രംഭയ്ക്ക് രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നു
തെന്നിന്ത്യന്‍ നടി രംഭ രണ്ടാമത് ഒരു പെണ്‍കുഞ്ഞിന് കൂടെ ജന്മം നല്‍കി. ഭര്‍ത്താവ് ഇന്ദ്രനൊപ്പം കാനഡയില്‍ സെറ്റില്‍ഡായ രംഭ ടോറന്റോയിലെ ഹോസ്പിറ്റലിലാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
2010 ജനുവരിയിലാണ് കാനഡയില്‍ വ്യവസായിയായ ഇന്ദ്രനുമായി രംഭയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നടി ഭര്‍ത്താവിനൊപ്പം കാനഡയിലേക്ക് പോയി. അവിടെ വച്ചാണ് ആദ്യത്തെ കുട്ടി ലാന്യയ്ക്ക് ജന്മം നല്‍കിയത്. ഇപ്പോള്‍ കുട്ടിയ്ക്ക് മൂന്ന് വയസ്സായി.

സര്‍ഗ്ഗം എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തി രംഭയുടെ വളര്‍ച്ച ഏതൊരു നടിയെയും അത്ഭുതപ്പെട്ടുത്തുന്നതായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി ബോജ്പുരി ഭാഷകളിലും രംഭ അഭിനയിച്ചു.
എല്ലാം ഇന്‍സ്ട്രിസിലെയും പ്രമുഖ നടന്മാരുടെ നായികയായിരുന്നു രംഭ. മമ്മൂട്ടി, രജനീകാന്ത്, ചിരജ്ജീവി, ബാലകൃഷ്ണ, വെങ്കിടേഷ്, വി രവിചന്ദ്രന്‍, മിഥുന്‍ ചക്രബോട്ടി, ജയറാം, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, അക്ഷയ് കുമാര്‍, അജയ് ദേവഗണ്‍, സുനില്‍ ഷെട്ടി, വിജയ്, ഗോവിന്ദ അങ്ങനെ എല്ലാ മുന്‍നിര നായകന്മാര്‍ക്കൊപ്പവും രംഭ വേഷമിട്ടു.


Click it and Unblock the Notifications