»   » മാലിനിയുടെ ചെറിയ ലോകവും സ്വപ്‌നങ്ങളുമായി രാമന്റെ ഏദന്‍തോട്ടം!!! ടീസര്‍ കാണാം!!!

മാലിനിയുടെ ചെറിയ ലോകവും സ്വപ്‌നങ്ങളുമായി രാമന്റെ ഏദന്‍തോട്ടം!!! ടീസര്‍ കാണാം!!!

Posted By: Karthi
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമന്റെ ഏദന്‍തോട്ടം. അനു സിത്താര നായികയായി എത്തുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തിറങ്ങി. അനു സിത്താര അവതരിപ്പിക്കുന്ന മാലിനി എന്ന നായിക കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. 

ചിത്രത്തിലെ ഇതിവരെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ടീസര്‍ ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

പ്രേതം എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമന്റെ ഏദന്‍തോട്ടം. കുഞ്ചാക്കോ ബോബന്‍ ആദ്യമായി രഞ്ജിത്ത് ശങ്കര്‍ ചിത്രത്തില്‍ നായകനാകുകയാണ് രാമന്റെ ഏദന്‍തോട്ടത്തിലൂടെ.

അനു സിത്താര അവതരിപ്പിക്കുന്ന മാലിനി എന്ന നായിക കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് ടീസര്‍. മാലിനിയുടെ സ്വപ്‌നങ്ങളും ചെറിയ ലോകവും ജീവിതവും ടീസറില്‍ പരാമര്‍ശിക്കപ്പെടുന്നു.

ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ പുണ്യാളന്‍ അഗര്‍ബത്തീസിലായിരുന്നു ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ആദ്യ നിര്‍മാണ സംരംഭം.

ഡ്രീംസ് എന്‍ ബിയോണ്ടില്‍ ജയസൂര്യയും നിര്‍മാണ പങ്കാളിയായിരുന്നു. മുമ്പ് നിര്‍മിച്ച പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങളില്‍ ജയസൂര്യയായിരുന്നു നായകന്‍. രാമന്റെ ഏദന്‍തോട്ടത്തില്‍ നടനായോ നിര്‍മാണ പങ്കാളിയായോ ജയസൂര്യ ഇല്ല.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഇതിനകം സോഷ്യല്‍ മീഡിയിയലും യൂടൂബിലും ഹിറ്റായി മാറിയിരുന്നു. ബിജിബാലാണ് ചിത്രത്തിന് ഗാനങ്ങളൊരുക്കിയത്. രഞ്ജിത്ത് ശങ്കറിന്റെ മുന്‍ ചിത്രങ്ങളിലും ബിജിബാല്‍ തന്നെയായിരുന്നു ഗാനങ്ങള്‍ ഒരുക്കിയിരുന്നത്.

മെയ്് 12ന് ചിത്രം തിയറ്ററിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ റിലീസാണ് ചിത്രം. ഏറെ പ്രതീക്ഷകള്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, രമേഷ് പിഷാരടി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

ജയസൂര്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ടീസർ കാണാം...

English summary
Ramante Edanthottam new teaser. The character teaser is introducing the heroine character Malini. Kunchacko Boban in the lead role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam