ഉല്ലാസ് പണം വാരുന്നുവെന്ന് രമേഷ് പിഷാരടി! ഗാനഗന്ധര്‍വനിലെ ആ സീനും പുറത്തുവിട്ടു! വീഡിയോ വൈറല്‍!
അടുത്തിടെയായിരുന്നു മമ്മൂട്ടി ചിത്രമായ ഗാനഗന്ധര്‍വന്‍ തിയേറ്ററുകളിലേക്ക് എത്തിയത്. തുടക്കം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം അടുത്തതായി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമ ഏതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. അതിനിടയിലാണ് മമ്മൂട്ടിയാണ് അടുത്ത നായകന്‍ എന്ന് പിഷാരടി പ്രഖ്യാപിച്ചത്. ഗാനഗന്ധര്‍വന്‍ എന്ന പേരായിരുന്നു ചിത്രത്തിന് നല്‍കിയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. നാളുകള്‍ക്ക് ശേഷം വീണ്ടും തനിനാടനായി മമ്മൂട്ടിയെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകര്‍. സുരേഷ് കൃഷ്ണ, ദേവന്‍, സാജന്‍ പള്ളുരുത്തി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. കുറച്ച് സീനുകളിലേ ഉണ്ടായിരുന്നുള്ളൂവെങ്കിലും നിറഞ്ഞ കൈയ്യടിയാണ് ഇവര്‍ക്കും ലഭിച്ചത്. സിനിമ വിജയകരമായി മുന്നേറുകയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ രമേഷ് പിഷാരടി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രസകരമായൊരു രംഗം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. ഉല്ലാസ് പണം വാരുന്നുവെന്ന തലക്കെട്ടോടെയാണ് പിഷാരടി രംഗം ഷെയര്‍ ചെയ്തത്. സാജന്‍ പള്ളുരുത്തിയും ഈ സീനിലുണ്ട്. 15 ലക്ഷവും പിന്‍വലിക്കുന്ന ഉല്ലാസിനോട് തീര്‍ത്തും പിന്‍വലിക്കണോ, ക്ലോസിംഗിന്റെ മുറുക്കുണ്ടെന്നായിരുന്നു സാജന്‍ പറഞ്ഞത്. പുതിയ ചില ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനൊക്കെ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ നല്ലതെന്നായിരുന്നു ഉല്ലാസിന്‍രെ മറുപടി. സമൂഹ മാധ്യമങ്ങളിലൂടെ ഈ രംഗം വൈറലായി മാറിയിരുന്നു. വീഡിയോ കാണാം.


Click it and Unblock the Notifications











