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് രാമാനുജന്റെ യുവത്വവും മാതാപിതാക്കളെയുമെല്ലാം വേഗത്തില്‍ മിന്നിമറയുന്ന ട്രെയിലറില്‍ കാണാം. രണ്ട് മനിനിറ്റും ഇരുപത്തിനാല് സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലര്‍ മികവു പുലര്‍ത്തുന്നുണ്ട്. സാധാരണ ജീവികഥകള്‍ സിനിമയാക്കാമ്പോഴുണ്ടാകുന്ന വിരസത രാമാനുജനില്‍ ഉണ്ടാകില്ലെന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നുണ്ട്. ട്രെയിലറിനൊപ്പം ചിത്രത്തിന്റെ തുളി തുളിയായ് എന്ന ഗാനവും പുറത്തുവിട്ടിട്ടുണ്ട്.
തമിഴ്‌നാട്ടിലെ കുംഭകോണത്തെ സര്‍ക്കാര്‍ വിദ്യാലയത്തില്‍നിന്നു തുടങ്ങി ലോകമറിയുന്ന ഗണിതശാസ്ത്രജ്ഞനായി രാമാനുജന്‍ വളരുന്ന കതാണ് ചിത്രം പറയുന്നത്. രാമാനുജന്റെ വ്യക്തിജീവിതത്തിലെ വൈകാരികസമ്മര്‍ദ്ദങ്ങല്‍ക്കാണ് സിനിമയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. രാമാനുജന് വിഷാദരോഗം പിടിപെടുന്നതും ലണ്ടനില്‍ വച്ച് അദ്ദേഹം തീവണ്ടിയ്ക്ക് മുന്നില്‍ ചാടിമരിയ്ക്കാന്‍ ശ്രമിയ്ക്കുന്നതുമുള്‍പ്പെടെ അദ്ദേഹത്തെക്കുറിച്ച ഇന്നേവരെ ലോകമറിയാത്ത പലകാര്യങ്ങളും ചിത്രത്തിലുണ്ട്. കുടുംബത്തെ വിട്ട് അദ്ദേഹത്തിന് ലണ്ടനില്‍ കഴിയേണ്ടിവരുന്ന നാളുകളെ വളരെ പ്രാധാന്യത്തോടെ ചിത്രീകരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര പ്രശശ്തനായ സംവിധായകന്‍ ജ്ഞാന ശേഖരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്തോ-ബ്രിട്ടീഷ് സംരംഭവമായിട്ടാണ് ചിത്രമൊരുങ്ങുന്നത്. തമിഴിലും ഇംഗ്ലീഷിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
ചിത്രത്തില്‍ ജമിനി ഗണേശന്റെ കൊച്ചുമകനായ അഭിനയ് ആണ് രാമാനുജനായി വേഷമിടുന്നത്. രാമാനുജന്റെ അമ്മയായി സുഹാസിനിയും ഭാര്യയായി മലയാളി താരം ഭാമയും വേഷമിടുന്നു. ശരത് ബാബു, അബ്ബാസ് തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സണ്ണി ജോസഫ് ആണ്, രമേശ് വിനായകമാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.


Click it and Unblock the Notifications











