ഗോസിപ്പുകള്‍ പഴങ്കഥ; രംഭയ്‌ക്ക്‌ തിരക്കേറുന്നു
രംഭ പഴയ പ്രതാപകാലത്തേയ്ക്കു തന്നെ മടങ്ങുകയാണോയെന്ന് ഉറ്റുനോക്കുകയാണ് തെന്നിന്ത്യന് ചലച്ചിത്രലോകം. അത്രയ്ക്ക് തിരക്കാണ് പഴയ ഗ്ലാമര് റാണിയ്ക്കിപ്പോള്, തെലുങ്കിലും തമിഴിലും മലയാളത്തിലുമായി ഒട്ടേറെ അവസരങ്ങള് രംഭയെത്തേടി എത്തുന്നുണ്ട്.
ഗോസിപ്പുകളില് മനംമടുത്തിരിക്കാതെ തന്റെ കരിയറിനെ ഉയരങ്ങളിലെത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണ് ഈ താരം. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില് കഴിയേണ്ടിവന്ന രംഭയ്ക്ക് കേള്ക്കേണ്ടിവന്നത് തീര്ത്തും വിശ്വസിക്കാന് കഴിയാത്ത വാര്ത്തകളായിരുന്നു.
രംഭ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും സാമ്പത്തിക പ്രശ്നങ്ങളും സിനിമയില് അവസരങ്ങള് കുറഞ്ഞുതമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും മാധ്യമങ്ങളായ മാധ്യമങ്ങളൊക്കെ എഴുതിവിട്ടു. എന്നാല് ഇത്തരമൊരു പ്രശ്നമില്ലെന്നും ഇതൊക്കെ അസൂയക്കാര് പറഞ്ഞുണ്ടാക്കുന്നതാണെന്നും മാത്രമായിരുന്നു രംഭയുടെ മറുപടി. ആവശ്യത്തില്ക്കൂടുതല് ഈ ഗോസിപ്പുകള്ക്ക് പ്രാധാന്യം കൊടുക്കാന് രംഭ മുതിര്ന്നില്ല.
തെലുങ്കില് ഇപ്പോള് ഒരു പുതുമുഖ താരത്തിന്റെ അരങ്ങേറ്റ ചിത്രത്തില് രംഭയെയാണ് നായികയായി തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കരാറില് രംഭ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്. തെന്നിന്ത്യയിലെ പ്രമുഖ താരം പ്രകാശ് രാജും ചിത്രത്തില് ഒരു പ്രധാന വേഷം കൈകാര്യംചെയ്യുന്നുണ്ട്.
ഹൈദരാബാദിലെ അന്നപൂര്ണ്ണ സ്റ്റുഡിയോയില് കഴിഞ്ഞ 13ാം തിയതി ചിത്രത്തിന്റെ പൂജാചടങ്ങുകള് നടന്നു. രംഭ, പുതുമുഖ താരം പ്രകാശ് രാജ് എന്നിവര്ക്ക് പുറമെ റിയാസ് ഖാന്, മുമൈത് ഖാന്, സമ്പത്ത് തുടങ്ങിയവരും ഈ ചിത്രത്തില് അഭിനയിക്കുന്നുണ്ട്. പല്ലവി ശ്രീനിവാസന് നിര്മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വ്യാസാണ്. ചിത്രത്തില് ഗ്ലാമര് പ്രാധാന്യമുള്ള വേഷമാണ് രംഭ കൈകാര്യം ചെയ്യുന്നതെന്ന് സൂചനയുണ്ട്.
ഇപ്പോള് തമിഴില് പ്രകാശ് രാജിനൊപ്പം വിധിയും വരൈ കതിരു എന്ന ചിത്രത്തില് രംഭ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും രംഭയെക്കുറിച്ച് അടിസ്ഥാനമില്ലാത്ത വാര്ത്തകള് പ്രചരിപ്പിച്ചവര്ക്ക് ഇവരെക്കുറിച്ചുള്ള പുതിയ വാര്ത്തകള് തിരിച്ചടി നല്കിയിരിക്കുകയാണ്.
ബന്ധപ്പെട്ട വാര്ത്തകള്
രംഭയുടെ ഗ്ലാമര് ചിത്രങ്ങള്


Click it and Unblock the Notifications