പൃഥ്വിയുടെ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കി രാംചരണ്‍! സൂപ്പര്‍ഹിറ്റ് ചിത്രം തെലുങ്കില്‍

By Midhun Raj

പൃഥ്വിരാജ് സുകുമാരന്റെതായി കഴിഞ്ഞ വര്‍ഷം തരംഗമായ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ക്രിസ്മസ് റിലീസായി എത്തിയ സിനിമ മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയറാണ് സിനിമ സംവിധാനം ചെയ്തത്. പൃഥ്വിക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, മിയ ജോര്‍ജ്ജ് തുടങ്ങിയവരും സിനിമയില്‍ തിളങ്ങിയിരുന്നു.

prithviraj-ramcharan

ഡ്രൈവിംഗ് ലൈസന്‍സിന്റെ റീമേക്ക് അവകാശം തെലുങ്ക് സൂപ്പര്‍താരം രാംചരണ്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുന്‍പ് പൃഥ്വിയുടെ തന്നെ ലൂസിഫറിന്റെ റൈറ്റ്‌സും രാംചരണ്‍ സ്വന്തമാക്കിയിരുന്നു. തെലുങ്ക് പതിപ്പിനെക്കുറിച്ചുളള മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

റീമേക്ക് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു സൂപ്പര്‍ സ്റ്റാറും ആരാധകനും തമ്മിലുളള ശത്രുതയാണ് ഡ്രൈവിംഗ് ലൈസന്‍സില്‍ കാണിച്ചത്. സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനായി പൃഥ്വിരാജും മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍ കുരുവിള ജോസഫായി സുരാജ് വെഞ്ഞാറമൂടും അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20നാണ് ഡ്രൈവിംഗ് ലൈസന്‍സ് തിയ്യേറ്ററുകളിലേക്ക് എത്തിയത്.

More from Filmibeat

Read more about: prithviraj driving licence
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X