»   » മറ്റ് നടിമാരെ പോലെയല്ല രംഭ; രംഭയുടെ ആവശ്യം ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം അല്ല!!

മറ്റ് നടിമാരെ പോലെയല്ല രംഭ; രംഭയുടെ ആവശ്യം ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം അല്ല!!

By: Rohini
Subscribe to Filmibeat Malayalam

അമല പോള്‍, സൗന്ദര്യ രജനികാന്ത്, ദിവ്യ ഉണ്ണി തുടങ്ങിയവര്‍ക്ക് പിന്നാലെ തെന്നിന്ത്യന്‍ താരം രംഭയും വിവാഹ മോചന ഹര്‍ജി നല്‍കിയെന്നാണ് വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. എന്നാല്‍ രംഭയുടെ ആവശ്യം വിവാഹ മോചനമല്ല.

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

തന്നെ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിയ്ക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രംഭ കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. ദാമ്പത്യം സംരക്ഷിക്കണം എന്നാണ് നടി പറയുന്നത്.

ഹിന്ദു വിവാഹ നിയമം

ഹിന്ദു വിവാഹ നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം ദമ്പതികളുടെ ഒരുമിച്ചുള്ള താത്പര്യപ്രകാരം മാത്രമേ വിവാഹ മോചനം നടക്കുകയുള്ളൂ. അല്ലെങ്കില്‍ അത്രയ്ക്കും ഗുരുതരമായ കാരണങ്ങള്‍ ഉണ്ടായിരിയ്ക്കണം. ഈ വകുപ്പ് ചൂണ്ടിക്കാട്ടിയാണ് രംഭ കോടതിയെ സമീപിച്ചിരിയ്ക്കുന്നത്.

രംഭയുടെ പരാതി

കാനഡയില്‍ ബിസിനസുകാരനാണ് രംഭയുടെ ഭര്‍ത്താവ് ഇന്ദ്രന്‍ പത്മനാഥന്‍. ഏറെ കാലമായി ഇരുവരും ഒരുമിച്ചല്ല താമസിക്കുന്നത്. ഇന്ദ്രന്‍ പത്മനാഥുമായി തന്നെ പിരിക്കരുത് എന്നാണ് രംഭ ഇപ്പോള്‍ ചെന്നൈയിലെ കുടുംബ കോടതിയില്‍ നല്‍കിയിരിയ്ക്കുന്ന ഹര്‍ജ്ജിയില്‍ പറഞ്ഞിരിയ്ക്കുന്നത്.

നേരത്തെ അഭ്യൂഹങ്ങള്‍

രംഭയും ഭര്‍ത്താവും വേര്‍പിരിയുന്നതായി നേരത്തെ ഒരുപാട് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഭ തന്നെ രംഗത്തെത്തുകയുണ്ടായി. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് താന്‍ എന്ന് നടി വ്യക്തമാക്കി.

ആറ് വര്‍ഷത്തെ ദാമ്പത്യം

2010 ജനുവരിയിലാണ് രംഭയുടെ വിവാഹം കഴിഞ്ഞത്. കാനഡയില്‍ വ്യവസായിയായ ഇന്ദ്രന്‍ പത്മനാഥനായിരുന്നു വരന്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു രംഭ. ഭര്‍ത്താവിനൊപ്പം കാനഡയിലേക്ക് പോയി. ആദ്യത്തെ കുട്ടി ലാന്യയ്ക്ക് ജന്മം നല്‍കിയതും കാനഡയില്‍ വെച്ചാണ്.

സിനിമയില്‍ രംഭ

വിജയലക്ഷ്മി എന്ന പേരുമായി സര്‍ഗ്ഗം എന്ന മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. സിനിമയ്ക്ക് വേണ്ടി അമൃത എന്ന പേര് സ്വീകരിച്ചെങ്കിലും പിന്നീട് രംഭയായി മാറി. പതിയെ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരമായ രംഭ മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നട, ബോജ്പൂരി, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മമ്മൂട്ടി, രജനികാന്ത്, ചിരജ്ജീവി, ബാലകൃഷ്ണ, വെങ്കിടേഷ്, വി രവിചന്ദ്രന്‍, മിഥുന്‍ ചക്രബോട്ടി, ജയറാം, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, അക്ഷയ് കുമാര്‍, അജയ് ദേവഗണ്‍, സുനില്‍ ഷെട്ടി, വിജയ്, ഗോവിന്ദ തുടങ്ങി ഒട്ടുമിക്ക നായകന്മാര്‍ക്കൊപ്പവും നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് രംഭ.

ഇനി തീരുമാനം

രംഭയുടെ ദാമ്പത്യം ഇനിയെന്ത് എന്നാണ് ആരാധകരുടെ ചോദ്യം. ചെന്നൈയിലെ സെക്കന്‍ഡ് അഡീഷണല്‍ കുടുംബ കോടതിയിലാണ് ഭര്‍ത്താവിന് വേണ്ടി രംഭ പരാതിയുമായി എത്തിയത്. കോടതി ഈ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ മൂന്നിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. അന്ന് തീരുമാനം അറിയാം.

രംഭയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ

English summary
Rambha, estranged from her husband, moves court demanding a reunion
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam