»   » ദാമ്പത്യം നിര്‍ത്തി രംഭ തിരിച്ചെത്തുന്നു?

ദാമ്പത്യം നിര്‍ത്തി രംഭ തിരിച്ചെത്തുന്നു?

Posted By:
Subscribe to Filmibeat Malayalam

ഒരുകാലത്ത് തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരമായിരുന്നു രംഭ, വിവാഹത്തോടെ അഭിനയം നിര്‍ത്തി കുടുംബിനിയായ രംഭയുടെ ആരാധകര്‍ക്ക് ഒരേസമയം സന്തോഷവും വിഷമവും നല്‍കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. സന്തോഷം നല്‍കുന്ന വാര്‍ത്തയെന്തെന്നാല്‍, രംഭ സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു. സങ്കടകരമായ കാര്യം രംഭ വിവാഹമോചിതയാകാന്‍ പോകുന്നുവെന്നതാണ്.

ഭര്‍ത്താവുമായി അകന്നാണ് രംഭ ഇപ്പോള്‍ കഴിയുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2010 ഏപ്രില്‍ എട്ടിനായിരുന്നു തിരുപ്പതിയില്‍ വച്ച് നടന്ന ആഢംബരച്ചടങ്ങില്‍ രംഭയും കാനഡയില്‍ വ്യവസായിയായ ഇന്ദ്രന്‍ പത്മനാഥനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം രണ്ടുപേരും ടൊറന്റോയില്‍ സ്ഥിരതാമസമാക്കി. 2011ല്‍ ഇവര്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചു.

2012ഓടെ ഇവരുടെ വിവാഹബന്ധം ഉലയുകയാണെന്നുള്ള രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അവ നിഷേധിച്ചുകൊണ്ട് രംഭ രംഗത്തെത്തി. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഇവര്‍ അകന്നതിനുള്ള കാരണമെന്താണെന്നും മറ്റും ഇതുവരെ വ്യക്തമല്ല. എന്തായാലും തെന്നിന്ത്യയില്‍ ചില ചിത്രങ്ങള്‍ക്കുവേണ്ടി രംഭ കരാറില്‍ ഒപ്പുവെയ്ക്കാന്‍ പോവുകയാണെന്നാണ് കേള്‍ക്കുന്നത്.

ഗ്ലാമര്‍ റാണി രംഭ തിരിച്ചെത്തുന്നു?

അത്യാഢംബരമായ ചടങ്ങില്‍ വിവാഹിതരായ രംഭയും ഇന്ദ്രനും അകലുകയാണെന്ന വാര്‍ത്ത പുതിയതല്ല. എന്നാല്‍ ഇത്തവണ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് ഇതുവരെ രംഭ രംഗത്തെത്തിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ നടിമാര്‍ക്ക് സന്തോഷകരമായ വിവാഹജീവിതം വിധിച്ചിട്ടില്ലെന്ന് വാദിക്കുന്നവര്‍ക്ക് മറ്റൊരു താരവിവാഹം കൂടി ഉദാഹരണമായി പറയാന്‍ കിട്ടുമെന്നകാര്യം ഉറപ്പാണ്.

ഗ്ലാമര്‍ റാണി രംഭ തിരിച്ചെത്തുന്നു?


ഒരുകാലത്ത് തിളങ്ങി നിന്ന ഗ്ലാമര്‍ താരമായിരുന്നു രംഭ. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച രംഭ തിളങ്ങിയതത്രയും തമിഴിലും തെലുങ്കിലുമായിരുന്നു. തിരിച്ചുവരവില്‍ വളരെ സൂക്ഷിച്ചുമാത്രമാണത്രേ രംഭ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്.

ഗ്ലാമര്‍ റാണി രംഭ തിരിച്ചെത്തുന്നു?

ചിത്രങ്ങളില്‍ തനിയ്ക്ക് നായികവേഷം തന്നെ വേണമെന്ന് നിര്‍ബ്ബന്ധമില്ലെന്ന് പറയുന്ന രംഭ അന്വേഷിയ്ക്കുന്നത് തന്നില്‍ എക്‌സൈറ്റ്‌മെന്റ് ഉണ്ടാക്കാന്‍ കഴിയുന്ന റോളുകള്‍ക്ക് വേണ്ടിയാണത്രേ.

ഗ്ലാമര്‍ റാണി രംഭ തിരിച്ചെത്തുന്നു?

രംഭയുടെ തിരിച്ചുവരവ് ചിത്രം ചിലമ്പരശന്‍ നായകനാകുന്ന തമിഴ് ചിത്രമാണെന്നാണ് സൂചന. ഈ ചിത്രത്തനായി താരം കരാറില്‍ ഒപ്പുവെച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ ചിമ്പുവിന്റെ സഹോദരിയുടെ വേഷമാണ് രംഭയ്‌ക്കെന്നാണ് സൂചന.

ഗ്ലാമര്‍ റാണി രംഭ തിരിച്ചെത്തുന്നു?

രംഭ തിരിച്ചുവരവിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ തമിഴകത്തുനിന്നെന്നപോലെ തെലുങ്കില്‍ നിന്നും ഓഫറുകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. രണ്ടാമതായി രംഭ കരാറൊപ്പുവെയ്ക്കുക ഒരു തെലുങ്ക് ചിത്രത്തിനായിരിക്കുമെന്നാണ് കേള്‍ക്കുന്നത്.

ഗ്ലാമര്‍ റാണി രംഭ തിരിച്ചെത്തുന്നു?

തെന്നിന്ത്യന്‍ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളാണ് രംഭ അഭിനയിച്ചത്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ മടിയില്ലാത്ത രംഭ ഐറ്റം നമ്പര്‍ പോലുള്ള കാര്യങ്ങള്‍ക്കും തയ്യാറായിരുന്നു.

ഗ്ലാമര്‍ റാണി രംഭ തിരിച്ചെത്തുന്നു?

തെന്നിന്ത്യയില്‍ എക്കാലത്തും ആരാധകര്‍ ഏറെയുള്ള താരമാണ് രംഭ. അതുകൊണ്ടുതന്നെ താരത്തിന്റെ തിരിച്ചുവരവ് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്.

ഗ്ലാമര്‍ റാണി രംഭ തിരിച്ചെത്തുന്നു?

തെന്നിന്ത്യന്‍ ഭാഷകളിലെ ഒട്ടുമിക്ക മുന്‍നിര നടന്മാര്‍ക്കൊപ്പവും രംഭ അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത്, കമല്‍ ഹസന്‍, ചിരഞ്ജീവി, ബാലകൃഷ്ണന്‍, മമ്മൂട്ടി, ജയറാം എന്നിവര്‍ക്കൊപ്പമെല്ലാം രംഭ നായികയായി എത്തിയിട്ടുണ്ട്.

ഗ്ലാമര്‍ റാണി രംഭ തിരിച്ചെത്തുന്നു?

ബോളിവുഡിലും പേരെടുത്തിട്ടുള്ള രംഭ അവിടെ സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, അക്ഷയ് കുമാര്‍ , അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി, ഗോവിന്ദ, മിഥുന്‍ ചക്രവര്‍ത്തി എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.

English summary
It is a mixed bag for all those Rambha's fans. The bad news is that her marriage with an NRI businessman has reportedly ended. Well, the good news is that the actress is all set to return to acting.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam