രംഭ ആശുപത്രിയില്‍
ചെന്നൈ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പ്രസിദ്ധ സിനിമാ താരം രംഭയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രംഭയ്‌ക്ക് അടിയന്തര ചികിത്സ നല്‌കിയതായും അപകട നില തരണം ചെയ്തതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അതെ സമയം രംഭ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന അഭ്യൂഹങ്ങള്‍ ചെന്നൈയില്‍ പരന്നിട്ടുണ്ട്. എന്നാല്‍ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇത് നിഷേധിച്ചു.
അടുത്ത കാലത്തായി സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് സ്വകാര്യ ടിവി ചാനല്‍ 'മാനാട് മയിലാട്' എന്ന ഡാന്‍സ് ഷോ അവതരിപ്പിച്ചു വരികയായിരുന്നു രംഭ. ഇതിന്റെ സെറ്റില്‍ നിന്നാണ് രംഭയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്‌ക്കുന്നത്.
മലയാള ചിത്രമായ സര്‍ഗത്തിലൂടെ വെള്ളിത്തിരയിലെത്തിയ രംഭയുടെ അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം കബഡി കബഡിയാണ്.
മലയാളത്തിനും തമിഴിനും പുറമെ ഹിന്ദി, തെലുങ്ക്, ബംഗാളി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രംഭ ത്രീ റോസസ് എന്ന ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ്.


Click it and Unblock the Notifications