»   » വിവാഹമോചനത്തിനൊന്നുമില്ലെന്ന് രംഭ

വിവാഹമോചനത്തിനൊന്നുമില്ലെന്ന് രംഭ

Posted By:
Subscribe to Filmibeat Malayalam
പ്രമുഖ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരമായിരുന്ന നടി രംഭ വിവാഹമോചനത്തിന് ശ്രമിക്കുന്നുവെന്ന് സിനിമാ രംഗത്ത് അഭ്യൂഹങ്ങള്‍ പരക്കുന്നു.

2010 ഏപ്രില്‍ എട്ടിനായിരുന്നു രംഭയും കാനഡയില്‍ ബിസിനസുകാരനുമായ ഇന്ദ്രന്‍ പത്മനാഥനും തമ്മിലുള്ള വിവാഹം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രംഭ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതിനിടെയാണ് രംഭ വിവാഹമോചനത്തിന് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പരന്നത്.

എന്നാല്‍ ഇന്ദ്രനില്‍ നിന്ന് വിവാഹമോചനത്തിന് താന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്ത രംഭ നിഷേധിച്ചിട്ടുണ്ട്. മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം താന്‍ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നതെന്ന് രംഭ വിശദീകരിച്ചു. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വെബ്‌സൈറ്റുകള്‍ പിന്തിരിയണമെന്നും രംഭ അഭ്യര്‍ത്ഥിച്ചു.

ഇന്ദ്രന്റെ പിറന്നാള്‍ ദിവസം കേട്ട ഈ വാര്‍ത്ത നടിയെ കാര്യമായി അലോസരപ്പെടുത്തിയിട്ടുമുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് ഇന്ദ്രനും രംഭയുടെ ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

തെന്നിന്ത്യയിലെ ഗ്ലാമര്‍ താരമായിരുന്ന രംഭ വിവാഹത്തിന് ശേഷം വെള്ളിത്തിരയില്‍ നിന്നും അകന്നുനില്‍ക്കുകയാണ്. ടോറന്റോയില്‍ സ്ഥിരതാമസമാക്കിയ രംഭ അവിടെ ഭര്‍ത്താവിന്റെ ബിസ്സിനസ്സുകളില്‍ സഹായിക്കുകയാണ്.

English summary
There were some strange rumours that said that Rambha's marriage was in trouble and her relationship was heading towards divorce.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam