'പിച്ച വെച്ച നാള്‍ മുതല്‍ക്കൂ നീ'...! അമേരിക്കയില്‍ പിച്ചയെടുത്ത് ധര്‍മ്മജനും പിഷാരടിയും! വീഡിയോ
Recommended Video

പ്രേക്ഷകര് ഏറെ ഇഷ്ടപ്പെടുന്ന രണ്ടു താരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മ്മജനും. ഇവര് ഒന്നിച്ചെത്താറുളള പരിപാടികള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. ഇരുവരുടെ സ്‌കിറ്റുകളെല്ലാം ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചുകൊണ്ടാണ് എത്താറുളളത്. എഷ്യാനെറ്റിലെ സിനിമാല എന്ന പരിപാടിയിലൂടെയാണ് ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചിരുന്നത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ പരിപാടികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ഈ കലാകാരന്‍മാര്‍ക്ക് സാധിച്ചിരുന്നു.
സിനിമാലയില്‍ തുടങ്ങിയ സൗഹൃദം തുടര്‍ന്നും നല്ല രീതിയില്‍ കൊണ്ടുപോവാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. ടെലിവിഷന്‍ പരിപാടികള്‍ക്കു പുറമെ സിനിമാരംഗത്തും സജീവമാണ് ധര്‍മ്മജനും പിഷാരടിയും. അടുത്തിടെ അമേരിക്കയില്‍ പരിപാടി അവതരിപ്പിക്കാന്‍ ഇരുവരും പോയിരുന്നു. അന്ന് എടുത്ത ഒരു വീഡിയോ കഴിഞ്ഞ ദിവസം പിഷാരടി ഫേസ്ബുക്കില്‍ പങ്കുവെക്കുകയുണ്ടായി. പതിവു പോലെ രസകരമായ ഒരു വീഡിയോയാണ് രമേഷ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്.

പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍
ടെലിവിഷന്‍ പരിപാടികളിലൂടെയായിരുന്നു ഈ കൂട്ടുകെട്ട് കൂടുതല്‍ ശ്രദ്ധേ നേടിയിരുന്നത്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സിനിമാല എന്ന പ്രോഗ്രാമിലൂടെയാണ് ഇരുവരും തുടങ്ങിയത്. പ്രേക്ഷകരെ എല്ലായ്‌പ്പോഴും പൊട്ടിച്ചിരിപ്പിച്ചുകൊണ്ടെയിരുന്ന പ്രോഗ്രാമുകളിലൊന്നായിരുന്നു സിനിമാല. ആയിരത്തിലധികം എപ്പിസോഡുകളായിരുന്നു സിനിമാലയുടെതായി സംപ്രേക്ഷണം ചെയ്തിരുന്നത്. സിനിമാലയില്‍ എപ്പോഴും ഹാസ്യ നമ്പറുകളുമായി പിഷാരടിയും ധര്‍മ്മജനും
എത്താറുണ്ടായിരുന്നു. സിനിമാലക്കു പുറമെ ബ്ലഫ് മാസ്‌റ്റേഴേസ് എന്നൊരു പ്രോഗ്രാമും ഇരുവരുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബഡായി ബംഗ്ലാവ്
മലയാളി പ്രേക്ഷകര് ഏറെയിഷ്ടപ്പെടുന്ന ജനപ്രിയ പ്രോഗ്രാമുകളിലൊന്നാണ് ബഡായി ബംഗ്ലാവ്. രമേഷ് പിഷാരടി അവതരിപ്പിക്കുന്ന പരിപാടിയില്‍ ധര്‍മ്മജനും ഒരു കഥാപാത്രമായി എത്താറുണ്ട്. ബഡായി ബംഗ്ലാവിലൂടെയും ഇവര് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. ഇവര്‍ക്കു പുറമെ മുകേഷ്,ആര്യ തുടങ്ങിയവരുടെ സാന്നിദ്ധ്യവും പരിപാടിയില്‍ ശ്രദ്ധേയമാവാറുണ്ട്. അഞ്ച് വര്‍ഷത്തിലധികമായി എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യാറുളള ഒരു പരിപാടി കൂടിയാണ് ബഡായി ബംഗ്ലാവ്.

സിനിമയിലും സജീവം
സിനിമാരംഗത്തും ഏറെ സജീവമായ രണ്ടു താരങ്ങളാണ് പിഷാരടിയും ധര്‍മ്മജനും. പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ധര്‍മ്മജന്‍ ഇപ്പോള്‍ മലയാളത്തില്‍ ഏറെ തിളങ്ങിനില്‍ക്കുന്ന ഹാസ്യതാരമാണ്. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പഞ്ചവര്‍ണ്ണ തത്ത എന്ന തന്റെ ആദ്യ സംവിധാന സംരഭം തന്നെ സൂപ്പര്‍ഹിറ്റാക്കി കൊണ്ട് പിഷാരടിയും മലയാളത്തില്‍ തിളങ്ങിനില്‍ക്കുകയാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമയില്‍ ജയറാമും ചാക്കോച്ചനുമായിരുന്ന പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

അമേരിക്കന്‍ പര്യടനം
അടുത്തിടെ സിനിമയില്‍ നിന്നും ഒരിടവേളയെടുത്ത് അമേരിക്കന്‍ പര്യടനത്തിനായി ഇരുവരും പോയിരുന്നു. അമേരിക്കയില്‍ സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് പോയതായിരുന്നു ഇരുവരും. അമേരിക്കന്‍ പര്യടനത്തിനിടെ ഷൂട്ട് ചെയ്ത ഒരു വീഡിയോ കഴിഞ്ഞ ദിവസം രമേഷ് പിഷാരടി പങ്കുവെച്ചിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു രസകരമായ ഒരു വീഡിയോ പിഷാരടി പങ്കുവെച്ചിരുന്നത്. അമേരിക്കയില്‍ ഭിക്ഷയെടുക്കുന്ന ധര്‍മ്മജനെയും പിഷാരടിയെയുമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം പുതിയ മുഖത്തിലെ പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോ വന്നിരിക്കുന്നത്. പിഷാരടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വീഡിയോ വൈറല്‍
വീഡിയോ വൈറല്‍


Click it and Unblock the Notifications