നടി രംഭ വീണ്ടും അമ്മയായി!! കുടുംബത്തിലേയ്ക്ക് പുതിയ അതിഥിയെ സ്വീകരിച്ച് ലാന്യയും സാഷയും
താരത്തിന് ഇത്തവണ ആൺകുട്ടിയാണ് പിറന്നിരിക്കുന്നത്.
ഒരു കാലത്ത് തെന്നിന്ത്യയെ മുഴുവൻ ഇളക്കി മറിച്ച് നടിയായിരുന്നു രംഭ. മലയാളത്തിലും കൈനിറയെ ചിത്രങ്ങളും നിരവധി ആരാധകരും താരത്തിന് ഉണ്ടായിരുന്നു. സിനിമ മേഖലയിൽ ജ്വലിച്ചു നിന്നിരുന്ന കാലത്തായിരുന്നു രംഭയുടെ വിവാഹം. വിവാഹം ശേഷവും രംഭ സിനിമയിൽ തുടരുമെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ പ്രേക്ഷകരെ ഞെട്ടിച്ച് വിവാഹ ശേഷം കുടുംബിനിയായി മാറുകയായിരുന്നു.

ഇപ്പോഴിത രംഭ വീണ്ടും അമ്മയായിരിക്കുകയാണ്. ഭർത്താന് ഇന്ദ്രൻ പദ്മനാഭനാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. താരത്തിന് ഇത്തവണ ആൺകുട്ടിയാണ് പിറന്നിരിക്കുന്നത്. ടോറോന്റോയിലെ മൗണ്ട് സിനായി ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം. രംഭ ഇന്ദ്രൻ ദമ്പതിമാർക്ക് ലാന്യ സാഷ എന്നിങ്ങനെ രണ്ട് പെൺകുട്ടികൾക്കുണ്ട്. ഇവർക്കിടയിലേയ്ക്കാണ് കുഞ്ഞനുജന്റെ വരവ്. വീട്ടിലേയ്ക്കുളള പുതിയ അതിഥിയുടെ വരവിൽ ഇവരും സന്തുഷ്ടരാണ്.
രംഭയുടെ ഗർഭക്കാല ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സീമന്ത ചടങ്ങിൽ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടാതെ ഗർഭകാലത്ത് ഭർത്താവും ബിസിനസ്സുകാരനുമായ ഇന്ദ്രൻ പദ്മനാഭനുമായുള്ള ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു. 2010 വിവാഹിതയായ രംഭ മക്കളുമൊത്ത് ഇപ്പോൾ കാനഡയിലാണ് താമസം


Click it and Unblock the Notifications











