മമ്മൂട്ടി അറിയാതെ എടുത്ത ഫോട്ടോയാണിത്! രമേഷ് പിഷാരടിയുടെ കുറിപ്പും ചിത്രവും തരംഗമാവുന്നു!
രമേഷ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായ ഗാനഗന്ധര്‍വന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. സിനിമാചിത്രീകരണത്തിനിടയിലെ മനോഹര നിമിഷം പങ്കുവെച്ച് അദ്ദേഹം ഇടയ്ക്കിടയ്ക്ക് എത്താറുണ്ട്. കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് മമ്മൂട്ടി എത്തിയത്. കലാസദന്‍ ഉല്ലാസ് എന്ന ഗാനമേള ഗായകനായാണ് മമ്മൂട്ടി എത്തുന്നത്.
അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍
മമ്മൂട്ടി നന്നായി സഹകരിച്ചിരുന്നുവെന്നും അദ്ദേഹത്തോടൊപ്പമുള്ള അനുഭവം രസകരമായിരുന്നുവെന്നും വ്യക്തമാക്കി രമേഷ് പിഷാരടി എത്തിയിരുന്നു. ഓരോ സീനില്‍ അഭിനയിക്കുമ്പോളും മുന്‍പ് ചെയ്ത കഥാപാത്രത്തെക്കുറിച്ചും മാനറിസത്തെക്കുറിച്ചുമൊക്കെ താന്‍ ഓര്‍മ്മിപ്പിക്കാറുണ്ടെന്ന് പിഷാരടി പറഞ്ഞിരുന്നു. പുതുമുഖ താരത്തിന്റെ അതേ ആകാംക്ഷയോടെയാണ് മമ്മൂട്ടി കഥ കേട്ടത്. അദ്ദേഹത്തിന്റെ അഭിനയത്തെ പരമാവധി ഉള്‍പ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നും പിഷാരടി വ്യക്തമാക്കിയിരുന്നു.

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മമ്മൂക്ക അറിയാതെ താനും ധര്‍മ്മനും ആന്റോ ചേട്ടനും സംസാരിക്കുന്നത് അദ്ദേഹം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. തങ്ങളുടെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് മറ്റ് ചിലര്‍ പകര്‍ത്തിയതെന്നും പിഷാരടി കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











