For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല! ധര്‍മ്മജന്റെ പാട്ടിന് ആശംസകളുമായി രമേഷ് പിഷാരടി! കാണൂ

  |

  മലയാളി പ്രേക്ഷകര്‍ ഏറെയിഷ്ടപ്പെടുന്ന കലാകാരന്‍മാരാണ് രമേഷ് പിഷാരടിയും ധര്‍മ്മജനും. മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ ഇരുവരും വളരെ പെട്ടെന്നായിരുന്നു പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയിരുന്നത്. ഇരുവരുടെയും സ്‌കിറ്റുകളെല്ലാം ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചുകൊണ്ടാണ് എത്താറുളളത്. എഷ്യാനെറ്റിലെ സിനിമാല പ്രോഗ്രാമില്‍ തുടങ്ങിയ സൗഹൃദം തുടര്‍ന്നും നല്ല രീതിയില്‍ കൊണ്ടുപോവാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു.

  ആ സംവിധായകനെ ഞാന്‍ ചെരുപ്പൂരി അടിച്ചു! തുറന്നു പറച്ചിലുമായി നടി മുംതാസ്

  ടെലിവിഷന്‍ പരിപാടികള്‍ക്കു പുറമെ സിനിമാ രംഗത്തും സജീവമാണ് ഇരു താരങ്ങളും. അടുത്തിടെ പിഷാരടി സംവിധായകനായതും ധര്‍മ്മജന്‍ നിര്‍മ്മാണ രംഗത്തേക്കു കടന്നതുമെല്ലാം ഇരുവരുടെയും ആരാധകരില്‍ സന്തോഷമുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ നിര്‍മ്മാണത്തിന് പുറമെ മറ്റൊരു രംഗത്തേക്കു കൂടി തുടക്കം കുറിക്കുകയാണ് ധര്‍മ്മജന്. ധര്‍മ്മജന് ആശംസകള്‍ നേര്‍ന്ന് പിഷാരടി എത്തിയത് ശ്രദ്ധേയമായിരുന്നു.

  ധര്‍മ്മജന്‍ ഗായകനാവുന്നു

  ധര്‍മ്മജന്‍ ഗായകനാവുന്നു

  ഹാസ്യതാരമായി മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന ധര്‍മ്മജന്‍ അടുത്തതായി മറ്റൊരു രംഗത്തേക്ക് കൂടി തുടക്കം കുറിക്കുകയാണ്. അഭിനയം,നിര്‍മ്മാണം എന്നിവയ്ക്കു പുറമെ ഗായകനായും അരങ്ങേറാനുളള തയ്യാറെടുപ്പുകളിലാണ് ധര്‍മ്മജനുളളത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന പുതിയ ചിത്രം നിത്യഹരിത നായകന് വേണ്ടിയാണ് ധര്‍മ്മജന്‍ പാടുന്നത്. ധര്‍മ്മജന്റെ കരിയറിലെ ആദ്യ നിര്‍മ്മാണ സംരഭം കൂടിയാണ് നിത്യഹരിത നായകന്‍. ധര്‍മ്മജന്‍ ആദ്യമായി പാടുന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടായിരുന്നു രമേഷ് പിഷാരടി എത്തിയിരുന്നത്.

  ആശംസകളുമായി പിഷാരടി

  ആശംസകളുമായി പിഷാരടി

  പിന്നണി ഗായകനായി അരങ്ങേറുന്ന ധര്‍മ്മജന് ആശംസകളുമായി ഫേസ്ബുക്ക് പേജിലായിരുന്നു രമേഷ് പിഷാരടി എത്തിയിരുന്നത്. അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല എന്നു കുറിച്ചുകൊണ്ടാണ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ധര്‍മ്മജനെക്കുറിച്ച് പിഷാരടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.

  രമേഷ് പിഷാരടി പറഞ്ഞത്

  രമേഷ് പിഷാരടി പറഞ്ഞത്

  അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല. ..ദേവി കടാക്ഷം ആവോളം കിട്ടിയിട്ടുണ്ടെന്നു.. .എത്രയോ സ്‌റ്റേജുകളില്‍ ഒപ്പം കയറിയപ്പോഴും ഒരു മൂളിപ്പാട്ടു പോലും ലൈവായി പാടിക്കാതെ ഞാന്‍ കാത്തു സൂക്ഷിച്ചതാ..24നു എന്റെ പേജില്‍ കൂടെ തന്നെ, പ്രതികാരദാഹി ആണവന്‍, പിഷാരടി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

  നിത്യഹരിത നായകന്‍

  നിത്യഹരിത നായകന്‍

  വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ധര്‍മ്മജനും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് നിത്യഹരിത നായകന്‍. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ മനു തച്ചേട്ടും ധര്‍മ്മജനും ഒരുമിച്ചു ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാലായില്‍ ജനിച്ചു വളര്‍ന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില രസകരമായ സംഭവങ്ങളാണ് നിത്യഹരിത നായകനില്‍ പറയുന്നത്. എആര്‍ ബിനുരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

  പുതിയ സിനിമ

  പുതിയ സിനിമ

  ധര്‍മ്മജനൊപ്പം പിഷാരടിയും സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയമാണിപ്പോള്‍. പിഷാരടിയുടെ ആദ്യ സംവിധാന സംരഭമായ പഞ്ചവര്‍ണ്ണ തത്ത തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷമുളള പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പുകളിലാണ് പിഷാരടിയുളളത്. ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരിക്കും നായകനാവുക എന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

  ആരോപണം ഉന്നയിച്ചവരും ഇരകളുമായ ചിലരുടെ പേരുകള്‍ ഞെട്ടിച്ചു കളഞ്ഞു! മീ ടുവിനെക്കുറിച്ച് എആര്‍ റഹ്മാന്‍

  സെന്റിമെന്‍സും ആക്ഷനും സമാസമം ചേര്‍ത്ത മാസ് വിശാല്‍ ആഘോഷം! ശണ്ടക്കോഴി 2 റിവ്യു

  English summary
  ramesh pisharady wishes to dharmajan bolgaty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X