ഗ്രാമീണ യുവാവായി തിളങ്ങി രാംചരണ്‍: രംഗസ്ഥലാമിന്റെ കിടിലന്‍ ട്രെയിലര്‍ കാണാം

By Midhun

എസ്എസ് രാജമൗലി സംവിധാനം ചെയ്ത മഗദീര എന്ന ഒറ്റ ചിത്രത്തിലൂടെ സൂപ്പര്‍ താരമായ നടനാണ് രാംചരണ്‍ തേജ. തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മകനായ രാംചരണ്‍ മഗദീര എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. ചിത്രത്തില്‍ കാല ഭൈരവ.ഹര്‍ഷ എന്നീ ഇരട്ട കഥാപാത്രങ്ങളായിരുന്നു രാംചരണ്‍ അവതരിപ്പിച്ചിരുന്നത്. ചിത്രം മലയാളത്തിലടക്കം മറ്റു തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തന്നെ മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.

പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിരുത എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച രാംചരണിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു മഗദീര.മലയാളത്തില്‍ ധീര എന്ന പേരിലാണ് ചിത്രം ഇറങ്ങിയിരുന്നത്. കാജല്‍ അഗര്‍വാളായിരുന്നു ചിത്രത്തില്‍ രാംചരണിന്റെ നായികയായി എത്തിയത്.മഗദീരയ്ക്കു ശേഷം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും രാം ചരണിന്റെതായി പുറത്തിറങ്ങിയിരുന്നു.

ramcharan

ഓറഞ്ച്,രച്ച,നായക്,യെവഡു,ധ്രുവ എന്നീ ചിത്രങ്ങളിലെല്ലാം തന്നെ മികച്ച പ്രകടനമായിരുന്നു രാംചരണ്‍ നടത്തിയിരുന്നത്. അല്ലു അര്‍ജുന്റെ ചിത്രങ്ങള്‍ പോലെ രാംചരണ്‍ ചിത്രങ്ങളും മലയാളത്തില്‍ എപ്പൊഴും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കാറുണ്ട്. ജയം രവി നായകനായ തനി ഒരുവന്‍ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പായിരുന്നു രാംചരണ്‍ നായകനായ ധ്രുവ എന്ന ചിത്രം. ചിത്രം തമിഴിലെന്ന പോലെ തെലുങ്കിലെ ബോക്‌സ്ഓഫീസും കീഴടക്കിയിരുന്നു.

ramcharan theja

മാസ് മസാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി രാംചരണ്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് സുകുമാര്‍ സംവിധാനം ചെയ്യുന്ന രംഗസ്ഥലാം എന്ന ചിത്രം. ഗ്രാമീണ പശ്ചാത്തലത്തില്‍ എഴുപത് കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് രംഗസ്ഥലാം പറയുന്നത്. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരറാണി സാമന്ത അക്കിനേനിയാണ് രാംചരണിന്റെ നായികയാവുന്നത്. പ്രകാശ് രാജ് ,ആദി, ജഗപതി ബാബു, അമിത് ശര്‍മ്മ, ഗൗതമി, രാജേഷ് ദിവാകര്‍, പൂജ ഹെഗ്‌ഡെ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

ramcharan-samantha

മാസ് മസാല ചിത്രങ്ങള്‍ സ്ഥിരം ചെയ്യാറുളള രാംചരണിന്റെ കരിയറിലെ വ്യത്യസ്ഥ ചിത്രങ്ങളിലൊന്നാണ് രംഗസ്ഥലാം.മാര്‍ച്ച് 30ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ഗ്രാമീണ യുവാവായി രാചരണും നാടന്‍ പെണ്‍കൊടിയായി സാമന്തയും ട്രെയിലറില്‍ തിളങ്ങുന്നുണ്ട്. പ്രകാശ് രാജ് ,ആദി തുടങ്ങിയവരും ട്രെയിലറില്‍ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X