പുരസ്‌കാര പ്രഖ്യാപനത്തില്‍ രാംചരണിനെയും അവഗണിച്ചു! രോഷത്തോടെ ആരാധകര്‍

By Midhun Raj

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയുളള വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. കഴിഞ്ഞ ദിവസം പേരന്‍പിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് അവാര്‍ഡ് കൊടുക്കാത്തതില്‍ ആരാധകരും സിനിമാ പ്രേമികളും പ്രതിഷേധിച്ചിരുന്നു. മമ്മൂക്കയ്ക്കു പുറമെ രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, ധനുഷ് തുടങ്ങിയവരെ അവഗണിച്ചതിലും ആരാധകര്‍ പ്രതിഷേധിച്ചു.

ഇപ്പോഴിതാ തെലുങ്ക് സൂപ്പര്‍ താരം രാംചരണ്‍ തേജയുടെ ആരാധകരും ജൂറിയെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ്. രംഗസ്ഥലം എന്ന ചിത്രത്തിലെ രാംചരണിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു.

ramcharan

എന്നാല്‍ ജൂറി നടനെ അവഗണിക്കുകയായിരുന്നു. സുകുമാറിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം തെലുങ്കില്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു രംഗസ്ഥലം.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയില്‍ രാംചരണ്‍ തേജയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാമന്ത അക്കിനേനി നായികയായി എത്തിയ ചിത്രത്തില്‍ ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X