പിഷാരടിയുടെ അടുത്ത നായകന്‍ മമ്മൂട്ടിയോ? ആ സര്‍പ്രൈസ് നവംബര്‍ 1 കേരളപ്പിറവി ദിനത്തിലെത്തും!

പഞ്ചവര്‍ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്തകള്‍ സത്യമാണെന്ന് പിഷാരടി തന്നെ പറഞ്ഞിരുന്നു. എന്റെ കൈയില്‍ നല്ലൊരു സ്റ്റോറിയുണ്ട്. അതിന് ജീവന്‍ പകരാന്‍ മമ്മൂട്ടിയ്ക്ക് ചിലപ്പോള്‍ കഴിയും. എന്നാല്‍ കൂടുതല്‍ കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു അന്ന് പിഷാരടി പറഞ്ഞത്.

mammootty-pisharody

വരാന്‍ പോവുന്ന സിനിമയുടെ പ്രഖ്യാപനം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഉണ്ടാവുമെന്നാണ് ഇപ്പോള്‍ പിഷാരടി പറയുന്നത്. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നുണ്ടോ? അല്ലെങ്കില്‍ ആരൊക്കെയായിരിക്കും മറ്റ് താരങ്ങള്‍ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.

പിഷാരടിയുടെ വാക്കുകളിലേക്ക്..

മലയാളത്തില്‍ ആദ്യമായി ഒരു സിനിമയുടെ അനൗന്‍സമെന്റ് വീഡിയോ എന്ന ആശയം പഞ്ചവര്‍ണതത്തയിലൂടെ നിങ്ങളുമായി പങ്കു വച്ചതു പോയവര്‍ഷം ഇതേ ദിവസം ആയിരുന്നു... അതുകൊണ്ടു ഇന്നും; ഒരു വിശേഷം പറയാം എന്നു കരുതി... സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ രചന പുരോഗമിക്കുന്നു ബാക്കി വിവരങ്ങള്‍ കേരളപ്പിറവി ദിനമായ നവംബര്‍ 1 നു നിങ്ങളുമായി പങ്കുവയ്ക്കും. കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X