twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മികച്ച കഥയും അവതരണവും, പ്രേക്ഷകാഭിപ്രായവും നേടി... പക്ഷെ, ചാക്കോച്ചന്‍ ചിത്രത്തിന് ചുവട് പിഴച്ചു???

    രണ്ടാമൂഴം സിനിമയാകുമ്പോള്‍ മഹാഭാരതം എന്ന് തന്നെയായിരിക്കും പേരെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.

    By Karthi
    |

    ബാഹുബലി ദ കണ്‍ക്ലൂഷന്‍ എന്ന രാജമൗലി ചിത്രത്തില്‍ അലകളില്‍ മുങ്ങിപ്പോയ ചിത്രങ്ങളുടെ കൂട്ടത്തില്‍ മികച്ച മലയാള ചിത്രങ്ങളും ഉണ്ടായിരുന്നു. കണ്ട പ്രേക്ഷകര്‍ മികച്ച അഭിപ്രായത്തോടെ ഹൃദയത്തോട് ചേര്‍ത്ത് നിറുത്തിയിട്ടും കസേരകളൊഴിഞ്ഞ തിയറ്ററിന് മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടി വന്ന ചിത്രം.

    ബാഹുബലി പ്രഭാസിന്റെ കണ്ടക ശനിയല്ല, ശുക്രനാ... ശുക്രന്‍!!! ബാഹുബലിയെ പിന്നിലാക്കി സാഹോ...ബാഹുബലി പ്രഭാസിന്റെ കണ്ടക ശനിയല്ല, ശുക്രനാ... ശുക്രന്‍!!! ബാഹുബലിയെ പിന്നിലാക്കി സാഹോ...

    ശശികലയുടെ ഭീഷണി വിലപ്പോയില്ല! രണ്ടാമൂഴം അല്ല, മഹാഭാരതം, അതു മതി... മാറ്റാന്‍ ഉദ്ദേശമില്ല!!!ശശികലയുടെ ഭീഷണി വിലപ്പോയില്ല! രണ്ടാമൂഴം അല്ല, മഹാഭാരതം, അതു മതി... മാറ്റാന്‍ ഉദ്ദേശമില്ല!!!

    ഫീല്‍ ഗുഡ് സിനിമ എന്ന വിഭാഗത്തില്‍ നല്ല കഥയും മികച്ച അവതരണവുമായി തിയറ്ററിലെത്തിയ രഞ്ജിത് ശങ്കര്‍ ചിത്രം രാമന്റെ ഏദന്‍ തോട്ടത്തിനായിരുന്നു തിയറ്ററില്‍ തിരിച്ചടി നേരിട്ടത്. കുഞ്ചാക്കോ ബോബനും അനു സിത്താരയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ 15 ദിവസത്തെ കളക്ഷന്‍ ആരേയും ഞെട്ടിക്കും.

    മമ്മൂട്ടിയും ഭാര്യയും കാറില്‍ ഒപ്പിച്ച രഹസ്യം...ആരോടും പറയരുതെന്ന്; 'ശാസ്ത്രജ്ഞന്‍റെ വെളിപ്പെടുത്തൽ'

    ശരാശരിയിലും താഴെ

    ശരാശരിയിലും താഴെ

    ആദ്യ ദിനം 80 ലക്ഷത്തിലധികം കളക്ഷന്‍ നേടിയ ചിത്രത്തിന് പിന്നീടുള്ള ദിവസങ്ങളില്‍ അത് നിലനിര്‍ത്താനായില്ല. 15 ദിവസം കൊണ്ട് കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 4.38 കോടി രൂപയാണ്.

    മികച്ച അഭിപ്രായം

    മികച്ച അഭിപ്രായം

    കളക്ഷനില്‍ ഏറെ പിന്നിലായയെങ്കിലും മികച്ച പ്രേക്ഷകാഭിപ്രായം നേടാന്‍ രാമന്റെ ഏദന്‍തോട്ടത്തിനായി. പക്ഷെ തിയറ്ററിലേക്ക് ആളെ കേറ്റാന്‍ ഇത് മാത്രം മാതിയായിരുന്നില്ല. അനു സിത്താര, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    ബാഹുബലി തരംഗം

    ബാഹുബലി തരംഗം

    ബാഹുബലി റിലീസ് ചെയ്ത രണ്ടാമത്തെ ആഴ്ച തിയറ്ററിലെത്തിയ ചിത്രമായിരുന്നു രാമന്റെ ഏദന്‍തോട്ടം. കാര്യമായ തിയറ്ററുകള്‍ ലഭിക്കാതിരുന്ന ചിത്രത്തിന് പിറ്റേ ആഴ്ച മൂന്ന് ചിത്രങ്ങള്‍ റിലീസ് ചെയ്തതോടെ തിയറ്ററുകള്‍ നഷ്ടമാകുകയും ചെയ്തു.

    അച്ചായന്‍സും ഗോദയും

    അച്ചായന്‍സും ഗോദയും

    രാമന്റെ ഏദന്‍തോട്ടത്തിന് പിന്നാലെ തിയറ്ററിലെത്തിയ അച്ചായന്‍സിന്റേയും ഗോദയുടേയും പ്രഭാസം രാമന്റെ ഏദന്‍തോട്ടത്തിന് മങ്ങലേല്‍പ്പിച്ചു. പ്രി പബ്ലിസിറ്റിയോടെ തിയറ്റിലേക്ക് എത്തിയ അച്ചായന്‍സും ഗോദയും പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിച്ചു.

    പബ്ലിസിറ്റിയുടെ അഭാവം

    പബ്ലിസിറ്റിയുടെ അഭാവം

    പബ്ലിസിറ്റിയുടെ അഭാവം രാമന്റെ ഏദന്‍തോട്ടത്തിന് തിരിച്ചടിയായി. വമ്പന്‍ സിനിമകള്‍ക്കിടയിലേക്ക് പബ്ലിസിറ്റിയോ ആരവങ്ങളോ അവകാശ വാദങ്ങളോ ഇല്ലാതെയാണ് ചിത്രം എത്തിയത്. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കര്‍ തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മാണവും.

    English summary
    Kunchacko Boban movie Ramante Edanthottam's 15 days Kerala box office collection was just 4.38 crores. The movie is directed and produced by Ranjith Sankar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X