twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാമായണം പുനര്‍ജ്ജനിയ്‌ക്കുന്നു: ഇനി സീതായനം

    By Staff
    |

    ദില്ലി: നിത്യഹരിത ഇതിഹാസമായ രാമായണം വീണ്ടും മിനി സ്‌ക്രീനില്‍ പുനര്‍ജ്ജനിയ്‌ക്കുന്നു. 1980കളില്‍ ടെലിവിഷന്‍ മെഗാസീരിയല്‍ രംഗത്ത്‌ വിപ്ലവം സൃഷ്ടിച്ച രാമായണം പുതിയ ഭാവത്തിലും രൂപത്തിലൂമാണ്‌ മിനി സ്‌ക്രീനിലേക്ക്‌ വീണ്ടും തിരിച്ചെത്തുന്നത്‌.

    സീതയുടെ വീക്ഷണ കോണിലൂടെയാണ്‌ ഇത്തവണ രാമായണം അവതരിപ്പിക്കപ്പെടുന്നത്‌. സീതായനമെന്ന്‌ പേര്‌ നല്‌കിയിട്ടുള്ള പരമ്പരയുടെ നിര്‍മിക്കുന്നത്‌ പ്രേം സാഗറാണ്‌.

    പ്രേം സാഗറിന്റെ പിതാവായ രാമാനന്ദ സാഗറിന്റെ രാമായണ പരമ്പര പുന:സംപ്രേക്ഷണങ്ങള്‍ വഴി 50 രാജ്യങ്ങളിലെ 65 കോടിയോളം ജനങ്ങള്‍ ആസ്വാദിച്ചുവെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ടെലിവിഷന്‍ സെറ്റുകള്‍ കുറവായിരുന്ന 1980ല്‍ പ്രക്ഷേപണം ചെയ്‌ത രാമായണം ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ആസ്വദിച്ച പുരാണ പരമ്പരയെന്നാണ്‌ കരുതപ്പെടുന്നത്‌.

    എന്നാല്‍ പുതിയ രാമായണത്തിന്റെ ആദ്യ പ്രക്ഷേപണത്തില്‍ തന്നെ ഇതിലുമധികം പ്രേക്ഷകരെയാണ്‌ ലക്ഷ്യമിടുന്നത്‌.

    ഇരുപത്‌ വര്‍ഷം മുമ്പ്‌ രാമായണം അവതരിപ്പിക്കപ്പെടുമ്പോള്‍ തങ്ങള്‍ക്ക്‌ പല പരിമിതികളും ഉണ്ടായിരുന്നുവെന്ന്‌ പ്രേം സാഗര്‍ പറയുന്നത്‌.

    സാങ്കേതിക വിദ്യയുടെ അഭാവവും സാമ്പത്തിക പരിമിതികളും രാമായണം പൂര്‍ണ രൂപത്തില്‍ അവതരിപ്പിക്കുന്നത്‌ തടസമായിരുന്നു. എന്നാല്‍ ഇന്ന്‌ സ്ഥിതിഗതികളെല്ലാം മാറിയിരിക്കുന്നു. 20 വര്‍ഷം കൊണ്ടുണ്ടായ സാങ്കേതിക വിദ്യയില്‍ വന്ന പുരോഗതി പുതിയ പരമ്പരക്കായി ഉപയോഗിക്കുന്നുണ്ട്‌.

    രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രക്ഷേപണമാരംഭിയ്‌ക്കുമെന്ന്‌ കരുതുന്ന സീരിയലിന്റെ നിര്‍മാണത്തിനായി ലങ്കയുടെയും അയോദ്ധ്യയുടെയും പടു കൂറ്റന്‍ സെറ്റുകള്‍ തയ്യാറായിക്കഴിഞ്ഞു. പരമ്പരയുടെ പ്രക്ഷേപണം ഏത്‌ ചാനലിലാവണമെന്ന്‌ നിര്‍മാതാക്കള്‍ തീരുമാനിച്ചിട്ടില്ല.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X