»   » ഏദന്‍ തോട്ടത്തിൽ നിന്ന് ചാക്കോച്ചന്‍ അനുവിന് ആപ്പിള്‍ പറിച്ചു കൊടുത്തു.. ഇവരാണോ ആദവും ഹവ്വയും!!

ഏദന്‍ തോട്ടത്തിൽ നിന്ന് ചാക്കോച്ചന്‍ അനുവിന് ആപ്പിള്‍ പറിച്ചു കൊടുത്തു.. ഇവരാണോ ആദവും ഹവ്വയും!!

Posted By: Manjusha
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബനും രഞ്ജിത്ത് ശങ്കറും ആദ്യമായി കൈകോര്‍ക്കുന്ന രാമന്റെ ഏദന്‍ തോട്ടം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.

പ്രധാന കഥാപാത്രമായ രാമന്റെയും (കുഞ്ചാക്കോ ബോബന്‍) മാലിനിയുടേയും (അനു സിത്താര) തീവ്രാനുരാഗത്തിന്റെ കഥയാണ് ഈ പോസറ്ററിന്റെ ഉള്ളടക്കം. സംവിധായകന്‍ രഞ്ജിത്തിന്റെ അഭിപ്രായത്തില്‍ ഈ ചിത്രം വെറുമൊരു പ്രണയ കഥയല്ല, സൂഷ്മമായ കുടുംബബന്ധത്തിന്റെ കഥയാണ്. ആദ്യമായി റൊമാന്‍സിനു പ്രാധാന്യം ഉള്ള ചിത്രം എടുത്തതിന്റെ ആവേശത്തിലാണ് രഞ്ജിത്ത്.

ramante-eden-thottam

നാല്‍പത് വയസുള്ള ഒരു പഴയ റിസോര്‍ട്ട് ഉടമയാണ് രാം മേനോന്‍ അഥവാ രാമന്‍. രാമന്റെ റിസോര്‍ട്ടിന്റെ പേരാണ് ഏദന്‍തോട്ടം. മൊബൈലും ഇന്റര്‍നെറ്റ് സൗകര്യവും ഒന്നുമില്ലാത്ത ഒരു പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മെട്രോ സിറ്റിയില്‍ നിന്നും ഒരു അവധിക്കാലം ചിലവഴിക്കാന്‍ രാമന്റെ (കുഞ്ചാക്കോ ബോബന്‍) റിസോര്‍ട്ടില്‍ എത്തുന്നതാണ് മാലിനി (അനു സിത്താര). ഇതാണ് രാമന്റെ ഏദന്‍ തോട്ടത്തിന്റെ കഥാ പശ്ചാത്തലം.

ചാക്കോച്ചനെയും അനു സിത്താരെയെയും കൂടാതെ അജു വര്‍ഗീസ്, രമേശ് പിഷാരടി, ജോജു ജോര്‍ജ്, മുത്തുമണി തുടങ്ങിയവരും രാമന്റെ ഏദന്‍തോട്ടത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നുണ്ട്. മധു നീലകണ്ഠനാണ് ഛായാഗ്രാഹണം. ബിജിപാലാണ് സംഗീത സംവിധാനം.

English summary
Ramante Eden Thottam first look poster out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X